'തമിഴിൽ സൂര്യയേയും ജ്യോതികയേയും പോലെ മലയാളത്തിലെ ബെസ്റ്റ് കപ്പിൾ'; പേളിയേയും ശ്രീനിഷിനേയും കുറിച്ച് ആരാധകർ!

വിവാഹ ജീവിതത്തിന്റെ നാലാം വർഷത്തിലൂടെ സഞ്ചരിക്കുകയാണ് നടിയും അവതാരികയുമെല്ലാമായ പേളി മാണിയും നടനും ഭർത്താവുമായ ശ്രീനിഷ് അരവിന്ദും. ഒപ്പം ഇരുവരുടേയും രണ്ട് വയസുകാരി മകൾ നിലയുമുണ്ട്. ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകൾ എടുത്ത് നോക്കുമ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ഉള്ളത് പേളി-ശ്രീനിഷ് ജോഡിക്കാണ്.

ഹൗസിൽ വെച്ച് പ്രണയത്തിലാവുകയും പുറത്ത് വന്ന് കുടുംബങ്ങളുടെ സമ്മതത്തോടെ വിവാ​ഹിതരാവുകയും ചെയ്ത ഇരുവരും തങ്ങളുടെ ആ​ഗ്രഹങ്ങൾ ഒരോന്നായി നേടിയെടുത്ത് കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് തങ്ങളുടെ യുട്യൂബ് വീഡിയോകൾക്കും മറ്റുമായി ഇരുവരും പുതിയൊരു സ്റ്റുഡിയോ ആരംഭിച്ചത്.

Pearle Maaney, Pearle Maaney Srinish Aravind, Srinish Aravind nila, പേളി മാണി, പേളി മാണി ശ്രീനിഷ് അരവിന്ദ്, ശ്രീനിഷ് അരവിന്ദ് നില

ഇപ്പോഴിത പലപ്പോഴായി പ്രേക്ഷകരിൽ നിന്നും വന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. തങ്ങൾ പരസ്പരം എപ്പോൾ മുതലാണ് ശ്രദ്ധിച്ച് തുടങ്ങിയതെന്നും പ്രണയത്തിലായതിന് ശേഷം നടന്ന സംഭവങ്ങളെ കുറിച്ചും പേളിയും ശ്രീനിഷും സംസാരിച്ചു. ഗ്രൂപ്പായി സോഫയിൽ ഇരുന്ന് എല്ലാവരും ടാസ്കിന്റെ ഡീറ്റെയിൽസ് കേൾക്കുമ്പോൾ പേളി മാത്രം താഴെ ഇരുന്ന് ചെരുപ്പ് വെച്ച് ഈച്ചയെ അടിച്ച് കൊല്ലുകയായിരുന്നു.

അന്ന് പേളി കൂളായി ഇരുന്ന് അത് ചെയ്യുന്നത് കണ്ടപ്പോൾ ക്യൂട്ടായി തോന്നി. എന്റെ വീട്ടുകാർ സമ്മതിക്കുമെന്ന് എനിക്ക് അറിയാം. കാരണം പേളിയെപ്പോലൊരു പെണ്ണിനെ ആരെങ്കിലും വേണ്ടെന്ന് പറയുമോ. എന്നാണ് പ്രണയകാലം ഓർത്തെടുത്ത് ശ്രീനിഷ് പറഞ്ഞത്.

പുത്തൻ വസ്ത്രങ്ങളൊന്നും വീട്ടുകാർ അയക്കാതെയായപ്പോൾ അവർ തന്നെ ഉപേക്ഷിച്ചുവെന്നാണ് കരുതിയത് എന്നാണ് പേളി മാണി പ്രണയ കാലത്തെ കുറിച്ച് പറഞ്ഞത്. ശ്രീനി വളരെ കൂളായിരുന്നു. നല്ല ക്ഷമയുള്ള വ്യക്തിയാണെന്ന് പലപ്പോഴായി ശ്രീനിയെ നിരീക്ഷിച്ചപ്പോൾ മനസിലായി. മറുപടികളൊക്കെ ഒറ്റവാക്കിൽ പറയുകയാണ് ചെയ്തിരുന്നത്.

മാത്രമല്ല എല്ലാം വളരെ സ്ലോ മോഷനിലാണ് ചെയ്തിരുന്നത്. നടപ്പ് പോലും സ്ലോമോഷനിലാണ്. സമയം പോകാൻ വേണ്ടി പതുക്കെ ചെയ്തതാണെന്ന് പിന്നീട് മനസിലായി. പിന്നെ ശ്രീനി വളരെ ​ഗുഡ്ലുക്കിങുമാണല്ലോ പേളി പറഞ്ഞു. തനിക്ക് ശ്രീനിയുടെ അത്രത്തോളം ക്ഷമയില്ലെന്നും പേളി പറഞ്ഞു. അതുകൊണ്ട് തന്നെ ശ്രീനിയുടെ ക്ഷമയും കാംനെസ്സും എനിക്ക് വളരെ ഇഷ്ടമായി.

Pearle Maaney, Pearle Maaney Srinish Aravind, Srinish Aravind nila, പേളി മാണി, പേളി മാണി ശ്രീനിഷ് അരവിന്ദ്, ശ്രീനിഷ് അരവിന്ദ് നില

ആ നൂറ് ദിവസം പുറത്ത് നിന്ന് വസ്ത്രം വരാത്ത ഒരേയൊരു മത്സരാർഥി ഞാൻ‌ മാത്രമാണ്. എല്ലാവരുടേയും വീട്ടിൽ നിന്നും അവർക്കുള്ള വസ്ത്രം വരും. പക്ഷെ എനിക്ക് മാത്രം വന്നില്ല. ഓണത്തിന് എനിക്ക് ​ഗിഫ്റ്റ് വന്നില്ല. ആർക്കും വേണ്ടാത്ത ചിപ്സാണ് വന്നത്. അതോടെ ഞാൻ ഉറപ്പിച്ചു എന്റെ വീട്ടുകാർ എന്നെ ഉപേക്ഷിച്ചുവെന്ന്.

പിന്നെ ഞാൻ‌ കരുതി ശ്രീനിയെ എന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെടാതിരിക്കേണ്ട ആവശ്യമില്ലല്ലോയെന്ന്. പുറത്തിറങ്ങിയ ഉടൻ എപ്പോഴാണ് വിവാ​ഹം എന്നാണ് മമ്മി ആദ്യം ശ്രീനിയോട് ചോദിച്ചത്. പേളി മാണി പറ‌ഞ്ഞു. പേളിയുമായാണ് മകൾ നിലയ്ക്ക് സാമ്യം കൂടുതലെന്നാണ് ശ്രീനിഷ് പറയുന്നത്. പേളിയെ കിട്ടിയപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയാണ്. പേളി എണീക്കുമ്പോൾ മുതൽ ഉറങ്ങുന്ന വരെ ഹാപ്പിയാണ്.

നില ജനിക്കും മുമ്പ് പേളി എന്നേയും വിളിച്ച് നൈറ്റ് ഡ്രൈവിന് പോകുമായിരുന്നു. പേളിയുമായാണ് നിലയ്ക്ക് സാമ്യം കൂടുതൽ. പേളി അപ്സെറ്റായാൽ നിലയും അപ്സെറ്റാകും. പേളിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്. പേളി സ്റ്റേജിൽ നിന്ന് ആങ്കർ‌ ചെയ്യുന്നത് കാണാൻ സദസിന്റെ മുമ്പിൽ തന്നെ പോയിയിരുന്നിട്ടുണ്ട്. ശ്രീനിഷ് പറഞ്ഞു. പാതിരാത്രിയിലൊക്കെ ശ്രീനി ഭക്ഷണം കഴിക്കാൻ തുടങ്ങിയത് തന്റെ കൂടെ കൂടിയ ശേഷമാണെന്നാണ് പേളി പറയുന്നത്.

നില ജനിച്ച ശേഷം മൂന്ന് ദിവസം എൻഐസിയുവിലായിരുന്നുവെന്നും ആ സമയം തനിക്ക് മറക്കാൻ പറ്റില്ലയെന്നും എൻഐസിയു സെക്ഷനിലെ കുറുമ്പത്തി നിലയായിരുന്നുവെന്നും പേളി പറഞ്ഞു. കൊവിഡ് കാലത്ത് വൈറലായ അവസ്ഥ സീരിസിന്റെ സീസൺ 2 ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് പേളിയും ശ്രീനിഷും. ഇരുവരുടേയും ഇപ്പോഴും നീണ്ടുനിൽക്കുന്ന പ്രണയം കണ്ട് തമിഴിലെ സൂപ്പർ ജോഡികളായ സൂര്യയോടും ജ്യോതികയോടുമാണ് ആരാധകർ ഇവരെ ഉപമിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X