'ടൈം ട്രാവൽ ക്വസ്റ്റ്യനാണ് ശ്രീനി ചോദിച്ചത്, നിലു വളരെ പെട്ടെന്ന് വലുതായപോലെ, രണ്ടുപേരും ഞങ്ങളുടെ കുഞ്ഞുങ്ങൾ'
മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും എങ്കിൽ അതേ ആരാധകർ അതുപോലെ സ്നേഹിക്കുന്നവരാണ് അവരുടെ കുഞ്ഞുങ്ങളായ നിലയും നിതാരയും. നില ബേബിക്ക് രണ്ടര വയസും നിതാര ബേബിക്ക് ഒരു മാസവും പ്രായമുണ്ട്. പക്ഷെ ഒറ്റനോട്ടത്തിൽ ഇരുവരും പതിനാല് ദിവസം മാത്രം പ്രായമുള്ളപ്പോഴുള്ള ഫോട്ടോ നോക്കിയാൽ ഇരട്ടകുട്ടികളെ കാണുന്നത് പോലെയാണ് തോന്നുക. പതിനാല് ദിവസം മാത്രം പ്രായമുള്ളപ്പോൾ നില എങ്ങനെയായിരുന്നുവോ ഇരുന്നത് അതേ രൂപവും ചിരിയുമെല്ലാമാണ് പതിനാല് ദിവസം പ്രായമുള്ള നിതാരയ്ക്കും.
രണ്ടുപേരുടെയും പതിനാല് ദിവസം മാത്രം പ്രായത്തിലുള്ള ഫോട്ടോ കണ്ടാൽ നില ഏതാണ് നിതാര ഏതാണെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ വരും. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നിതാരയുടെ നൂലുകെട്ട് ചടങ്ങുകളുടെയും അതിന് പിന്നാലെ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് വീഡിയോയും പേളി സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

ഈ ചിത്രങ്ങൾ എല്ലാം പേളിയുടെയും ശ്രീനിഷിന്റെയും പേജുകളിൽ കാണാം. നിതാരയുടെ ഫോട്ടോഷൂട്ടിലെ ലുക്ക് ചേച്ചി നിലയുടെ മുഖവുമായി ഏറെ സമാനതകളുള്ളതാണ്. നിലയുടേത് നടത്തിയതുപോലെ തന്നെ നിതാരയുടെ ന്യൂബോൺ ബേബി ഷൂട്ട് നടത്തണമെന്നത് ശ്രീനിഷിന്റെയും പേളിയുടെയും വലിയ ആഗ്രഹമായിരുന്നു.
രണ്ടര വർഷം മുമ്പ് നിലയുടെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ട് നടത്തിയെങ്കിലും അതിന്റെ ചിത്രങ്ങൾ മാത്രമെ പേളിയും ശ്രീനിഷും പങ്കിട്ടിരുന്നുള്ളു. നിതാരയുടെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ട് ബിഹൈന്റ് ദി സീൻ വീഡിയോ പങ്കിട്ടപ്പോഴാണ് നിലയുടെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ട് ബിഹൈന്റ് ദി സീൻ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും അത് യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടില്ലെന്നും പേളി ഓർത്തത്.
പിന്നെ ഒട്ടും താമസിച്ചില്ല. ആരാധകർക്ക് കാണാനായി നിലയുടെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ട് ബിഹൈന്റ് ദി സീൻ വീഡിയോ പേളി പങ്കിട്ടു. വീഡിയോയുടെ തുടക്കത്തിൽ ഇത് എപ്പോഴാണ് അപ്ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ശ്രീനി പേളിയോട് ചോദിക്കുന്നുണ്ട്. ടൈം ട്രാവൽ ക്വസ്റ്റ്യനാണ് ശ്രീനി ചോദിച്ചതെന്ന് പേളിയും വീഡിയോയിൽ പറയുന്നുണ്ട്. മൂന്ന് വർഷമാണ് നിലയുടെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ട് ബിഹൈന്റ് ദി സീൻ വീഡിയോ പേളിയുടെ പെട്ടിയിൽ ഇരുന്നത്.
നിലയുമായി ബന്ധപ്പെട്ട ഏത് വീഡിയോ ഏത് സമയത്ത് ഇട്ടാലും കാണാൻ തങ്ങൾ തയ്യാറാണ് അതുകൊണ്ട് വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ പ്രസക്തിയുണ്ടോ ഇല്ലയോ എന്നൊന്നും നോക്കേണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. നിലുവിന്റെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ട് വീഡിയോ കണ്ടതോടെ നിലു വളരെ പെട്ടെന്ന് വലുതായപോലെ എന്നാണ് ആരാധകർ ഏറെയും കുറിച്ചത്.

രണ്ടുപേരും ഞങ്ങളുടെ കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ കൺമുന്നിൽ വളരുന്നവരായാണ് തോന്നാറെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. രണ്ടുപേരെയും സുഖപ്രസവത്തിലൂടെയാണ് പേളിയും ശ്രീനിഷും വരവേറ്റത്. ഈ ദൃശ്യങ്ങൾ അവർ രണ്ടുതവണയും പോസ്റ്റ് ചെയ്തു. നിലക്കെന്ന പോലെ നിതാരക്കും ഇൻസ്റ്റഗ്രാം പേജ് പേളിയും ശ്രീനിഷും തുടങ്ങിയിട്ടുണ്ട്. നിലയ്ക്കെന്നപോലെ നിതാരയ്ക്കും ഫോളോവേഴ്‌സ് ഇതിനോടകം കുമിഞ്ഞുകൂടി.
പേളിയുടെ കുടുംബത്തിൽ ഇപ്പോൾ കുഞ്ഞുവാവകളുടെ എണ്ണം നാലാണ്. പേളിക്കും ശ്രീനിഷിനും രണ്ട് പെൺകുഞ്ഞുങ്ങൾ എങ്കിൽ അനുജത്തി റേച്ചലിനും റൂബനും രണ്ട് ആൺകുഞ്ഞുങ്ങളാണ്. എല്ലാരും അടുത്തടുത്ത് തന്നെ പിറന്നവരായതിനാൽ വീട്ടിലെ കൊഞ്ചലുകൾക്കും കുറുമ്പുകൾക്കും അതിരില്ല.


Click it and Unblock the Notifications











