'നീയൊരു സൂപ്പർ വാവയായിരുന്നു, നിലു ശരിക്കും ശ്രീനിയെപ്പോലെ, നിറ്റാര ഇത് കാണുന്നുണ്ടെങ്കിൽ എല്ലാം വെറുതെയാണ്'

ബി​ഗ് ബോസ് മലയാളം ഷോ വഴി ലഭിച്ച ഏറ്റവും നല്ല ജോഡി എന്നാണ് പേളി മാണി-ശ്രീനിഷ് ദമ്പതികളെ കുറിച്ച് പ്രേക്ഷകർ പറയാറുള്ളത്. സീസൺ ഒന്നിലായിരുന്നു ഇരുവരും മത്സരാർത്ഥികളായി പങ്കെടുത്തത്. അവിടെ വെച്ചുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. വീട്ടിനുള്ളിൽ വെച്ച് അവതാരകൻ മോഹൻലാലിന് മുമ്പിൽ‌ വെച്ച് തന്നെ ശ്രീനിഷിനെ ജീവിത പങ്കാളിയാക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന കാര്യം പേളി മാണി പറഞ്ഞിരുന്നു.

തുടക്കത്തിൽ പലരും ഇരുവരുടെയും പ്രണയം മത്സരത്തിൽ ജയിക്കാനും വോട്ട് പിടിക്കാനുമുള്ള സ്ട്രാറ്റജിയാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് ജീവിതത്തിലൂടെ അത് വെറും ഒരു ​ഗെയിമിന് വേണ്ടിയുള്ള പ്രണയമായിരുന്നില്ലെന്ന് ഇരുവരും തെളിയിച്ച് കാണിച്ച് കൊടുത്തു. ഇരുവരും ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്.

Pearle Maaney

പേളിക്കും ശ്രീനിഷും ഉള്ളതുപോലെ തന്നെ ആരാധകർ ഇരുവരുടെയും കുഞ്ഞുങ്ങൾക്കുമുണ്ട്. ആദ്യം പേളിക്കും ശ്രീനിഷിനുമിടയിലേക്ക് എത്തിയ കുഞ്ഞായ നിലയ്ക്ക് കഴിഞ്ഞ ദിവസം മൂന്ന് വയസ് തികഞ്ഞു. നില ജനനം മുതൽ ആരാധകരുള്ള സെലിബ്രിറ്റി കിഡ്ഡാണ്. ​ഗർഭിണിയായപ്പോൾ മുതൽ നിലയെ പ്രസവിച്ചതിന്റെയും അവളുടെ നൂലുകെട്ടിന്റെയും ഒന്നാം പിറന്നാളിന്റെയും അടക്കം ഒരോ കുഞ്ഞ് വിശേഷങ്ങളും വീഡിയോയും ഫോട്ടോയുമായി പേളി പങ്കിടാറുണ്ടായിരുന്നു.

നിലു ബേബിക്ക് സോഷ്യൽമീഡിയയിൽ ഒട്ടനവധി ഫാൻസ് പേജുകളുണ്ട്. മൂത്തമകളുടെ മൂന്നാം പിറന്നാൾ ​ഗംഭീരമായാണ് പേളിയും ശ്രീനിഷും ആഘോഷിച്ചത്. മാത്രമല്ല അനിയത്തി നിറ്റാര പിറന്നശേഷമുള്ള നിലയുടെ ആദ്യ പിറന്നാൾ കൂടിയായിരുന്നു ഇത്.

അതുകൊണ്ട് തന്നെ കുടുംബത്തിന് ഒട്ടാകെ നിലയുടെ പിറന്നാൾ വലിയൊരു ആഘോഷമായിരുന്നു. യൂണികോൺ തീമിലായിരുന്നു കേക്കും ഡെക്കറേഷനും നിലയുടെയും നിറ്റാരയുടെയും പേളിയുടെയും വസ്ത്രമെല്ലാം. ശ്രീനിഷ് വൃതത്തിലായതിനാൽ കറുപ്പ് ജുബ്ബയും പൈജാമയുമാണ് ധരിച്ചത്. നില ബേബിയുടെ ജന്മദിനാഘോഷങ്ങളുടെ വീഡിയോ പേളി പങ്കുവെച്ച നിമിഷം മുതൽ വൈറലാണ്.

നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ആഘോഷത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം നില എങ്ങനെയുള്ള മകളാണെന്നും പേളിയും ശ്രീനിഷും വീഡിയോയിൽ വിവരിക്കുന്നുണ്ട്. 'നിലു നീ ഈ വീഡിയോ കാണുമ്പോൾ ചിലപ്പോൾ 25 വയസായിരിക്കും ചിലപ്പോൾ ഞങ്ങളുടെ പ്രായമായിരിക്കും. ഞങ്ങൾക്ക് നിന്നോട് പറയാനുള്ളത് നീയൊരു സൂപ്പർ വാവയായിരുന്നു. നീലു അടുത്തുണ്ടെങ്കിൽ നമ്മുടെ സ്ട്രെസ് ഒക്കെ നമ്മൾ മറക്കും.'

Pearle Maaney

'അവൾ കാരണമുണ്ടാകുന്ന സ്ട്രെസ്സ് മാത്രമെ ഉണ്ടാവുള്ളൂ പിന്നെ. മാക്സിമം നമ്മളെ ഹാപ്പിയാക്കി വെയ്ക്കുന്ന ഒരു കൊച്ചാണ് അവൾ. അവൾ വളരെ പോസിറ്റീവാണ്. അവൾ ശരിക്കും ശ്രീനിയെ പോലെയാണ്. അവളുടെ ക്യാരക്ടർ ശരിക്കും ശ്രീനിയെ പോലെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാ കാര്യത്തിലും കുറച്ച് കൺസേൺഡാവുന്ന ആളാണ്. നമുക്കൊരു മൂഡ് ഓഫൊക്കെയുണ്ടെങ്കിൽ വല്ലാതെ കൺസേൺഡ് ആവും.'

'അതുപോലെയാണ് അവളും എന്നാണ് പേളി പറഞ്ഞത്. പിന്നീട് ശ്രീനിഷാണ് ആദ്യത്തെ കൺമണിയെ കുറിച്ച് സംസാരിച്ചത്. അവൾ ശരിക്കും പേളിയെ പോലെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഫോട്ടോഷൂട്ടിലൊക്കെ അവൾ ശരിക്കും പേളിയെ പോലെയാണ്. ഫോട്ടോ എടുത്ത് കഴിയുമ്പോൾ അത് കാണിക്കടാ എങ്ങനെയുണ്ട് അത് കിട്ടിയോടാ അത് കൊള്ളാമോടാ എന്നൊക്കെ ചോദിക്കും'

എന്നാണ് മകളെ കുറിച്ച് ശ്രീനിഷ് പറഞ്ഞത്. 'നിലു നിന്നെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു. നീ ഞങ്ങളുടെ കുഞ്ഞ് മാലാഖയാണ്. ഞങ്ങളുടെ കുട്ടി എയ്ഞ്ചലാണ് നീ. മാത്രമല്ല നീയെന്നും ഞങ്ങൾക്ക് നമ്പർ വൺ ആയിരിക്കും. ഇത് നിറ്റാര കാണുന്നുണ്ടെങ്കിൽ വെറുതെയാണ് കേട്ടോ.'

'ഈശ്വരാ ഞാനിതെങ്ങനെ ബാലൻസ് ചെയ്യും', എന്ന് പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് നിലുവിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്. മൂന്ന് വർഷം ഇന്നലെ കഴിഞ്ഞതുപോലെ എന്നാണ് പേളിഷ് ആരാധകർ കുറിക്കുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X