വസ്ത്രം വാങ്ങുമ്പോലെ വീടുകൾ വാങ്ങിക്കൂട്ടുന്ന പേളി; ഇവിടെ ഞങ്ങൾ താമസിക്കും, കോടികൾ വില വരുന്ന പുതിയ ഫ്ലാറ്റ്!
മലയാളത്തിലെ ഏറ്റവും സക്സസ്ഫുള്ളായ സെലിബ്രിറ്റി കപ്പിളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വിവാഹശേഷം അത്രയും സ്പെഷ്യലായ ഷോയോ പ്രോഗ്രാമകളോ ആണെങ്കിൽ മാത്രമെ അവതാരക റോളിൽ പേളി പ്രത്യക്ഷപ്പെടാറുള്ളു. അല്ലാത്തപക്ഷം സെലിബ്രിറ്റി ഇന്റർവ്യൂകൾ അടക്കം എല്ലാം സ്വന്തം യുട്യൂബ് ചാനലിൽ തന്നെയാണ് പേളി ചെയ്യുന്നത്. നാൽപ്പത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള പേളിയുടെ യുട്യൂബ് ചാനലിൽ ഇന്ന് നിരവധി ആളുകൾ ജോലി ചെയ്യുന്നുണ്ട്.
ശ്രീനിഷ് ജീവിതത്തിലേക്ക് വന്നശേഷമാണ് പേളി യുട്യൂബ് ചാനലിന് കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയത്. ചാനലിന്റെ എല്ലാ കാര്യങ്ങളും ശ്രീനിഷിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ചാനൽ ഉടമ എന്ന റോളാണ് വഹിക്കുന്നതെങ്കിലും പേളി സ്ട്രെസ് ഫ്രീയാണെന്ന് ചുരുക്കം. ഇപ്പോഴിതാ ഏറെ കാലമായി പറയാതെ ഒളിപ്പിച്ച ഒരു സീക്രട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.

ദമ്പതികൾ വീണ്ടും ഒരു വീട് കൂടി സ്വന്തമാക്കിയിരിക്കുന്നു. ഇപ്പോൾ പേളിക്കും ശ്രീനിഷിനുമായി രണ്ട് ഫ്ലാറ്റുകളുണ്ട്. രണ്ടും എറണാകുളത്തിന്റെ കണ്ണായ ഭാഗങ്ങളിലാണ്. പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങളാണ് ഏറ്റവും പുതിയ വ്ലോഗിലൂടെ ഇരുവരും വിവരിച്ചിരിക്കുന്നത്. ഒമ്പത് മാസം മുമ്പാണ് ഫ്ലാറ്റ് വാങ്ങിയത്. ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
സ്വപ്ന വീട് എന്ന തലക്കെട്ടോടെയാണ് വ്ലോഗ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി പേളിയും കുടുംബവും താമസിക്കുന്നത് വാടക ഫ്ലാറ്റിലാണ്. ഒരു വർഷം മുമ്പ് ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഫ്ലാറ്റിന്റെ ഹോം ടൂറും പേളി പങ്കുവെച്ചിരുന്നു. പക്ഷെ അതൊരു അവധിക്കാല വസതി എന്ന രീതിയിലാണ് പേളി നിർമ്മിച്ചത്. അതിനാൽ തന്നെ സ്ഥിരം താമസിച്ചിരുന്നതുമില്ല.
അന്ന് ആ ഫ്ലാറ്റിന്റെ വിശേഷങ്ങൾ പങ്കിട്ടപ്പോൾ ഒട്ടും സ്പെയ്സ് ഇല്ലെന്നും കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നുവെന്ന അഭിപ്രായവും പ്രേക്ഷകരിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ വാങ്ങിയ ഫ്ലാറ്റിൽ സ്പെയ്സിന്റെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഹാളും കിഡ്സ് റൂം അടക്കം എല്ലാം വളരെ വലുപ്പമുള്ളതാണ്. നിലയ്ക്കും നിറ്റാരയ്ക്കും ഇഷ്ടംപോലെ ഓടി കളിക്കാം. രണ്ടാമതൊരു ഫ്ലാറ്റ് വാങ്ങിക്കാൻ പ്ലാനിട്ടപ്പോൾ പേളി ഏറ്റവും കൂടുതൽ ശ്രദ്ധിച്ചതും മക്കൾക്ക് എന്തൊക്കെ ആവശ്യമാണ് എന്നതാണ്.
ടിവി റൂമിലേക്കാണ് ഡോർ തുറന്നാൽ കയറി ചെല്ലുന്നത്. ഫ്ലാറ്റ് വാങ്ങിയിട്ട് ഒമ്പത് മാസമായി. ദൈവം ഓരോരുത്തർക്കും ഓരോ സ്ഥലം കരുതി വെച്ചിട്ടുണ്ടെന്ന് പറയുന്നതുപോലെ ഈ ഒരു സ്പെയ്സായിരുന്നു ഞങ്ങൾക്ക് വേണ്ടി ദൈവം കരുതി വെച്ചിരുന്നത്. ഇങ്ങനൊരു സ്പേസ് കണ്ടുപിടിക്കാൻ കഴിഞ്ഞതിലും സ്വന്തമാക്കാൻ കഴിഞ്ഞതിലും ഞാൻ അതീവ സന്തോഷവതിയാണ്.

എല്ലാവരുടേയും ഏറ്റവും വലിയ സ്വപ്നം സ്വന്തമായൊരു വീടാണ്. രണ്ടാമത്തെ തവണയാണ് ആ ആഗ്രഹം ഞങ്ങൾക്ക് സാധിച്ച് കിട്ടുന്നത്. ഇത് ഞങ്ങളുടെ രണ്ടാമത്തെ ഫ്ലാറ്റാണ്. പണി നടക്കുന്നതേയുള്ളു. ഇവിടെയായിരിക്കും ഞങ്ങൾ താമസിക്കാൻ പോകുന്നത്. സ്പേഷ്യസായ ഹാളാണ്. അതിനോട് ചേർന്നാണ് കിച്ചൺ. ബാൽക്കെണിയും ഉൾപ്പെട്ടതാണ് മാസ്റ്റർ ബെഡ് റൂം. മേക്കപ്പ് റൂം വേണമെന്നതിന് വേണ്ടിയാണ് ഞാൻ ശ്രീനിയോട് ഏറ്റവും കൂടുതൽ കെഞ്ചിയത്. ശ്രീനിക്ക് ഞാൻ മേക്കപ്പ് റൂമിനായി കണ്ടുപിടിച്ച സ്പെയ്സ് ഹോം തിയേറ്ററാക്കാനായിരുന്നു ആഗ്രഹം.
അവസാനം എനിക്ക് വേണ്ടി ശ്രീനി വിട്ടുതന്നു. വാക്കിങ് വാർഡ്രോബ് ഞാൻ ഇവിടെ സെറ്റപ്പ് ചെയ്യും. ചെറിയൊരു ഹോം തിയേറ്റർ സെറ്റപ്പുമുണ്ട്. കൂടാതെ നിലുവിനും നിറ്റാരയ്ക്കുമായി പ്ലെ റൂമുമുണ്ട്. മൂന്ന് മുതൽ നാല് മാസം വരെ ഫ്ലാറ്റിന്റെ പണി പൂർത്തിയാകാൻ സമയം എടുക്കും. നമ്മൾ വിശ്വസിച്ചാൽ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്ന് കൂടി ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞു.
നിരവധി പേരാണ് പേളിക്കും ശ്രീനിഷിനും ആശംസകൾ നേർന്ന് എത്തിയത്. മനോഹരമായ വീട്... പഴയ വീട് പോലെ അനുയോജ്യമല്ലാത്ത ഇന്റീരിയറുകൾ കൊണ്ട് അതിനെ ഇടുങ്ങിയതാക്കരുത്. ക്ലാസിയും മിനിമലുമായി സൂക്ഷിക്കുക. മുൻ ഫ്ലാറ്റ് ടൂർ കണ്ടപ്പോൾ ശ്വാസംമുട്ടൽ തോന്നി എന്നിങ്ങനെയും ആരാധകരിൽ ചിലർ കുറിച്ചു.


Click it and Unblock the Notifications