ബഷീറും കുടുംബവും അലിൻ ജോസും വരെ അതിഥികളുടെ ലിസ്റ്റിൽ... പേളിയും ശ്രീനിഷുമില്ല, ഷിയാസിന്റെ വിവാഹ​ വിശേഷങ്ങൾ!

കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽമീഡിയയാകെ നിറഞ്ഞ് നിൽക്കുന്നത് നടനും ബി​ഗ് ബോസ് താരവും മോഡലുമെല്ലാമായ ഷിയാസ് കരീമിന്റെ വിവാഹ വിശേഷങ്ങളാണ്. മൈലാഞ്ചി രാവും ഹൽദിയും നിക്കാഹുമെല്ലാമായി ഒരാഘോഷം തന്നെയായിരുന്നു ഷിയാസ് കരീമിന്റെ വിവാഹം. നടന്റെ ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ.

വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താൻ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം ഷിയാസ് ആരാധകരെ അറിയിച്ചത്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്ത് വന്നപ്പോഴും പെയ്ഡ് ഫോട്ടോഷൂട്ടാകുമെന്നാണ് ആരാധകർ കരുതിയിരുന്നത്. പിന്നീട് ഹൽദിയുടെ വീഡിയോ പുറത്ത് വന്നപ്പോഴാണ് പ്രേക്ഷകർ വാർത്ത വിശ്വസിച്ചത്.

Pearle Maaney  Shiyas Kareem

കഴിഞ്ഞ വർഷം ഈ സമയത്ത് കേസും വിവാദങ്ങളുമായി ഷിയാസ് കരീം വലയുകയായിരുന്നു. ദന്ത ഡോക്ടറായ രഹ്നനയുമായുള്ള ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതുമായിരുന്നു. എന്നാൽ പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് ഷിയാസിന് മേൽ വന്നതോടെ ആ വിവാഹം മുടങ്ങി. ശേഷമാണ് ദർഫ ഷിയാസിന്റെ ജീവിതത്തിലേക്ക് വന്നത്. ഇരുവരും തമ്മില്‍ 12 വയസ് പ്രായവ്യത്യാസമുണ്ട്.

മുമ്പ് താരം പെണ്ണുകാണാൻ പോയ കുട്ടികളിൽ ഒരാളായിരുന്നു ദർഫ. അന്ന് പ്രായ വ്യത്യാസം കാരണം ആ ബന്ധം ഷിയാസ് വേണ്ടെന്ന് വെക്കുകയായിരുന്നുവത്രെ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണുകാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ. അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഞങ്ങൾ തമ്മില്‍ 12 വയസ് പ്രായവ്യത്യാസമുണ്ട്. അതിനുശേഷം ദർഫയുമായി ഒരു സൗഹൃദം നിലനിർത്തിയിരുന്നു. പിന്നീട് ഞാൻ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോൾ ജീവിതത്തിൽ താങ്ങായി നിന്ന ആളാണ് ദർഫ. അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാമെന്ന് ചിന്തിക്കുന്നതെന്നാണ് സൗഹൃദം വിവാഹത്തിലെത്തിയ കഥ വിവരിച്ച് ഷിയാസ് പറഞ്ഞത്.

സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്ക്രീനിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാ​​ഹ ദിവസം ദർഫയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും മുമ്പിൽ വെച്ച് പ്രിയതമയുടെ പിറന്നാൾ ഷിയാസ് ആഘോഷമാക്കി. പൊന്നും പൂക്കളും വിലപിടിപ്പുള്ള സമ്മാനങ്ങളും ചോക്ലേറ്റുമെല്ലാം കൊണ്ട് വധുവിനെ ഷിയാസ് മൂടി.

Pearle Maaney  Shiyas Kareem

ദർഫയുമൊത്തുള്ള ഷിയാസിന്റെ വിവാ​ഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. മണവാട്ടിയായി ഒരുങ്ങിയപ്പോൾ ദർഫയെ കാണാൻ നടി പ്രയാ​ഗ മാർട്ടിന്റെ ഛായ തോന്നിയെന്നാണ് ഏറെയും കമന്റുകൾ. അതേസമയം ഷിയാസിന്റെ വിവാഹ​ത്തിൽ പ​ങ്കെടുക്കാൻ അടുത്ത സുഹൃത്തുക്കളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും എത്താതിരുന്നതും കമന്റ് ബോക്സിൽ ചർച്ചയായിട്ടുണ്ട്.

ബി​ഗ് ബോസ് ഹൗസിൽ വെച്ചാണ് പേളിയും ശ്രീനിഷും ഷിയാസുമായി സൗഹൃദത്തിലായത്. ഇരുവരുടെയും പ്രണയത്തിന് ഒപ്പം നിന്നതും ഷിയാസ് ആയിരുന്നു. പേളിയുടെ വീട്ടില്‍ പോയി ആദ്യം സംസാരിച്ചത് ഞാനാണ്. മാണിയങ്കിള്‍ എന്നെ കാണണമെന്ന് പറഞ്ഞു.

ആളുകള്‍ പലതും പറയുന്നുണ്ടല്ലോ നിനക്കറിയാലോ എന്താണെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ശ്രീനി അടിപൊളിയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നാണ് പേളി-ശ്രീനിഷ് പ്രണയം വിജയിക്കുന്നതിന് താൻ വഹിച്ച പങ്കിനെ കുറിച്ച് വിവരിച്ച് മുമ്പ് ഷിയാസ് പറഞ്ഞത്.

ഒരു ആശംസപോലും പേളിയോ ശ്രീനിഷോ ഇതുവരെ ഷിയാസിനും വധുവിനും നേർന്ന് എത്തിയിട്ടില്ല. ഇതെല്ലാമാണ് ആരാധകർക്കിടയിൽ പേളി-ശ്രീനിഷ് അസാന്നിധ്യം ചർച്ചയാകാൻ കാരണം. ബിഗ് ബോസ് താരങ്ങൾ മിക്കവരും ഷിയാസിന്റെ വിവാഹ​ത്തിന് എത്തിയിരുന്നു.

More from Filmibeat

Read more about: pearle maaney shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X