വിവാഹശേഷം പേളിയ്ക്കും കൈനിറയെ ഭാഗ്യങ്ങള്‍! പുതിയ പരിപാടി കേരളത്തില്‍ നിന്നല്ല, പിന്നയോ?
നടി പേര്‍ളി മാണിയ്ക്ക് ഇത് സന്തോഷത്തിന്റെ ദിവസങ്ങളാണ്. ബിഗ് ബോസ് താരം ശ്രീനിഷ് അരവിന്ദുമായിട്ടുള്ള വിവാഹത്തോടെ ഒത്തിരി ഭാഗ്യങ്ങളാണ് പേര്‍ളിയെ തേടി എത്തി കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സ്വന്തമായി ബിസിനസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പേര്‍ളി. പേര്‍ളി.ഇന്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിന് തുടക്കമിടുന്ന കാര്യം കഴിഞ്ഞ ദിവസമാണ് പേര്‍ളി വെളിപ്പെടുത്തിയത്.
തൊട്ട് പിന്നാലെ തമിഴില്‍ അവതാരകയായിട്ടും പേര്‍ളി എത്തുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പമാണ് പേര്‍ളി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന പരിപാടിയുടെ അവതാരകയായിട്ടാണ് പേര്‍ളി എത്തുന്നത്. നവംബര്‍ പതിനാറിനാണ് ഈ ഷോ ആരംഭിക്കുന്നത്.

എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും 6.30 നാണ് സംപ്രേക്ഷണം ചെയ്യുന്നത്. 'മറ്റൊരു സംസ്ഥാനത്ത് പുതിയ പരിപാടി തുടങ്ങുകയാണ്. പുതിയ ഭാഷയില്‍ ആദ്യമായിട്ടാണ്. എന്നാല്‍ അവതാരകയുടെ അതേ റോളാണ് ഇവിടെയും. ഇതുവരെയും ജീവിതത്തില്‍ ഒന്നും തന്നെ ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. ജീവിതം അതിന്റെ ഒഴുക്കിന് അങ്ങനെ പോവുകയാണ്. അങ്ങനെ നല്ലൊരു ഓഫര്‍ വന്നപ്പോള്‍ എനിക്ക് നല്ലതെന്ന് തോന്നിയതിനാല്‍ അതിനെ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു' എന്നുമാണ് പേര്‍ളി പരിപാടിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications