പേളിയെ കളിയാക്കി ജിപിയും ശ്രിനിഷും! പഴയ ഓര്‍മ്മ പുതുക്കിയതാണോ? രസകരമായ നിമിഷം പങ്കുവെച്ച് താരം!
ബിഗ് ബോസിലെത്തിയതോടെയാണ് പേളി മാണിയുടെ ജീവിതം തന്നെ മാറി മറിഞ്ഞത്. ശ്രിനിഷ് അരവിന്ദുമായുള്ള സൗഹൃദം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു താരം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു പേളിയും ശ്രീനിയും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവതരണവും അഭിനയവുമൊക്കെയായി സജീവമാണ് പേളി. ഇടവേള അവസാനിപ്പിച്ച് മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. സത്യ എന്ന പെണ്‍കുട്ടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് ഇരുവരും ഒത്തുകൂടാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.
അടുത്ത സുഹൃത്തായ ജിപിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍. തന്നെക്കുറിച്ച് ഇരുവരും കുറ്റം പറയുകയാണെന്ന് പറഞ്ഞായിരുന്നു പേളി വീഡിയോ പകര്‍ത്തിയത്. അളിയന്‍ പെട്ടുപോയല്ലോ ഇനിയെന്ത് ചെയ്യാനാണ് എന്ന് ചോദിക്കുന്ന ജിപിയേയും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കാണാം. വേറിട്ട അവതാരക ശൈലിയുമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ആളാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. ഡിഫോര്‍ ഡാന്‍സില്‍ പേളിയും ജിപിയും അവതാരകരായെത്തിയപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായി പേളിയെ പരിഹസിക്കാന്‍ ജിപിയും മുന്നിലുണ്ടാവാറുണ്ട്. അപ്രതീക്ഷിതമായി പണി നല്‍കിയായിരുന്നു പേളി പ്രതികാരം ചെയ്തത്. നാളുകള്‍ക്ക് ശേഷം ജിപിയെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ചാണ് പേളി എത്തിയിട്ടുള്ളത്.

പതിവ് തെറ്റിച്ച് ഇത്തവണ തമിഴ് ചാനലിലും പേളി സാന്നിധ്യം അറിയിച്ചിരുന്നു. ഡാന്‍സ് പരിപാടിയുടെ അവതാരകയായെത്തിയ താരത്തിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. അവതരണം മാത്രമല്ല അഭിനേത്രിയായും താനെത്തുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു. അഭിഷേക് ബച്ചനൊപ്പം ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. മുംബൈയിലും ചെന്നൈയിലുമായുള്ള യാത്രകളിലാണ് തങ്ങളെന്നും അന്യോന്യം പിരിഞ്ഞിരിക്കുകയെന്നത് എളുപ്പമല്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. പേളഇയുടെ കുടുംബത്തിനൊപ്പമായിരുന്നു ഇത്തവണ ശ്രിനിഷ് ക്രിസ്മസ് ആഘോഷിച്ചത്.


Click it and Unblock the Notifications