ഷിയാസിന്റെ ആ മോഹം പൂവണിഞ്ഞു! ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് പേളിയും ശ്രീനിയും! വീഡിയോ വൈറല്‍!

ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ഷിയാസ് കരീമിനെക്കുറിച്ച് എല്ലാവരും കൂടുതലറിഞ്ഞത്. മോഡലിംഗിലും പരസ്യത്തിലുമൊക്കെയായി സജീവമാണ് ഷിയാസ്. തന്റെ ജീവിതത്തിലെ വലിയ സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തമായൊരു വീടെന്ന് ഷിയാസ് പറഞ്ഞിരുന്നു. പേളിയുടെയും ശ്രീനിയുടേയും അടുത്ത സുഹൃത്ത് കൂടിയാണ് ഷിയാസ്. പേളിഷ് പ്രണയത്തിന് ശക്തമായ പിന്തുണയായിരുന്നു ഷിയാസ് നല്‍കിയത്. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി കുഞ്ഞളിയനാണണന്നും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്. ഷിയാസിന്റെ ജീവിതത്തിലെ വലിയ മോഹങ്ങളിലൊന്നായ വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചപ്പോള്‍ ഇവരും പേളിയും ശ്രീനിയും സന്തോഷത്തിലായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഗൃഹപ്രവേശനത്തിന്റെ കാര്യം പറഞ്ഞ് ഷിയാസ് വിളിക്കുമായിരുന്നുവെന്ന് പേളി പറയുന്നു. രാവിലെ 7 മണിക്ക് കൂടി ഷിയാസ് വിളിച്ചിരുന്നു. പെരുമ്പാവൂരിലേക്കുള്ള യാത്രയും ഇടയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം പേളി പങ്കുവെച്ച വീഡിയോയിലുണ്ട്. തങ്ങള്‍ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ബിരിയാണിയും മറ്റ് കാര്യങ്ങളുമൊക്കെ റെഡിയാക്കി വെച്ചോളൂയെന്നായിരുന്നു ശ്രീനിയുടെ കമന്‍ര്. ശ്രീനിയുടെ ലോജിക്ക് മനസ്സിലാവുന്നില്ലെന്നായിരുന്നു പേളി പറഞ്ഞത്.

Shiyas Kareem

ഷിയാസിന്റെ കാര്യങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചും പേളി ചോദിച്ചിരുന്നു. എന്ത് കാര്യമുണ്ടെങ്കിലും ഓപ്പണായിട്ട് പറയും. വഴക്കൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും താന്‍ കാര്യമായി എടുക്കാറില്ലെന്നും ശ്രീനി പറയുന്നു. ഇപ്പോഴും വിളിച്ച് കാര്യങ്ങള്‍ എല്ലാം അന്വേഷിക്കാറുണ്ട്്. നല്ല ഹാര്‍ഡ് വര്‍ക്കറാണ് അവന്‍, മോഡലിംഗില്‍ അവന്‍ താരമായി മാറിയതിന് പിന്നില്‍ അവന്റെ ഈ പ്രയത്‌നമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി അവന്‍ സംസാരിക്കാറുണ്ടെന്നതാണ് മൂന്നാമത്തെ ഗുണമായി ശ്രീനി പറഞ്ഞത്. ബിഗ് ബോസില്‍ പ്രോട്ടീന്‍ പൗഡര്‍ പഞ്ചസാര കഴിക്കുന്നതിനെക്കുറിച്ചും പേളി പറഞ്ഞിരുന്നു. സെറിലാക്ക് വെറുതെ കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും അതാണ് താന്‍ ഷിയാസിനായി വാങ്ങിയതെന്നും പേളി പറഞ്ഞിരുന്നു. ഹിമ ശങ്കറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X