For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത്തെ ഹണിമൂണും ഗംഭീരമാക്കി പേളിഷ് ദമ്പതികള്‍! ബാലി ട്രിപ്പിന് ശേഷം ലുക്കും മാറ്റിയോ? കാണൂ!

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമായിരുന്ന ശ്രിനിഷ് അരവിന്ദിന്റെ ജീവിതവും കരിയറും മാറി മറിഞ്ഞത് ബിഗ് ബോസിലേക്കെത്തിയതിന് ശേഷമാണ്. പ്രണയം, അമ്മുവിന്റെ അമ്മ തുടങ്ങി മിനിസ്‌ക്രീനിലെ മുന്നും പ്രണയനായകനായി മുന്നേറുകയായിരുന്നു ഈ താരം. തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ സ്റ്റൈലിഷ് നായകന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലേക്ക് താരവും എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകരായിരുന്നു സന്തോഷിച്ചത്. ഇതാദ്യമായാണ് ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയത്. എന്ന് മാത്രമവുമല്ല മോഹന്‍ലാലിനൊപ്പമുള്ള അനുഭവവും ബിഗ് ബോസും തങ്ങളുടെ കരിയറിന് ഗുണകരമായി മാറുമെന്ന് താരങ്ങള്‍ക്ക് മനസ്സിലായിരുന്നു. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരായിരുന്നു പരിപാടിയിലേക്ക് എത്തിയത്.

  പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നതും ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായാണ് പരിപാടി എത്തിയത്. സാബു മോനായിരുന്നു വിജയിയാത്. അവസാനത്തെ 5 പേരിലൊരാളായി നില്‍ക്കുന്നതിനിടയിലായിരുന്നു ശ്രീനി പുറത്തായത്. പേളി മാണിയാവട്ടെ അവസാന നിമിഷമാണ് പരിപാടിയില്‍ നിന്നും പുറത്തുപോയത്. ബിഗ് ബോസില്‍ വളരെ പെട്ടെന്ന് സുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും. തുടക്കത്തില്‍ തന്നെ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവണമെന്നായിരുന്നു പേളി പറഞ്ഞത്. ശ്രീനിയും അരിസ്റ്റോ സുരേഷുമൊക്കെയായിരുന്നു താരത്തെ പിന്തുണച്ചത്. പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയും പേളിയും ശ്രീനിയും. പ്രതിസന്ധി ഘട്ടത്തിലെല്ലാം പേളിക്കൊപ്പം ശ്രിനിഷുണ്ടായിരുന്നു. മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും വഴക്കിടുമ്പോഴുമൊക്കെ അവരോട് എതിര്‍ത്ത് സംസാരിക്കുന്ന പേളി പിന്നീട് അവരോട് ക്ഷമ പറയാറുണ്ടായിരുന്നു. ഈ സ്വാഭവമാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് അന്ന് ശ്രീനി പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

  പേളിഷ് ദമ്പതികളുടെ വിശേഷങ്ങള്‍

  പേളിഷ് ദമ്പതികളുടെ വിശേഷങ്ങള്‍

  അടുത്തിടെയായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ബിഗ് ബോസിന് ശേഷവും പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്. സക്തമായ പിന്തുണയായിരുന്നു ഇരുവര്‍ക്കും ആരാധകര്‍ നല്‍കിയത്്. ഇരുവരുടേയും വിവാഹവും മറ്റ് ആഘോഷങ്ങളും സന്തോഷങ്ങളുമൊക്കെ ആരാധകരും ആഘോഷിക്കാറുണ്ട്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പേളിയും ശ്രീനിയും ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കുന്നുമുണ്ട്.

  ഹിമാലയത്തിന് പിന്നാലെ ബാലിയിലേക്ക്

  ഹിമാലയത്തിന് പിന്നാലെ ബാലിയിലേക്ക്

  പേളിയുടെ ജീവിതത്തിലെ വലിയ മോഹങ്ങളിലൊന്നായിരുന്നു ഹിമാലയത്തിലേക്കുള്ള യാത്ര. വിവാഹം കഴിഞ്ഞ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള യാത്രകള്‍ കഴിഞ്ഞതിന് പിന്നാലെയായാണ് ഇരുവരും ഹണിമൂണിനായി ഹിമാലയത്തിലേക്ക് പോയത്. ഈ യാത്രയ്ക്കിടയിലായിരുന്നു ഇരുവരും പിറന്നാളാഘോഷിച്ചത്. ഇരുവരും ഒരുമിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയായിരുന്നു കടന്നുപോയത്. റൊമാന്റിക്കായ കുറിപ്പും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചായിരുന്നു ഇരുവരുമെത്തിയത്. ഹിമാലയന്‍ യാത്ര കഴിഞ്ഞതിന് പിന്നാലെയായാണ് പേളിയും ശ്രീനിയും ബാലിയിലേക്ക് പോയത്. ബാലി യാത്രയ്ക്കിയിലെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു.

  സ്റ്റൈലിഷായി പേളി മാണി

  സ്റ്റൈലിഷായി പേളി മാണി

  വേറിട്ട സ്റ്റൈല്‍ പരീക്ഷിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് പേളി മാണി. താരം അവതരിപ്പിച്ചിരുന്ന പരിപാടികള്‍ കണ്ടവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാവും. വസ്ത്രത്തില്‍ മാത്രമല്ല മുടിയിലും പരീക്ഷണം നടത്തിയായിരുന്നു പേളി ഡി ഫോര്‍ ഡാന്‍സിലേക്ക് എത്തിയിരുന്നു. അത്തരത്തിലൊരു പരീക്ഷണവുമായാണ് ഇത്തവണയും താരമെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. കുഞ്ഞളിയനായ ഷിയാസ് കരീമുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

  പുത്തന്‍ ലുക്കില്‍ ശ്രീനിയും

  പുത്തന്‍ ലുക്കില്‍ ശ്രീനിയും

  പേളി മാണി മാത്രമല്ല ശ്രീനിയും പരീക്ഷണങ്ങളുമായി എത്തിയിരുന്നു ശ്രീനിയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ഏത് തരത്തിലുള്ള ഗെറ്റപ്പിലായാലും താനും പെര്‍ഫെക്ടാണെന്ന് തെളിയിച്ചാണ് ശ്രീനി മുന്നേറുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനായുള്ള അവസരങ്ങള്‍ അധികം വൈകാതെ തന്നെ തേടിയെത്തുമെന്നുമുള്ള പ്രതീക്ഷയും പങ്കുവെച്ച് താരമെത്തിയിരുന്നു. അടുത്തതായി സിനിമയാണോ സീരിയലാണോ എന്ന കാര്യത്തെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഏറ്റവും പുതിയ ചിത്രം

  ഏറ്റവും പുതിയ ചിത്രം

  ശ്രീനിക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രവും പേളി പങ്കുവെച്ചിരുന്നു. ക്യൂട്ട് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ബാലി ട്രിപ്പിന് ശേഷം ഇരുവരും ലുക്ക് മാറ്റിയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ആരാധകരുടെ സ്‌നേഹാന്വേഷണങ്ങള്‍ക്കുള്ള മറുപടിയും ഇരുവരും നല്‍കുന്നുണ്ട്. 5 വയസ്സുകാരനായ മകന്‍ പേളിയുടെ ഫാനാണെന്നും പീലി എന്നാണ് വിളിക്കുന്നതെന്നുമായിരുന്നു ഒരു ആരാധിക പറഞ്ഞത്. നിങ്ങളുടെ വിവാഹ ചിത്രം കണ്ടപ്പോള്‍ ചീനി ചേട്ടന്‍ പീലീനെ കല്യാണം കഴിച്ചോയെന്നായിരുന്നു മകന്‍ ചോദിച്ചതെന്നും ആരാധിക പറഞ്ഞപ്പോള്‍ അച്ചോടാ , ക്യൂട്ട് എന്നായിരുന്നു പേളിയുടെ മറുപടി.

  English summary
  Pearle Maaney and Srinish Aravind in new getup, pics viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X