പേര്‍ളിയുടെയും ശ്രീനിഷിന്റെയും കൊറോണ കാലം! വീടിനുള്ളിലെ രസകരമായ വീഡിയോ പങ്കുവെച്ച് നടി

മലയാളികള്‍ ബിഗ് ബോസ് ഷോ കാണാന്‍ തുടങ്ങിയത് പേളിഷ് തരംഗത്തോടെയാണ്. ബിഗ് ബോസില്‍ മത്സരാര്‍ഥികളായി എത്തിയതിന് ശേഷം അവതാരകയും നടിയുമായ പേര്‍ളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും തമ്മിലുണ്ടായ പ്രണയമായിരുന്നു ഹൈലൈറ്റ്. പുറത്ത് ഏറ്റവുമധികം ഫാന്‍സ് ഉള്ളതും ഇരുവര്‍ക്കുമായിരുന്നു.

പേളിഷ് എന്ന പേരില്‍ നിരവധി ആര്‍മികളും ഇരുവര്‍ക്കുമുണ്ടായി. പുറത്തിറങ്ങിയതിന് ശേഷം വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ് താരങ്ങളിപ്പോള്‍. വിവാഹശേഷമുള്ള ഇരുവരുടെയും വിശേഷം അറിയാന്‍ കാത്തിരുന്നവര്‍ക്കായി രസകരമായ പോസ്റ്റുകളുമായി എത്തിയിരിക്കുകയാണ് പേളിയിപ്പോള്‍.

 പേര്‍ളിയുടെ പോസ്റ്റ്

കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാതലത്തില്‍ രാജ്യം ഒട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ താരങ്ങളെല്ലാം വീടുകളില്‍ തന്നെയാണ്. അതുപോലെ പേര്‍ളിയും ഭര്‍ത്താവ് ശ്രീനിഷും വീടിനുള്ളില്‍ തന്നെയാണ്. തിരക്കുകളില്‍ നിന്നും മാറി കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണെന്നും പേര്‍ളി സൂചിപ്പിച്ചു. ഒപ്പം ക്വാറന്റൈന്‍ ദിനത്തില്‍ ബോറടി മാറ്റുന്നതിന് വേണ്ടി താരദമ്പതികള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പേര്‍ളിയുടെ പോസ്റ്റ്

പേര്‍ളിയുടെ ആലുവയിലെ വീട്ടിലാണ് ഇരുവരും ഇപ്പോള്‍ ഉള്ളത്. വീടിന്റെ മുറ്റത്ത് ടെന്നിസ് കളിക്കുന്ന ശ്രീനിഷിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. ഒപ്പം പേര്‍ളിയുടെ മാസ്റ്റര്‍പീസ് ഡാന്‍സ് ആണ് മറ്റൊരു ഹൈലൈറ്റ്. ഒരു റേഡിയോ വെച്ചിട്ടുള്ള മോഡേണ്‍ ഡാന്‍സ് കിടുവാണ്. വീട്ടില്‍ ബോറടിച്ചിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ഐഡിയ വരുമോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. നിങ്ങളുടെ എന്റര്‍ടെയിന്‍മെന്റ് നിങ്ങള്‍ തന്നെയാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ഡാന്‍സ് വീഡിയോ പേര്‍ളി പങ്കുവെച്ചത്.

പേര്‍ളിയുടെ പോസ്റ്റ്

എന്നാല്‍ അതിലും വെറൈറ്റി ആയി ഒരു കാര്‍ട്ടൂണ്‍ ഗെറ്റപ്പിലെത്തിയ വീഡിയോയും പേര്‍ളി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു അമ്മയും മകളും തമ്മിലുള്ള സംഭാഷണമായിരുന്നു പേര്‍ളി ഒരുക്കിയത്. വീട്ടില്‍ ഇരുന്ന് ബോറടിച്ച് കരയുന്ന കൊച്ച് ലുലു മാളില്‍ പോവണമെന്നും അവിടെ ഗെയിം കളിക്കണമെന്നുമൊക്കെ പറയുന്നു. ഇത്രയും സീരിയസ് പ്രശ്‌നം നടക്കുമ്പോഴാണോ ലുലു മാളില്‍ പോകുന്നതെന്ന് ചോദിച്ച് ദേഷ്യപ്പെടുന്ന അമ്മയുമാണ് വീഡിയോയിലുള്ളത്. കുട്ടികള്‍ എപ്പോഴും ക്യൂട്ടാണ്. ഇത് എല്ലാ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സമര്‍പ്പിക്കുകയാണെന്നും പേര്‍ളി പറയുന്നു.

പേര്‍ളിയുടെ പോസ്റ്റ്

ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു പേര്‍ളിയും ശ്രീനിഷും പരിചയപ്പെടുന്നത്. അടുപ്പം പെട്ടെന്ന് ഇഷ്ടമായി മാറി. നൂറ് ദിവസങ്ങള്‍ കൊണ്ട് വിവാഹം കഴിക്കാനുള്ള തീരുമാനം ഇരുവരും തമ്മിലെടുത്തു. ഗെയിമിന്റെ ഭാഗമായിട്ടുള്ള പ്രണയമാണെന്ന് ഇതെന്നും ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ ഇരുവരും പിരിയുമെന്നുമെല്ലാം ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മേയ് മാസം ഇരുവരും ക്രിസ്ത്യന്‍, ഹിന്ദു ആചാര പ്രകാരം വിവാഹിതരായി.

പേർളിയുടെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X