'അറ്റന്റൻസ് പറയുന്നത് പോലെയായിരുന്നു സമ്മതമാണെന്ന് പറഞ്ഞത്, അത് സെക്കന്റ് നൈറ്റായിരുന്നു'; പേളിയും ശ്രീനിയും!

പേളി മാണിയേയും കുടുംബത്തെയും എപ്പോൾ കണ്ടാലും മനസ് നിറയുമെന്നാണ് ആരാധകർ പതിവായി പറയാറുള്ളത്. ഓരോ വീഡിയോകൾ പേളിയും ശ്രീനിഷും ചേർന്ന് തങ്ങളുടെ ചാനലിൽ അപ്ലോഡ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വരുന്ന കമന്റും അത് തന്നെയാണ്.

ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ പങ്കെടുത്തശേഷം ജീവിതം മാറിയവരാണ് പേളിയും ശ്രീനിഷും. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഇരുവരും ഹൗസിൽ വെച്ച് പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. ഇന്ന് സെലിബ്രിറ്റി കപ്പിളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് പേളിക്കും ശ്രീനിഷിനുമാണ്.

ബെസ്റ്റ് കപ്പിളെന്നും മെയ്ഡ് ഫോർ ഈച്ച് അദർ എന്നെല്ലാമുള്ള വിശേഷണങ്ങളാണ് ഇരുവർക്കും ലഭിക്കാറുള്ളത്. ഇരുവരുടെയും മകൾ നിലയും സോഷ്യൽമീഡിയ സ്റ്റാറാണ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ശ്രീനിഷും പേളിയും. അടുത്തിടെയാണ് താൻ വീണ്ടും ​ഗർഭിണിയാണെന്നും നാലാം മാസത്തിലേക്ക് കടന്നുവെന്നും പേളി വെളിപ്പെടുത്തിയത്. ഇരുവരും വിവാ​ഹിതരായിട്ട് നാല് വർഷം പിന്നിട്ടു. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്.

Pearle Maaney

രണ്ട് വിവാഹത്തിന്റെയും വീഡിയോകൾ അന്ന് തരം​ഗമായിരുന്നു. ഇപ്പോഴിതാ വിവാ​ഹത്തിനിടെ നടന്ന ഒട്ടനവധി രസകരമായ സംഭവങ്ങൾ പേളിയും ശ്രീനിഷും റിയാക്ഷൻ വീഡിയോയിലൂടെ പങ്കുവെച്ചി​രിക്കുകയാണ്. മമ്മൂട്ടി അടക്കം പങ്കെടുത്ത് താരനിബിഢമായാണ് വിവാഹം നടന്നത്. ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.

പേളി ബോളിവുഡിൽ ചെയ്ത ലുഡോ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു വിവാഹം. അതുകൊണ്ട് തന്നെ തനിക്ക് ഒന്നിനും സമയമുണ്ടായിരുന്നില്ലെന്നും തന്റെ സഹോദരി റേച്ചലും സുഹൃത്തുക്കളും മറ്റ് കസിൻസും ചേർന്നാണ് വേണ്ട കാര്യങ്ങൾ ചെയ്തതെന്നും പേളി പറഞ്ഞു.

'പള്ളിയിൽ വിവാഹ ചടങ്ങ് നടക്കുമ്പോൾ ഞാൻ ഭയങ്കരമായി ചിരിക്കുന്ന സീനുണ്ട്. അതിന് ഒരു കാരണമുണ്ട്. എന്നെ വിവാഹം ചെയ്യാൻ സമ്മതമാണോയെന്ന് അച്ഛൻ ചോദിച്ചപ്പോൾ സമ്മതമാണെന്ന് ശ്രീനി പറയുന്ന രീതി കണ്ടാണ് ഞാൻ പൊട്ടിച്ചിരിച്ചത്. ശ്രീനി ആ സീൻ കോമഡിയാക്കി. ക്ലാസിൽ കുട്ടികൾ അറ്റന്റൻസ് പറയുന്നത് പോലെ കൈയ്യൊക്കെ ഉയർത്തി ഉച്ചത്തിലാണ് സമ്മതമാണെന്ന് പറഞ്ഞത്.'

'ഇത് കണ്ടിട്ട് എനിക്ക് ചിരി അടക്കാനായില്ല. സമ്മതാമാണെന്ന് എങ്ങനെ പറയണമെന്നൊക്കെ ഞാൻ പഠിപ്പിച്ചാണ് വിട്ടതെന്നും', പേളി പറഞ്ഞു. 'വിവാഹത്തിന് ഡാഡിയും മമ്മിയും ചെയ്യുന്നതുപോലെ തന്നെ റേച്ചൽ ആയിരുന്നു എല്ലാ കാര്യങ്ങളും നോക്കി നടത്തിയത്. അത്രയും ബിസി ആയിരുന്നു എന്റെ വിവാഹത്തിന് റേച്ചൽ.'

Pearle Maaney

'അമ്മാമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം. ഇപ്പോൾ അമ്മാമ്മ കൂടെയില്ല. എനിക്കൊരു ഇരുപത് വയസ് ആയപ്പോൾ മുതൽ എന്റെ വിവാഹം നടന്ന് കാണാനുള്ള ആഗ്രഹത്തെ കുറിച്ച് അമ്മാമ്മ പറയുമായിരുന്നു.'

'ശ്രീനിയെ സീരിയലിലൂടെ കണ്ട് അമ്മാമ്മയ്ക്ക് ഇഷ്ടമായിരുന്നു അതുകൊണ്ട് ഞങ്ങൾ ബി​ഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു എന്നുള്ള തരത്തിലായിരുന്നു അമ്മാമ്മ ഞങ്ങളെ സ്വീകരിച്ചതെന്നും', പേളി പറയുന്നു. റിസപ്ഷനിൽ പങ്കെടുക്കാൻ തങ്ങളെ ഇഷ്ടപ്പെടുന്ന മുന്നൂറോളം ഫാൻസിനെയും ക്ഷണിച്ചിരുന്നുവെന്നും വീഡിയോയിലൂടെ ഇരുവരും വെളിപ്പെടുത്തി.

'ഷിയാസ് കരീം റിസപ്ഷന് വന്നിട്ട് ‍ഞങ്ങളോടൊപ്പം സ്റ്റേജിൽ ഇരിക്കുകയായിരുന്നു. പോകുന്നെ ഇല്ലായിരുന്നു. മമ്മൂക്ക വന്നപ്പോൾ ഞാനാണ് മണവാട്ടി എന്ന കാര്യമെല്ലാം മറന്ന് ഞാൻ തുള്ളിച്ചാടി ജയ് വിളിക്കുകയായിരുന്നു. ഇവൾ ഇത് കുളമാക്കുെമെന്ന് ഞാൻ പറഞ്ഞില്ലേയെന്ന് സിദ്ദിഖ് ഇക്കാ മമ്മൂക്കയോട് പറയുന്നുമുണ്ടായിരുന്നു.'

'റിസപ്ഷന് ശേഷം ഒരുമണി വരെയാണ് നമ്മൾ ഫോട്ടോ എടുക്കാൻ വേദിയിൽ നിന്നത്. ആദ്യരാത്രി എന്ന പേരേ ഉണ്ടായിരുന്നുള്ളൂ. ശരിക്കും സെക്കൻഡ് നൈറ്റ് ആയിരുന്നു ഫസ്റ്റ് നൈറ്റെന്നും', പേളി പറഞ്ഞു. വിവാഹശേഷം നടത്തിയ ആദ്യ കിസ്സിനെ കുറിച്ചും അന്ന് ശ്രീനി ഇച്ചിരി ഓവറായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളും റിയാക്ഷൻ വീഡിയോയിൽ പേളി വെളിപ്പെടുത്തി.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X