'അന്ന് സപ്പോർട്ട് ചെയ്തതിൽ ഇന്നും അഭിമാനിക്കുന്നു, നിങ്ങളാണ് ഏറ്റവും മികച്ച മാതാപിതാക്കൾ'; പേളിയുടെ വീഡിയോ!
പേളി മാണി അന്നും ഇന്നും മലയാളികൾക്ക് ഒരു ഇമോഷനാണ്. പൊതുവെ ബിഗ് ബോസിൽ പങ്കെടുക്കാൻ പോയാൽ ഏതെങ്കിലുമൊക്കെ തരത്തിൽ ഹേറ്റ് വരിക എന്നത് സംഭവിക്കുന്നതാണ്. പക്ഷെ പേളിയുടെയും ശ്രീനിഷിന്റെയും കാര്യത്തിൽ അതുണ്ടായില്ല. ഇതുവരെ അഞ്ച് ബിഗ് ബോസ് സീസണുകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ പേളി-ശ്രീനിഷ് ജോഡിക്ക് ലഭിക്കുന്ന സപ്പോർട്ട് മറ്റൊരു ജോഡിക്കും ലഭിച്ചിട്ടില്ല.
പേളി-ശ്രീനിഷ് പ്രണയം ബിഗ് ബോസ് ഹൗസിൽ വെച്ചാണ് ആരംഭിച്ചത്. എല്ലാവരും കരുതിയത് ഷോയിൽ മുന്നോട്ട് പോകാനുള്ള നാടകമാണെന്നായിരുന്നു. എന്നാൽ ഇന്ന് ഏറ്റവും സന്തുഷ്ടകരമായ ദാമ്പത്യവുമായി പേളി മാണിയും ശ്രീനിഷുമാണ് മുന്നോട്ട് പോകുന്നത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.

കഴിഞ്ഞ ദിവസം ഏഴാം മാസത്തിലെ വളകാപ്പ് പേളി ആഘോഷമായി നടത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേർന്ന പേളിയുടെ വളകാപ്പ് വീഡിയോയും വൈറലായിരുന്നു. ഗർഭകാലം നാലാം മാസത്തിൽ എത്തിയപ്പോഴാണ് താൻ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് പേളി മാണി വെളിപ്പെടുത്തിയത്.
മൂത്ത മകൾ നിലയ്ക്ക് ഇപ്പോൾ രണ്ട് വയസാണ് പ്രായം. അമ്മയെക്കാൾ ആഹ്ലാദത്തിലും തിമിർപ്പിലുമാണ് കുഞ്ഞേച്ചിയാകാൻ പോകുന്ന നില ബേബി. ജനിച്ചപ്പോൾ മുതൽ സ്റ്റാറാണ് നില. ഇപ്പോഴിതാ നിറവയറിൽ മകൾക്കും ഭർത്താവിനും ഒപ്പം നടത്തിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് പേളി മാണി.
ഗൃഹലക്ഷ്മി മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളാണ് പേളി പങ്കിട്ടിരിക്കുന്നത്. പേളി മുമ്പും പലവണ ഗൃഹലക്ഷ്മിയുടെ കവർ ചിത്രമായിട്ടുണ്ട്. വിവാഹശേഷം, ആദ്യമായി ഗർഭിണിയായപ്പോൾ, നിലയുടെ ജനനശേഷം എന്നിങ്ങനെയാണ് പേളി നേരത്തെ ഗൃഹലക്ഷ്മിയുടെ കവർ ചിത്രമായത്. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴും വീണ്ടും ഗൃഹലക്ഷ്മിയുടെ കവർ ചിത്രമാകാൻ സാധിച്ച സന്തോഷത്തിലാണ് പേളി.
പേളിയെ പോലെ തന്നെ ഫോട്ടോഷൂട്ടിന്റെ തുടക്കം മുതൽ അവസാനം വരെ നിലയും ഉത്സാഹത്തോടെ നിന്നു. നില ബേബി ഇത്രത്തോളം സഹകരിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പേളി വീഡിയോ പങ്കിട്ട് പറഞ്ഞത്.

പല സത്യങ്ങളും താൻ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാവരും മാസിക വാങ്ങി വായിക്കണമെന്നും പേളി വീഡിയോയിൽ പറഞ്ഞു. പതിവ് പോലെ ഇത്തവണയും വീഡിയോയിൽ ഹൈലൈറ്റ് നിലയായിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം. ഏറ്റവും മികച്ച മാതാപിതാക്കളാണ് പേളിയും ശ്രീനിഷുമെന്നെല്ലാം കമന്റുകളുണ്ട്.
അന്ന് പേളിയേയും ശ്രീനിഷിനേയും സപ്പോർട്ട് ചെയ്തതിൽ ഇന്നും അഭിമാനിക്കുന്നുവെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്. പേളി-ശ്രീനിഷ് പാരന്റിങ് സ്റ്റൈൽ പലരും പിന്തുടരുന്നതാണ്. പൊതുവെ സെലിബ്രിറ്റികൾ മക്കളുടെ ചിത്രങ്ങളും വീഡിയോകളും അധികം പങ്കിടാൻ തയ്യാറാവാറില്ല.
എന്നാൽ പേളിയും ശ്രീനിഷും നില ജനിച്ചപ്പോൾ മുതൽ എല്ലാ വിശേഷങ്ങളും വീഡിയോയായി പങ്കിട്ടിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് പ്രമാണിച്ച് വീട്ടിലും ചില മിനുക്ക് പണികൾ നടത്തിയതിന്റെ വിശേഷങ്ങളും പേളി പങ്കിട്ടിരുന്നു. പേളിയുടെ വയർ കണ്ട് ആരാധകർ ഏറെയും പേളിക്ക് ഇരട്ട കുഞ്ഞുങ്ങളാണെന്നാണ് പ്രവചിച്ചിരിക്കുന്നത്. സോഷ്യൽമീഡിയ വഴി ലഭിക്കാറുള്ള വിമർശനങ്ങളെ കുറിച്ചും അടുത്തിടെ പേളി സംസാരിച്ചിരുന്നു.
'ഇഷ്ടമുള്ള സാധനങ്ങള്‍ കഴിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിച്ചും യാത്ര ചെയ്തുമൊക്കെ എന്റെ ഗര്‍ഭകാലം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇതിനിടെ ശ്രീനിക്കും നിലുവിനുമൊപ്പം തുര്‍ക്കിയില്‍ പോയി. വയറുകാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങള്‍ വേണോ, യാത്രചെയ്യാതെ വീട്ടില്‍ അടങ്ങിയിരുന്നൂടെ എന്നൊക്കെ പലരും ചോദിക്കും. അതൊന്നും മനസിലേക്കെടുക്കേണ്ടതില്ല. മറ്റുള്ളവര്‍ തീര്‍ത്ത ചട്ടക്കൂടിനുള്ളിലാവരുത് ഗര്‍ഭകാലവും പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമൊന്നുമാണ്', പേളി പറഞ്ഞത്.


Click it and Unblock the Notifications