പേളിയുടെ മാലാഖക്കുട്ടി റേച്ചല്‍! ചേച്ചിമാരുടെ കുഞ്ഞനിയനായി ശ്രിനിഷും! നവദമ്പതികളുടെ പോസ്റ്റ് വൈറല്‍!
മിനിസ്‌ക്രീനിലെ പ്രണയജോഡികളായ ശ്രിനിഷ് അരവിന്ദും പേളി മാണിയും വിവാഹിതരായത് അടുത്തിടെയായിരുന്നു. ക്രിസ്തീയ ആചാരത്തിലുള്ള ചടങ്ങുകള്‍ക്ക് പിന്നാലെയായാണ് ഹിന്ദു രീതിയിലുള്ള വിവാഹവും നടത്തിയത്. ബിഗ് ബോസ് മലയാള പതിപ്പില്‍ നിന്നും തുടങ്ങിയ പ്രണയമായിരുന്നു വിവാഹത്തില്‍ കലാശിച്ചത്. ഈ പ്രണയം തേപ്പില്‍ അവസാനിക്കുമെന്നായിരുന്നു പൊതുവിലുള്ള വിമര്‍ശനം. സഹമത്സരാര്‍ത്ഥികളില്‍ പലരും ഇവരുടെ പ്രണയത്തെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ബിഗ് ബോസിലേക്കെത്തി ആദ്യവാരം പിന്നിടുന്നതിനിടയിലാണ് പേളി മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ചത്. എന്നാല്‍ ശക്തമായ പിന്തുണ നല്‍കി താരത്തെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത് ശ്രിനിഷായിരുന്നു. ഉദ്വേഗഭരിതമായ എപ്പിസോഡുകളും രസകരമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
വീട്ടുകാരുടെ സമ്മതപ്രകാരമുള്ള വിവാഹത്തോടാണ് താല്‍പര്യമെന്ന് പേളി തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നും വിവാഹത്തിന് സമ്മതിക്കുമോയെന്ന തരത്തിലുമൊക്കെയുള്ള ചിന്തകളായിരുന്നു താരത്തെ അലട്ടിയത്. തുടക്കത്തിലെ എതിര്‍പ്പുകളെയെല്ലാം മറികടന്ന് ഇരുവീട്ടുകാരുടേയും ആശീര്‍വാദത്തോടെയാണ് ഇരുവരും വിവാഹിതരായത്. പേളിയുടെ കുടുംബം മാത്രമല്ല ശ്രിനിഷിന്റെ വീട്ടുകാരും വിവാഹം ഗംഭീര ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളുമായും ഇരുവരും എത്തിയിരുന്നു. സഹോദരിയെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ്. ശ്രിനിഷാവട്ടെ ചേച്ചിമാരെക്കുറിച്ചാണ് കുറിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റുകളിലൂടെ തുടര്‍ന്നുവായിക്കാം.

സഹോദരങ്ങളെക്കുറിച്ച്
മിനിസ്‌ക്രീനിലെ പ്രണയനായകരിലൊരാളായിരുന്ന ശ്രിനിഷിനെ ബിഗ് ബോസിലേക്കെത്തിയതോടെയാണ് കൂടുതല്‍ പേര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്തിരുന്ന പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ താരത്തെ അറിയാമായിരുന്നു. അവതാരക, അഭിനേത്രി, ഗായിക തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച് മുന്നേറുകയായിരുന്നു പേളി മാണി. മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് മലയാള പതിപ്പില്‍ മിനിസ്‌ക്രീനിലെ മിന്നും താരങ്ങള്‍ മാറ്റുരയ്ക്കുന്നുവെന്ന അറിയിപ്പ് വന്നതിന് പിന്നാലെയായാണ് ഇവരും മത്സരത്തിലുണ്ടെന്ന് വ്യക്തമായത്. സഹോദരങ്ങളെക്കുറിച്ച് വാചാലരായി രംഗത്തെത്തിയിരിക്കുകയാണ് പേളിയും ശ്രിനിഷും.

ചേച്ചിമാരുടെ കുഞ്ഞനിയന്‍
വീട്ടിലെ ഇളയകുട്ടിയാണ് താനെന്ന് നേരത്തെ തന്നെ ശ്രിനിഷ് വ്യക്തമാക്കിയിരുന്നു. സഹോദരിമാരുടെയും മാതാപിതാക്കളുടേയും പിന്തുണയെക്കുറിച്ചും താരം വാചാലനായിരുന്നു. വിവാഹ ദിനത്തില്‍ ഇരുകവിളിലും തലോടുന്ന ചേച്ചിമാരുടെ ചിത്രവുമായാണ് താരം എത്തിയിട്ടുള്ളത്. താന്‍ ലക്കിയസ്റ്റ് ബ്രദറാണെന്നും താരം കുറിച്ചിട്ടുണ്ട്. കുഞ്ഞനിയനെ കൊഞ്ചിക്കുന്ന ചേച്ചിമാരുടെ ചിത്രം ഇതിനകം തന്നെ തരംഗമായി മാറിയിട്ടുണ്ട്.

അനിയത്തിയെക്കുറിച്ച് പേളി
സഹോദരിയെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് പേളി. വിവാഹ ദിനത്തില്‍ സാരിയുടെ പ്ലീറ്റ്‌സ് ശരിയാക്കുന്നതിനിടയിലെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സാരിയില്‍ അതീവ സുന്ദരിയായാണ് പേളിയെത്തിയത്. സില്‍വര്‍ കളറിലുള്ള സാരിയിലായിരുന്നു സഹോദരിയായ റേച്ചല്‍. ദൈവം തനിക്കരികിലേക്കയച്ച മാലാഖക്കുട്ടിയാണ് റേച്ചലെന്നാണ് പേളി കുറിച്ചിട്ടുള്ളത്.

ജീവിതത്തിലെ ഹീറോസ്
കുഞ്ഞുന്നാള്‍ മുതലേ താന്‍ പപ്പക്കുട്ടിയാണെന്നും പപ്പയുമായി എല്ലാ കാര്യത്തെക്കുറിച്ചു സംസാരിക്കാറുണ്ടെന്നും പേളി പറഞ്ഞിരുന്നു. ശ്രീനിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞാലും പപ്പ വിസമ്മതം അറിയിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പേളി പറഞ്ഞിരുന്നു. ജീവിതത്തിലെ തനിക്ക് രണ്ട് ഹീറോസുണ്ട്. ഒന്ന പപ്പയും മറ്റൊന്ന് ശ്രീനിയും. ഡാഡിക്കും ശ്രിനിഷിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചിരുന്നു.

വിമര്‍ശകരുടെ വായടപ്പിച്ചു
പേളിഷ് പ്രണയം തേപ്പിലവസാനിക്കുമെന്ന് പറഞ്ഞവര്‍ക്കുള്ള ശക്തമായ മറുപടിയുമായാണ് പേളിയും ശ്രിനിഷും എത്തിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇടയ്ക്ക് പേളിഷ് ആര്‍മി നല്‍കിയ സ്വീകരണത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസില്‍ നിന്നുള്ള എല്ലാവരേയും വിവാഹത്തിന് വിളിച്ചിരുന്നില്ല. അരിസ്‌റ്റോ സുരേഷ്, സാബു, ഹിമ, ഷിയാസ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

അമ്മയ്‌ക്കൊരുമ്മ
തന്റെ എല്ലാ കുസൃതികളേയും സഹിക്കുന്നയാളാണ് മമ്മിയെന്ന് നേരത്തെ പേളി പറഞ്ഞിരുന്നു. ഇടയ്ക്ക് മമ്മിയുമായി വഴക്ക് കൂടാറുണ്ടെന്നും മമ്മിയുടെ പാചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇപ്പോഴാണ് ശരിക്കും മനസ്സിലായതെന്നും പേളി പറഞ്ഞിരുന്നു. ബിഗ് ബോസില്‍ വെച്ചായിരുന്നു ഈ തുറന്നുപറച്ചില്‍. നവവധുവായി അണിഞ്ഞൊരുങ്ങിയതിന് ശേഷം അമ്മയക്ക് ഉമ്മ കൊടുക്കുന്ന ഫോട്ടോയും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആരാധകരുടെ പിന്തുണ
സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിച്ച മത്സരാര്‍ത്ഥികളാണ് പേളി മാണിയും ശ്രിനിഷ് രവിന്ദും. അവസാനത്തെ അഞ്ചിലൊരാളായാണ് ശ്രീനി പടിയിറങ്ങിയത്. ഇടയ്ക്ക് എലിമിനേഷനില്‍ പെട്ടിരുന്നുവെങ്കിലും പുറത്തേക്ക് പോവാതെ പേളി സുരക്ഷിതയായിരുന്നു. പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഇവരുടെ വിവാഹം ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായി മാറിയത്.
സഹോദരിമാരെക്കുറിച്ച് ശ്രിനിഷ്
ശ്രിനിഷിന്‍രെ പോസ്റ്റ് കാണാം
റേച്ചലിനെക്കുറിച്ച് പേളി
പേളി മാണിയുടെ പോസ്റ്റ് കാണാം
അമ്മയെക്കുറിച്ച് പേളി
അമ്മയ്‌ക്കൊപ്പം പേളി മാണി.


Click it and Unblock the Notifications