മുപ്പത്തിയഞ്ച് വയസിനുള്ളിൽ സമ്പാദ്യം കോടികൾ, പലരും മാതൃകയാക്കുന്ന ദാമ്പത്യം, പരിഹസിച്ചവരും ആരാധിക്കുന്ന പേളി!

മലയാളികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ട കുടുംബമാണ് നടിയും അവതാരകയും യുട്യൂബറുമെല്ലാമായ പേളി മാണിയുടേത്. പേളിയേപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് ആരാധകര്‍ക്ക് താരത്തിന്റെ ഭർത്താവ് ശ്രീനിഷും രണ്ട് പെൺ മക്കളും. താരത്തിന്റെ ഓരോ വിശേഷങ്ങളും സ്വന്തം വീട്ടിലേതെന്നപോലെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് പേളി. ഇരുവരുടേയും പ്രണയം ബിഗ് ബോസില്‍ വെച്ചാണ് മൊട്ടിട്ടത്. തുടക്കത്തില്‍ പലരും ഇവരുടെ പ്രണയം മത്സരത്തില്‍ വിജയിക്കാനുള്ള സ്ട്രാറ്റജിയായാണെന്നാണ് കരുതിയിരുന്നത്.

അതുകൊണ്ട് വർഷങ്ങളായി പേളിയെ അടുത്തറിയാവുന്ന സഹമത്സരാർത്ഥികളായ സുഹൃത്തുക്കൾ പോലും പേളിയെ പരഹസിച്ചിരുന്നു. എന്നാല്‍ തങ്ങളുടേത് വെറും ഗെയിമിന് വേണ്ടിയുള്ള പ്രണയമല്ലായിരുന്നെന്ന് ഇരുവരും പിന്നീട് വിവാഹ ജീവിതത്തിലൂടെ തെളിയിച്ചു. ഇന്ന് ഇരുവരുടേയും പ്രണയവും സ്‌നേഹവുമെല്ലാം മാതൃകയാക്കാനാണ് ആരാധകര്‍ പറയാറുള്ളത്.

Pearle Maaney

മിനി സ്ക്രീനിൽ നിന്നാണ് പേളി ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും ബോളിവു‍ഡിലും വരെ അഭിനയിച്ചിട്ടുണ്ട് പേളി. യെസ് ഇന്ത്യവിഷനിൽ യെസ് ജുക്ക്ബോക്സ് എന്ന സംഗീത ഷോയുടെ 250 എപ്പിസോഡുകൾ അവതരിപ്പിച്ച് കൊണ്ടാണ് ആദ്യകാലങ്ങളിൽ പേളി ശ്രദ്ധ നേടുന്നത്.

പിന്നീട് ടേസ്റ്റ് ഓഫ് കേരളം അവതരിപ്പിച്ചും മഴവിൽ മനോരമയിലെ ഡി ഫോർ എന്ന ഡാൻസ് റിയാലിറ്റി ഷോ അവതരിപ്പിച്ചും നിരവധി ആരാധകരെ പേളി സ്വന്തമാക്കുകയായിരുന്നു. തുടക്ക കാലത്ത് സെറ എന്ന പേരിലാണ് പേളി പ്രോ​ഗ്രാമുകൾ അവതരിപ്പിച്ചിരുന്നത്. പിന്നീട് പേളിയിലേക്ക് മാറാനുള്ള തീരുമാനവും താരത്തിന്റേത് തന്നെയായിരുന്നു.

2018ലാണ് പേളി ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരിച്ച് റണ്ണറപ്പായത്. ബി​ഗ് ബോസിനുശേഷം വളരെ വിരളമായി മാത്രമാണ് അവതാരക എന്ന ലേബലിൽ പേളി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ശ്രീനിഷുമായുള്ള വിവാഹശേഷം പേളി പൂർണമായും യുട്യൂബ് ചാനലിന് പിന്നാലെ ഇറങ്ങി തിരി‍ക്കുകയായിരുന്നു. മുപ്പത്തിയഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് പേളിയുടേത്.

കുട്ടിത്തവും പോസിറ്റിവിറ്റിയും നിറഞ്ഞ അവതരണവും സംസാരവുമാണ് പേളിയുടെ യുട്യൂബ് ചാനലിന് ഇത്രയേറെ പിന്തുണ ലഭിക്കാൻ കാരണം. ഡെ ഇൻ മൈ ലൈഫ്, യാത്ര വ്ലോ​ഗുകൾ, പാചക പരീക്ഷണങ്ങൾ, സെലിബ്രിറ്റി ചാറ്റ് ഷോകൾ എന്നിവയെല്ലാമാണ് പേളിയുടെ യുട്യൂബ് ചാനലിലൂടെ പ്രധാനമായും പ്രേക്ഷകരിലേക്ക് എത്തുന്ന കണ്ടന്റുകൾ. ഓരോ മാസവും ലക്ഷങ്ങളാണ് പേളി യുട്യൂബിലൂടെ മാത്രം സമ്പാദിക്കുന്നത്.

Pearle Maaney

സിനിമാ പ്രമോഷന്റെ ഭാഗമായി നല്ലൊരു വരുമാനം പേളി സ്വന്തം ചാനലിലൂടെ നേടുന്നുണ്ട്. ഇതിനൊക്കെ പുറമെ പരസ്യ ചിത്രങ്ങളും വിവിധ ഉത്പന്നങ്ങളുടെ പ്രമോഷനും ഒക്കെയായി ലക്ഷങ്ങളാണ് ഓരോ മാസവും സമ്പാദിക്കുന്നത്. അടുത്തിടെയാണ് കൊച്ചിയിൽ ഒരു ആഢംബര ഫ്ലാറ്റ് പേളിയും ശ്രീനിഷും സ്വന്തമാക്കിയത്. അതിന്റെ ഫർണിഷിങ് ജോലികൾ പുരോ​ഗമിക്കുകയാണ്.

കൂടാതെ ഒരു കോടി വിലയുള്ള ഒരു ഓഡി കാറും പേളി അടുത്തിടെ സ്വന്തമാക്കിയിരുന്നു. വേറെയും നരവധി ലക്ഷ്വറി വാഹനങ്ങൾ പേളിക്കുണ്ട്. ഈ പ്രായത്തിനിടയിൽ പേളി കോടികളാണ് സമ്പാദിച്ചത്. ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ ആ​ഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

പിറന്നാൾ ആഘോഷിക്കാനായി കുടുംബസമേതം പട്ടായയിലാണ് പേളിയുള്ളത്. അർധരാത്രി ശ്രീനിഷിനും രണ്ട് മക്കൾക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന പേളിയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നു.

പേളിയുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ശ്രീനിഷ്. പേളിയുടെ യുട്യൂബ് ചാനലിന്റെ എല്ലാ മേൽനോട്ടവും ശ്രീനിഷിനാണ്. രണ്ടാമത്തെ മകൾ നിതാര പിറന്നശേഷമുള്ള ആദ്യത്തെ പിറന്നാളാണ് പേളിക്ക് ഇത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X