'ഇത് നിലു തന്നെ... ഇരട്ടകളെപ്പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്'; 15 ദിവസം പ്രായമുള്ള നിതാരയുടെ ഫോട്ടോഷൂട്ട്!

പേളി മാണി ഇപ്പോൾ താലോലിക്കാനും സ്നേഹിക്കാനും ഒരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് വന്ന സന്തോഷത്തിലാണ്. ഒരു മാസം മുമ്പാണ് പേളിക്ക് രണ്ടാമതും ഒരു പെൺകുഞ്ഞ് കൂടി പിറന്നത്. നിതാര എന്നാണ് മകൾക്ക് പേളിയും ഭർത്താവ് ശ്രീനിഷും ചേർന്ന് പേരിട്ടിരിക്കുന്നത്. മൂത്തമകൾ രണ്ട് വയസുകാരി നില ഇതിനോടകം തന്നെ ഒട്ടനവവധി ആരാധകരുള്ള ഒരു കൊച്ചു സെലിബ്രിറ്റിയാണ്.

മക്കൾ പിറക്കുമ്പോൾ മുതൽ അവരുടെ ഓരോ മനോഹരമായ നിമിഷവും ക്യാമറയിൽ പകർത്തി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നവരാണ് പേളിയും ശ്രീനിഷും. നില പിറന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴിതാ നിതാര പിറന്നപ്പോഴും അതിൽ പേളി മാറ്റമൊന്നും വരുത്തിയിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് കുഞ്ഞ് പിറന്ന് വെറും പതിനഞ്ച് ദിവസം മാത്രം പിന്നിട്ടപ്പോൾ നടത്തി.

Pearle Maaney, Srinish Aravind

നിലയ്ക്ക് വേണ്ടിയും പതിനഞ്ച് ദിവസം മാത്രം പ്രായമുള്ളപ്പോൾ ഫോട്ടോഷൂട്ട് പേളി നടത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ടിന്റെ ബിഹൈന്റ് ദി സീനിൽ നടന്ന രസകരമായ സംഭവങ്ങൾ ഉൾപ്പെടുത്തി വീഡിയോ പങ്കിട്ടിരിക്കുകയാണ് പേളി മാണി. നിലയുടെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ടിന് വന്നവർ തന്നെയാണ് നിതാരയുടെ ഫോട്ടോഷൂട്ടിന് വേണ്ടിയും വന്നത്.

ഫോട്ടോഷൂട്ടിനായി നിതാരയെ തുണിയിൽ പൊതിഞ്ഞപ്പോൾ‌ നിലയെ പതിനഞ്ച് ദിവസം പ്രായമുള്ളപ്പോൾ കണ്ടതുപോലെ തന്നെയാണ് തോന്നുന്നതെന്നാണ് ശ്രീനിഷ് പറഞ്ഞത് രണ്ടുപേരുടെയും പതിനഞ്ച് ദിവസം മാത്രം പ്രായമുള്ളപ്പോൾ പകർത്തിയ ഫോട്ടോകൾ ഒരുമിച്ച് വെച്ച് നോക്കിയാൽ നിലയും നിതാരയും ഇരട്ടകളാണോയെന്ന് ആരും സംശയിക്കുമെന്നാണ് ശ്രീനിഷ് പറയുന്നത്.

നിതാരയുടെ ചിരിയും നെറ്റിയും കണ്ണും എല്ലാമെല്ലാം നിലയുടേത് പോലെയാണ്. വെളുത്ത വസ്ത്രമണിഞ്ഞ് അനിയത്തിയെ ചേർത്ത് പിടിച്ച് കിടന്ന് നിലയും ഫോട്ടോയ്ക്ക് മനോഹരമായി പോസ് ചെയ്തു. ഫോട്ടോ​ഗ്രാഫറുടെയും ശ്രീനിഷിന്റെയും നിർദേശങ്ങൾ ഒരു മടിയും കൂടാതെ നില അനുസരിച്ചു. ചേച്ചിയുടെ ചൂട് പറ്റി നിതാര കിടക്കുന്നത് കാണുമ്പോൾ രണ്ട് മാലാഖ കുഞ്ഞുങ്ങൾ ഭൂമിയിലേക്ക് വന്ന പ്രതീതിയാണ്.

അമ്മുക്കുട്ടിയെന്ന് വിളിച്ചും പാട്ട് പാടി കൊടുത്തും വീഡിയോയിൽ ഉടനീളം നില സഹോദരിയെ കൊഞ്ചിക്കുന്നുണ്ട്. വെളുത്ത വസ്ത്രങ്ങളാണ് പേളിയും ശ്രീനിഷും നിലയും നിതാരയ്ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്. വീഡിയോ ഇതിനോടകം ട്രെന്റിങിൽ ഇടം പിടിച്ച് കഴിഞ്ഞു. വൈകാതെ നിലയുടെ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് ബിഹൈന്റ് ദി സീൻ വീഡിയോയും പങ്കുവെക്കുമെന്നും പേളി പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Pearle Maaney, Srinish Aravind

നിലവും നിതാരവാവയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് കാണാൻ എന്ത് രസമാണ്. പറയുന്നത് പോലെ തന്നെ നിലു ചെയ്യുന്നത് കാണാൻ ക്യൂട്ടാണ്, നിതാരയോട് നിലു വളരെ സൗമ്യയാണ്. വളരെ അണ്ടർ‌സ്റ്റാന്റിങായിട്ടുള്ള ഒരു സഹോദരിയാണ് നിലു, സത്യം പറയാമല്ലോ മനസും നിറഞ്ഞു കണ്ണും നിറഞ്ഞു, രണ്ട് മക്കളും ശ്രീനിഷിന്റെ അമ്മയുടെ ഛായയുള്ളവരാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

പ്രസവശേഷം ഒരു മാസമായി സോഷ്യൽമീഡിയയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു പേളി. കുഞ്ഞിന്റെ നൂലുകെട്ടിനുശേഷമാണ് പേളി ആക്ടീവായി തുടങ്ങിയത്.

More from Filmibeat

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X