For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹവാർഷികത്തിന് സർപ്രൈസ് ട്രിപ്പുമായി ശ്രീനി; മോളെ ഇനി മറന്നുവെച്ച് വരുമോയെന്ന് പേളി

  |

  ബിഗ് ബോസ് സീസൺ ഫോർ മികച്ച കാഴ്ചക്കാരെ നേടി മുന്നോട്ട് പോവുകയാണ്. ബിഗ് ബോസ് വീട്ടിലെ പ്രണയം എപ്പോഴും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയം ആവാറുണ്ട്.

  ഇത്തവണ ബിഗ് ബോസ് വീട്ടിൽ ദിൽഷായേയും ഡോക്ടർ റോബിനെയും ആണ് പ്രണയ ജോഡികളായി പ്രേക്ഷകരിൽ ചിലർ കാണുന്നത്. ഈ വിഷയത്തിൽ വീട്ടിൽ തർക്കങ്ങളും ഉണ്ടാവാറുണ്ട്.

  ബിഗ് ബോസ് സീസൺ വണ്ണിലെ പ്രണയ ജോഡികളായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഏറെ പ്രേക്ഷക പിന്തുണ നേടിയ ജോഡികളായിരുന്നു ഇരുവരും. ബിഗ് ബോസ്സിലെ ഗെയിം പ്ലാനിന്റെ ഭാഗമായി നടത്തുന്ന നാടകമാണ് ഇരുവരുടെയും പ്രണയമെന്ന് പ്രേക്ഷകരിൽ പലരും വിശ്വസിച്ചിരുന്നു.

  എന്നാൽ, ഷോ കഴിഞ്ഞ ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ ഷോയുടെ നാലാം സീസൺ മിനിസ്‌ക്രീനിൽ തകർക്കുമ്പോൾ പേളിയും ശ്രീനിഷ് അരവിന്ദും അടുത്തിടെ അവരുടെ മൂന്നാം വിവാഹ വാർഷികം ഗംഭീരമായി ആഘോഷിച്ചു.

  പേളി തന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. വിവാഹ വാർഷികം പ്രമാണിച്ച് മാലി ദ്വീപിലേക്ക് പോയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പേളി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

  വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷത്തിനായി മാലി ദ്വീപിലേക്കാണ് ഇരുവരും പോയതെങ്കിലും എവിടേക്കാണ് പോവുന്നതെന്ന് ശ്രീനി പറഞ്ഞിരുന്നില്ല, ബീച്ച് സൈഡില്‍ എവിടെയോ ആണെന്നാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു പേളി പറഞ്ഞത്.

  "എനിക്ക് സര്‍പ്രൈസ് ഒരുപാടിഷ്ടമാണ്, ഇടയ്ക്കിടയ്ക്ക് സര്‍പ്രൈസ് തരാനായി ഞാന്‍ ശ്രീനിയോട് പറയാറുണ്ട്. അതുപോലെ തന്നെ ശ്രീനി ചെയ്യാറുമുണ്ട്. ഇതും അതുപോലൊരു സര്‍പ്രൈസ് തന്നെയാണ്." പേളി പറഞ്ഞു.

  3 വര്‍ഷത്തെ വിവാഹജീവിതം എങ്ങനെയുണ്ടായിരുന്നുവെന്നും പേളി ശ്രീനിയോട് വിഡിയോയിൽ ചോദിച്ചിരുന്നു. എന്ത് സംഭവിക്കുമെന്നറിയാതെയുള്ള ജീവിതം അതിമനോഹരമാണെന്നായിരുന്നു ശ്രീനി മറുപടി പറഞ്ഞത്.

  ഇതാദ്യമായാണ് നിലയ്‌ക്കൊപ്പം ഇരുവരും മാത്രമായി ട്രിപ്പ് പോവുന്നതെന്നും. ഗോവയില്‍ പോയപ്പോഴും ദുബായില്‍ പോയപ്പോഴുമെല്ലാം കൂടെ ആളുകളുണ്ടായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

  ആദ്യമായാണ് കുഞ്ഞുമായി പോകുന്നത്, അതുകൊണ്ട് തന്നെ നിലയെ എവിടെയെങ്കിലും മറന്നുവച്ച് വരുമോ എന്ന സംശയം അമ്മക്ക് ഉണ്ടെന്നും പേളി വിഡിയോയിൽ പറഞ്ഞു. അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ പേളി ആ അനുഭവവും പ്രേക്ഷകരുമായി പങ്കുവച്ചു.

  ഡെലിവറി കഴിഞ്ഞ സമയം ഹോസ്പിറ്റലിൽ വച്ച് കുഞ്ഞിന്റെ കാര്യം ഒരിക്കൽ മറന്നുപോയെന്നും. കുഞ്ഞിന് ഇൻജെക്ഷൻ എടുക്കാൻ നഴ്‌സുമാർ കൊണ്ട് പോയെന്നും താൻ ആ സമയം മെസ്സിൽ ഭക്ഷണം കഴിക്കാൻ പോയെന്നും തിരിച്ച് ഇറങ്ങാൻ സമയം എന്തോ മറന്നു എന്ന തോന്നിയതായും പേളി പറഞ്ഞു.

  'ഒരു ഫൈവ് മിനിട്ട്സ് ഞാൻ മറന്നു എനിക്ക് ഒരു കൊച്ചോണ്ടെന്ന്" പേളി പറഞ്ഞു.

  Recommended Video

  RRR കണ്ട് പേർളി മാണിയുടെ SHOCKING പ്രതികരണം

  പറയുന്ന വാക്കുകളും പഠിപ്പിക്കുന്ന കാര്യങ്ങളുമെല്ലാം നില വളരെ വേഗം പഠിക്കുന്നുണ്ടെന്നും അടുത്തിടെ ശ്രീനി പഠിപ്പിച്ചത് പോലെ കുഞ്ഞ് സ്വന്തമായി ടേബിൾ തുടച്ചുവെന്നും പേളി പറഞ്ഞു.

  സീ പ്ലെയിനില്‍ ആദ്യമായാണ് പേളി യാത്ര ചെയ്തത്. മുന്‍പൊരിക്കലും പോയിട്ടില്ലാത്ത സ്ഥലമാണ് മാലി ദ്വീപ്. ഇത് മികച്ച സര്‍പ്രൈസ് തന്നെയായി എന്ന് പറഞ്ഞ പേളി, നിലു ഇതൊക്കെ ഓര്‍ത്തിരിക്കുമോയെന്നും ശ്രീനിയോട് ചോദിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് അസ്വസ്ഥതയോടെ കരഞ്ഞെങ്കിലും നിലുവും കാഴ്ചകളെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു.

  നിരവധി ആരാധകളാണ് പേളിക്കും ശ്രീനിക്കും വിവാഹ വാർഷിക ആശംസകള്‍ അറിയിച്ചെത്തിയത്.

  ഈ സന്തോഷം എന്നും ഉണ്ടാവട്ടെയെന്നും, ഇനിയും ഒരുപാട് വര്‍ഷം ഒന്നിച്ച് ജീവിക്കാന്‍ കഴിയട്ടെയെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. ഈ വ്‌ളോഗിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

  Read more about: srinish aravind
  English summary
  Pearly maney and Srinish Aravind celebrate their third wedding anniversary in the Maldives along with daughter Nila
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X