പേളിയും ശ്രിനിഷും ഒന്നായിട്ട് ഒരുവര്‍ഷം! അവളും ഞാനും ഒന്നാണെന്ന് ശ്രീനി! മറുപടിയുമായി പേളിയും!

പേളിഷ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ ദിനമാണ് ഇന്ന്. പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത് മെയ് 5നായിരുന്നു. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. പരിപാടിയില്‍ നിന്നും ആദ്യവാരത്തില്‍ തന്നെ പുറത്തേക്ക് പോവണമെന്നായിരുന്നു പേളി ആഗ്രഹിച്ചത്. തനിക്ക് പറ്റിയ ഇടമല്ല ഇതെന്നായിരുന്നു താരം പറഞ്ഞത്. അതിനിടയിലാണ് ശക്തമായ പിന്തുണയുമായി ശ്രിനിഷ് എത്തിയത്. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്.

ശ്രീനിയും പേളിയും പ്രണയം അഭിനയിക്കുകയാണെന്നായിരുന്നു മറ്റ് താരങ്ങള്‍ പറഞ്ഞത്. ലവ് ട്രാക്കിലൂടെ മുന്നേറാനുള്ള ശ്രമമാണ് ഇരുവരുടേതെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. തങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പേളി പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെയായാണ് ഇരുവരും ഒരുമിച്ചത്. ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും.

പേളിയുടെ പോസ്റ്റ്

പേളിയുടെ പോസ്റ്റ്

ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പേളിയും ശ്രിനിഷും. പ്രൊഫഷണലായുള്ള കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. ഹാപ്പി വണ്‍ ഇയര്‍ മൈ ലവ്. നിങ്ങൾ ഭ്രാന്തമായി പ്രണയത്തിലായിരിക്കുമ്പോൾ സമയം പറക്കുന്നു. വാഴ്ത്തപ്പെട്ടതായി തോന്നുന്നു ,മനോഹരമായ നിമിഷങ്ങളുമായി ഒരു ജീവിത സമയം നമുക്ക് മുന്നിൽ കാത്തിരിക്കുന്നു. ഞങ്ങളെ സ്നേഹിച്ച എല്ലാവരോടും നന്ദി പറയാൻ ഈ നിമിഷം എടുക്കുന്നു .ഞങ്ങളുടെ കുടുംബത്തെപ്പോലെ നിങ്ങള്‍ ഞങ്ങളോടൊപ്പം നിന്നു .. എല്ലായ്പ്പോഴും. ഈ പ്രത്യേക ദിവസം നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണെന്നുമായിരുന്നു പേളി കുറിച്ചത്. ശ്രീനിക്കൊപ്പമുള്ള മനോഹരനിമിഷങ്ങളുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശ്രീനിയുടെ പോസ്റ്റ്

ശ്രീനിയുടെ പോസ്റ്റ്

അവളും ഞാനും ചേര്‍ന്നതാണ് എന്‍റെ ആത്മാവ്.നമ്മുടെ ആത്മാക്കൾ എന്തുതന്നെയായാലും അവളും എന്റേതും ഒരുപോലെയാണ്. അപ്പോൾ ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു . എല്ലായ്പ്പോഴും ഉണ്ടായിരിക്കും.. ഈ ജീവിതകാലത്ത് എന്റെ സ്നേഹമെന്നായിരുന്നു ശ്രിനിഷ് കുറിച്ചത്. സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ശ്രിനിഷ് പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ ശ്രീനിയുടെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കമന്റുമായി പേളി

കമന്റുമായി പേളി

ശ്രിനിഷ് ഹാപ്പി ആനിവേഴ്‌സറി പറഞ്ഞ് പേളിയും എത്തിയിരുന്നു. ശ്രീനിയുടെ പോസ്റ്റിന് കീഴിലായിരുന്നു കമന്റുമായി പേളി എത്തുകയായിരുന്നു. നിങ്ങളുടെ പൊണ്ടാട്ടി എങ്ങനെയുണ്ടെന്നും പേളി ചോദിച്ചിരുന്നു. നെഞ്ചേ നെഞ്ചേ എന്ന മറുപടിയായിരുന്നു ശ്രിനിഷ് നല്‍കിയത്. ഉനക്കാകെ എന്നായിരുന്നു പേളിയുടെ മറുപടി. ഇവരുടെ പോസ്റ്റുകളെ ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

ആശംസാപ്രവാഹം

ആശംസാപ്രവാഹം

അഭിരാമി സുരേഷ്, ഷിയാസ് കരീം തുടങ്ങിയവരും പേളിഷ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. അന്നും ഇന്നും നിങ്ങള്‍ മികച്ച കപ്പിളാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആശംസാ കമന്റുകള്‍ക്ക് മറുപടിയുമായി പേളിയും എത്തിയിട്ടുണ്ട്. ലോക് ഡൗണ്‍ സമയമായതിനാല്‍ ഇത്തവണ എങ്ങനെയാണ് ആഘോഷമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. പേളിഷ് ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നുള്ള പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X