​ഗർഭകാലം ഏഴാം മാസത്തിൽ... പ്രിയപ്പെട്ടവർക്കൊപ്പം വളകാപ്പ് ആഘോഷമാക്കി പേളി മാണി, കുഞ്ഞേച്ചി റോളിൽ നിലയും!

രണ്ട് മാസംകൂടി കഴിഞ്ഞാൽ ഒരു കുഞ്ഞ് അതിഥി കൂടി കുടുംബത്തിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് പേളി മാണിയും കുടുംബവും. മൂത്ത മകൾ നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങൾ നടത്തിയോ അത്തരത്തിൽ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനും ​ഗംഭീര ഒരുക്കങ്ങളാണ് പേളി നടത്തുന്നത്.

രണ്ടാമത്തെ കുഞ്ഞ് എത്തുന്നതിന് രണ്ട് മാസം മാത്രം ശേഷിക്കെ വളകാപ്പ് ചടങ്ങ് ആഘോഷപൂർവം നടത്തി. ഏഴാം മാസത്തിൽ നടത്തപ്പെടാറുള്ള വളകാപ്പ് ചടങ്ങിൽ പങ്കെടുക്കാൻ പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷിന്റെ കുടുംബവും ബന്ധുക്കളും പേളിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിച്ചേർന്നിരുന്നു.

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാണ്. ചുവപ്പും പച്ചയും കലർന്ന സാരി ധരിച്ച് സർവാഭരണ വിഭൂഷിതയായി മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് പേളി ചടങ്ങിന് എത്തിയത്. പിങ്ക് നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീനിഷിന്റെ വേഷം.

Pearle Maaney

അമ്മ പേളിയുടെ സാരിയോട് മാച്ചിങ് ആകുന്ന രീതിയിൽ പച്ചയും ചുവപ്പും കലർന്ന സ്കേർട്ടും ടോപ്പുമായിരുന്നു നിലയുടെ വേഷം. ഭാര്യയ്ക്ക് മധുരം നൽകിയും പനിനീര് തളിച്ചും എല്ലാവിധ ആശംസകളും നേരുന്ന ശ്രീനിഷിനേയും വീ‍ഡിയോയിൽ കാണാം.

വളകാപ്പ് ചടങ്ങിനായി പേളിയേയും നിലയേയും ഒരുക്കിയത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ്. പേളിയുടെ ജീവിതത്തിലെ എല്ലാ പ്രധാന ആഘോഷങ്ങളിലും മേക്കോവർ ചെയ്യുന്നത് രഞ്ജു രഞ്ജിമാറാണ്. 'ഞാനാണ് ഈ ലോകത്തിലെ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ലക്കി പേഴ്സണെന്ന് ഞാൻ അഭിമാനത്തോടെ പറയും.'

'വേറൊന്നും കൊണ്ടല്ല. ഒരാളുടെ കല്യണത്തിന് അവരെ ഒരുക്കി വിട്ട് കഴിഞ്ഞാൽ പലപ്പോഴും പിന്നെ അവരുമായുള്ള കമ്യൂണിക്കേഷനും കണക്ഷനുമൊക്കെ അവിടെ തീരും. എന്നാൽ ഞാൻ ലക്കിയാണെന്ന് പറയാനുള്ള മെയിൻ കാരണം പേളിയാണ്. പേളിയുടെ വിവാഹത്തിനും ആദ്യത്തെ കുഞ്ഞ് പിറന്നപ്പോഴും ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് മുമ്പുള്ള വളകാപ്പിനും എനിക്ക് പേളിയെ ഒരുക്കാൻ പറ്റി.'

'അതുകൊണ്ട് തന്നെയാണ് ഞാൻ ലക്കിയാണെന്ന് പറഞ്ഞത്. ഇത് ദൈവത്തിൽ നിന്നും ലഭിക്കുന്ന ഒരു അനു​ഗ്രഹം തന്നെയാണ്', എന്നാണ് പേളിയെ വീണ്ടും ഒരു വളകാപ്പ് ചടങ്ങിന് ഒരുക്കാൻ പറ്റിയ സന്തോഷം പങ്കുവെച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞത്. താൻ എല്ലാ പരിപാടികളും രഞ്ജു രഞ്ജിമാറിന്റെ ഡേറ്റ് കൂടി നോക്കിയാണ് സംഘടിപ്പിക്കാറ് എന്നാണ് പേളി പറഞ്ഞത്.

Pearle Maaney

'ഞാൻ എപ്പോഴും പരിപാടികൾക്ക് തിയ്യതി തീരുമാനിക്കുന്നത് രഞ്ജുമ്മയുടെ ഫ്രീ ടൈം കൂടി നോക്കിയാണ്. ഇതൊക്കെ വളരെ സ്പെഷ്യൽ മൊമന്റുകളല്ലേ. രഞ്ജുമ്മ ഒരുക്കുമ്പോൾ‌ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ടെന്നും', പേളി പറഞ്ഞു. വളകാപ്പിന് മുന്നോടിയായി പേളിയും നിലയും മൈലാഞ്ചി അണിഞ്ഞതിന്റെ വീ‍ഡിയോയും നേരത്തെ വൈറലായിരുന്നു.

രണ്ടാമത്തെ കുഞ്ഞിന്റെ വരവിന് മുന്നോടിയായി ആലുവയിലെ വീട്ടിലും ചില മിനുക്ക് പണികൾ പേളി നടത്തിയിരുന്നു. ഏഴാം മാസം ആയതിനാൽ ഫ്ലാറ്റിൽ നിന്നും ആലുവയിലെ സ്വന്തം വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന പരിപാടികൾ ആരംഭിച്ചുവെന്നും അതുകൊണ്ടാണ് ബെഡ് റൂമിനും നിലയുടെ പ്ലെ റൂമിനും അടക്കം മേക്കോവർ നൽകാൻ തീരുമാനിച്ചതെന്നും കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ പേളി പറഞ്ഞിരുന്നു.

ആദ്യത്തെ നാല് മാസവും പേളിക്ക് അസ്വസ്ഥതകളും ക്ഷീണവുമെല്ലാമായിരുന്നു. ആ സമയത്ത് മമ്മിക്കും ഡാഡിക്കുമൊപ്പം ആലുവയിലെ വീട്ടിലായിരുന്നു പേളി. നില ബേബിയെ നോക്കിയത് അവരായിരുന്നു. ശ്രീനിയും എല്ലാത്തിനും കൂട്ടായി കൂടെയുണ്ടായിരുന്നു. നാലാം മാസത്തിലേക്ക് എത്തിയപ്പോഴാണ് യാത്രകളും ഫുഡ് ക്രേവിംഗ്‌സുമൊക്കെ പേളി തുടങ്ങിയത്. നിലു ബേബിക്കൊപ്പമായി ബേബി മൂൺ ആഘോഷിക്കാനായി വിദേശത്തേക്കും പേളിയും ശ്രീനിഷും പോയിരുന്നു.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X