'സൺഗ്ലാസും തൊപ്പിയും മേക്കപ്പ് കിറ്റും... കൊച്ചിന് വേണ്ടതൊന്നുമില്ലേ?', 'റൂബനാണോ പ്രസവിച്ചതെന്ന് സംശയമായി'

പേളി മാണി തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽ‌ക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യത്തെ കുഞ്ഞ് നില ബേബിക്ക് രണ്ട് വയസ് പിന്നിടുമ്പോൾ നിലയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി വരാൻ പോകുന്നുവെന്ന ത്രില്ലിലാണ് പേളിയും കുടുംബവും. ​ഗർഭകാലം ഏറ്റവും മനോഹരമായി ആസ്വദിക്കുകയും അത് അതേപടി തന്റെ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ മുന്നിലാണ് പേളി. നിലയെ പ്രസവിക്കുന്നത് അടക്കമുള്ള വീഡിയോ പേളി രണ്ട് വർഷം മുമ്പ് സോഷ്യൽ‌മീഡിയയിൽ ഷെയർ ചെയ്യുകയും അത് വൈറലാവുകയും ചെയ്തിരുന്നു. ​​​

ഗർഭകാലം നാലാം മാസം പിന്നിട്ടശേഷമാണ് പേളി താൻ വീണ്ടും ​ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. അവിടം മുതൽ ഇതുവരെയും എല്ലാ വിശേഷങ്ങളും പേളി വീഡിയോയാക്കി തന്റെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. എട്ടാം മാസം പിന്നിട്ടപ്പോൾ തന്നെ പേളി ആലുവയിലുള്ള കുടുംബവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

Pearle Maaney

ഒറ്റയ്ക്ക് നിലയെ ഫ്ലാറ്റിൽ വെച്ച് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് പേളി പറഞ്ഞത്. പേളിയുടെ ബേബി ഷവറും വളൈകാപ്പുമെല്ലാം വലിയ ആഘോഷമായിരുന്നു. പേളി ​ ​ഗർഭകാലത്തെ വീഡിയോകൾ പങ്കിട്ടപ്പോൾ അതിൽ ഏറ്റവും കൂടുതൽ‌ ആളുകൾ ആവശ്യപ്പെട്ടൊരു വീഡിയോയായിരുന്നു ഹോസ്പിറ്റൽ ബാ​ഗ് പാക്കിങ് വീഡിയോ.

ഏറ്റവും വ്യത്യസ്തമായ ഹോസ്പിറ്റൽ ബാ​ഗ് പാക്കിങ് വീഡിയോ ആസ്വദിക്കേണ്ടവർ നിർ‌ബന്ധമായും പേളിയുടെ ഹോസ്പിറ്റൽ ബാ​ഗ് പാക്കിങ് വീഡിയോ കാണണം. കാരണം അത്രത്തോളം രസകരമാണ് പേളിയുടെ ബാ​ഗ് പാക്കിങും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വസ്തുക്കളും. പ്രസവിക്കാനായി ആശുപത്രിയിലേക്ക് പോകുമ്പോൾ സൺ ​ഗ്ലാസും തൊപ്പിയും മേക്കപ്പ് കിറ്റും വരെ പേളി ഒപ്പം കൊണ്ടുപോയിരുന്നു.

സൺ ​​​ഗ്ലാസും തൊപ്പിയും പ്രസവശേഷം തിരികെ കുട്ടിയുമായി ആശുപത്രിയിൽ നിന്നും വരുമ്പോൾ വെക്കാനുള്ളതാണെന്നാണ് നിലയെ ​ഗർഭിണിയായിരുന്ന സമയത്ത് ഹോസ്പിറ്റൽ ബാ​ഗ് പാക്കിങ് വീഡിയോ ചെയ്തപ്പോൾ പേളി പറഞ്ഞത്. പറഞ്ഞതുപോലെ പേളി ചെയ്തു. കുഞ്ഞിനെ കയ്യിൽ വാങ്ങി സൺ ​ഗ്ലാസും തൊപ്പിയും വെച്ച് മാസായിട്ടാണ് ആശുപത്രിയിൽ നിന്നും പേളി ഇറങ്ങിയത്. ഹോസ്പിറ്റൽ ബാ​ഗ് പാക്കിങിന് ഇത്തവണയും പേളി സഹായിച്ചത്.

സഹോദരിമാരായ റേച്ചലും ശ്രദ്ധയുമാണ്. റേച്ചൽ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായതുകൊണ്ട് തന്നെ ഹോസ്പിറ്റൽ ബാ​ഗിനുള്ളിലേക്ക് ആവശ്യമുള്ള സാധനങ്ങളെ കുറിച്ച് പേളിയെ കാട്ടിലും ആധികാരികമായി വീഡിയോയിൽ ഉടനീളം സംസാരിച്ചു. പ്രസവത്തിൽ സീനിയോറിറ്റി റേച്ചലിന് ആയതുകൊണ്ട് തന്നെ പേളിയും റേച്ചലിന്റെ ഉപദേശങ്ങൾ കേൾ‌ക്കുന്നുണ്ടായിരുന്നു.

Pearle Maaney

കൊതുക് ബാറ്റ് വരെ പേളിയുടെ ഹോസ്പിറ്റൽ ബാ​ഗിലുണ്ട്. ബാ​ഗിൽ നിറയ്ക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കണ്ട് ഇത് പിക്ക്നിക്കിന് പോകുന്നവരുടെ ബാ​ഗ് പാക്കിങ് ലിസ്റ്റാണെന്നായിരുന്നു റേച്ചലിന്റെ കമന്റ്. സൺ ​ഗ്ലാസും തൊപ്പിയും മേക്കപ്പ് കിറ്റുംമാത്രമെയുള്ളോ കൊച്ചിന് വേണ്ടതൊന്നുമില്ലേയെന്ന സംശയവും റേച്ചലിന് ഉണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പാണ് റേച്ചലിന് രണ്ടാമത്തെ ആൺകുഞ്ഞ് കായ് പിറന്നത്.

വേദന തുടങ്ങിയശേഷമാണ് റേച്ചൽ ആശുപത്രിയിൽ അഡ്മിറ്റായത്. പ്രസവിച്ച് പിറ്റേദിവസം ഡിസ്ചാർജായി വീട്ടിൽ വന്ന് ഓണം ആഘോഷിക്കുകയും ചെയ്തു റേച്ചൽ. അന്ന് റേച്ചലും ഭർത്താവ് റൂബനും ഡിസ്ചാർജായി വരുന്നത് കണ്ടപ്പോൾ ഒരു നിമിഷം റൂബനാണോ പ്രസവിച്ചതെന്ന് തോന്നിപ്പോയിയെന്നും പേളി വീഡിയോയിൽ തമാശയായി പറയുന്നുണ്ട്.

നിലയേയും ആശുപത്രിയിലേക്ക് താൻ ഒപ്പം കൊണ്ടുപോകുമെന്നും വീഡിയോയിൽ പേളി പറഞ്ഞു. അവളെ കാണുമ്പോൾ വേദനയിൽ ചെറിയ ആശ്വാസം ലഭിക്കുമെന്നാണ് പേളി കാരണമായി പറഞ്ഞത്. പേളിയുടെ ബാ​ഗ് പാക്കിങ് വീഡിയോ അതിവേ​ഗത്തിൽ ശ്രദ്ധനേടി. ചേച്ചിക്ക് കാര്യവിവരത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്ത റേച്ചലിനാണ് പുതിയ വീഡിയോ എത്തിയതോടെ കയ്യടി ഏറെയും. രണ്ട് പ്രസവിച്ചതോടെ റേച്ചൽ ഒരു മോം അൾട്രാ പ്രോ മാക്സാണ് എന്നാണ് ആരാധകരുടെ കമന്റുകൾ.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X