പ്രണയാതുരരായി പേളിഷ് ദമ്പതികള്‍! പുതിയ ഗാനം പങ്കുവെച്ച് പേളി മാണി! കൈയ്യടിച്ച് ആരാധകരും! വീഡിയോ കാണൂ
ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസിലെത്തിയതിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായിരുന്നു ഇവരുടെ പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. മാറി നിന്നുള്ള സംസാരവും മോതിരം കൈമാറിയതുമൊക്കെയായിരുന്നു അവര്‍ ചര്‍ച്ചാവിഷയമാക്കിയത്. ആദ്യവാരത്തില്‍ തന്നെ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവണമെന്നായിരുന്നു പേളി ആവശ്യപ്പെട്ടത്. ശ്രിനിഷിന്‍റെ ശക്തമായ പിന്തുണയായിരുന്നു താരത്തെ പിടിച്ചുനിര്‍ത്തിയത്.
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും. എലിമിനേഷനില്‍ നിന്നും പലപ്പോഴും ഇരുവരും രക്ഷപ്പെട്ടത് വോട്ടിംഗിന്‍റെ ബലത്തിലായിരുന്നു. ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെ വരെയെത്തിയിരുന്നു പേളി മാണി. ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവണമെന്നും അതിനായി ലാലേട്ടന്‍ അവരോട് സംസാരിക്കണമെന്നും ഇരുവരും മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് ഇവരുടെ പ്രണയത്തിന് സ്ഥിരീകരണമുണ്ടായത്.
ക്രിസ്ത്രീയ ആചാരപ്രകാരത്തിലുള്ള ചടങ്ങുകളായിരുന്നു ആദ്യം നടന്നത്. ദിവസങ്ങള്‍ക്ക് ശേഷം ഹിന്ദു രീതിയിലുള്ള ചടങ്ങുകളും നടത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന്‍റെ ചിത്രങ്ങളും അതിന് ശേഷമുള്ള വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഹണിമൂണ്‍ യാത്രയിലെ വിശേങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. മനോഹരമായ പ്രണയനിമിഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളിയും ശ്രിനിഷും.

സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പേളിഷ് ദമ്പതികളുടെ പുതിയ ഗാനം വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ ഗാനം വരുന്നതിനെക്കുറിച്ച് നേരത്തെ തന്നെ പേളി മാണി വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ റൊമാന്‍റിക് ഗാനത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃത്യസമയത്ത് തന്നെ വീഡിയോയുമായി പേളി എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് വീഡിയോ തരംഗമായി മാറിയത്. പേളിയുടെ വിശേഷങ്ങളെക്കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്.അത്രയധികം സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിയും കണ്ടുമുട്ടിയത്. മിനിസ്‌ക്രീനില്‍ സജീവമായിരുന്നുവെങ്കിലും ഇവര്‍ പരിചയപ്പെടുന്നതിനും ആ ബന്ധം പ്രണയമായി മാറുന്നതിനും കാരണമായത് ബിഗ് ബോസാണ്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് ഇരുവരും വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചത്.

ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിയും കണ്ടുമുട്ടിയത്. മിനിസ്‌ക്രീനില്‍ സജീവമായിരുന്നുവെങ്കിലും ഇവര്‍ പരിചയപ്പെടുന്നതിനും ആ ബന്ധം പ്രണയമായി മാറുന്നതിനും കാരണമായത് ബിഗ് ബോസാണ്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായാണ് ഇരുവരും വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചത്.
ചിത്രമോ വീഡിയയോ എന്ത് സംഭവമായാലും പേളിയുണ്ടോ അത് വൈറലായി മാറിയിരിക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. അതിനാല്‍ത്തന്നെ പുതിയ ഗാനവും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. റൊമാന്റിക് മൂഡിലുള്ള പേളിയേയും ശ്രീനിയേയുമാണ് വീഡിയോയില്‍ കാണുന്നത്. അഭിനയത്തിലൂടെയായാലും ആലാപനത്തിലൂടെയായലും ഞെട്ടിച്ചിരിക്കുകയാണ് ഇരുവരും. ഈ ഗാനമാണ് തങ്ങളുടെ റിംഗ് ടോണ്‍ എന്നാണ് ആ്‌രാധകര്‍ പറയുന്നത്.


Click it and Unblock the Notifications