'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
പേളി മാണിയെ കാണുമ്പോൾ ഇതുപോലൊ മറ്റൊരു വ്യക്തി ഈ ലോകത്ത് എത്ര തിരിഞ്ഞാലും കണ്ടെത്താൻ കഴിയില്ലെന്നാണ് ആരാധകർ പറയാറുള്ളത്. അഭിനേത്രിയായിട്ടല്ല അവതാരകയായും ഒരു എന്റർടെയ്നറായുമാണ് പേളി എന്നും പ്രേക്ഷകരുടെ മനം കവർന്നിട്ടുള്ളത്. ടെലിവിഷൻ ഷോകളാണ് പേളിയെ കുടുംബപ്രേക്ഷകർക്കിടയിൽ ജനപ്രിയയാക്കിയത്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബങ്ങളിൽ ഒന്ന് പേളിയുടേതാകും. പേളിയുടെയും ശ്രീനിഷിന്റെയും പേരിൽ മാത്രമല്ല മക്കളായ നിലയുടെയും നിതാരയുടെയും പേരിൽ വരെ ഒട്ടനവധി ഫാൻസ് പേജുകളാണ് സോഷ്യൽമീഡിയയിലുള്ളത്.
യുട്യൂബ് ചാനലും അതിന്റെ നടത്തിപ്പും കൊളാബുകളും മാത്രമാണ് മക്കളുടെ ജനനശേഷം പേളി ചെയ്യുന്നത്. പേളിയുടെ കുടുംബത്തിലെ ഒരോ വിശേഷവും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ പേളിയുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ സന്തോഷം അനിയത്തി ശ്രദ്ധ വിവാഹിതയാകാൻ പോകുന്നുവെന്നതാണ്.

പേളിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് ശ്രദ്ധ ഡേവിസ്. എല്ലാവരും കൂട്ടുകുടുംബം പോലെയാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ സ്വന്തം അനിയത്തി എന്ന രീതിയിലാണ് ശ്രദ്ധയേയും സഹോദരങ്ങളേയും പേളി കൊണ്ടുനടക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിനായിരുന്നു ശ്രദ്ധയുടെ വിവാഹനിശ്ചയം നടന്നത്.
പേളിയുടെ ഇന്‍സ്റ്റഗ്രം പോസ്റ്റുകളിലൂടെയും യുട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ശ്രദ്ധ. ഡിനു റെജിയാണ് ശ്രദ്ധയെ വിവാഹം ചെയ്യുന്നത്. പേളിയുടെ സഹോദരി എന്ന നിലയില്‍ ശ്രദ്ധയ്ക്കും ഒരുപാട് ഫോളോവേഴ്‌സുണ്ട്. വിവാഹനിശ്ചയ ചടങ്ങിൽ പേളിയും പ്രസംഗിച്ചിരുന്നു. ശ്രദ്ധയുടെ അച്ഛന്റെ അസാന്നിധ്യം പേളിയെ വല്ലാതെ വേദവിപ്പിക്കുന്നുണ്ടെന്ന് പ്രസംഗത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.
ശ്രദ്ധയേയും കുടുംബത്തേയും കുറിച്ച് സംസാരിക്കുന്നതിനിടെ പേളി കരഞ്ഞപ്പോൾ ശ്രദ്ധയാണ് ആദ്യം ആശ്വസിപ്പിക്കാൻ ഓടി എത്തിയത്. കുറച്ച് ദിവസം മുമ്പ് ശ്രദ്ധയ്ക്ക് വേണ്ടി വളരെ വ്യത്യസ്തമായൊരു ബാച്ച്ലർ പാർട്ടി ഒരുക്കിയിരുന്നു പേളിയും കസിൻസും. ഞങ്ങളൊരു വടിവേലു ഫാൻസ് കുടുംബമാണെനന്നും എല്ലാവരും അതേ സെറ്റപ്പിൽ ഉള്ളവരാണെന്നും പേളി ബാച്ച്ലർ പാർട്ടി വീഡിയോ പങ്കുവെച്ച് പറഞ്ഞിരുന്നു.
തമിഴ് നടൻ വടിവേലുവിന്റെ വിവിധ സിനിമകളിലെ വേഷങ്ങളാണ് കുടുംബത്തിലെ ഓരോരുത്തരും തെരഞ്ഞെടുത്ത് ബാച്ച്ലർ പാർട്ടിക്ക് ധരിച്ചത്. മുറി മീശയും മുണ്ടും ഷർട്ടുമെല്ലാമിട്ട് കുഞ്ഞ് നിലയും അടിപൊളിയായി ബാച്ച്ലർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. പേളിയും റേച്ചലുമെല്ലാം വ്യത്യസ്ത വടിവേലു വേഷങ്ങളാണ് ധരിച്ചത്. എൻഗേജ്മെന്റിന് ലഹങ്കയിൽ അതീവ സുന്ദരിയായാണ് ശ്രദ്ധ എത്തിയത്.

ടി ആന്റ് എം സിഗ്നേച്ചര്‍ ഡിസൈന്‍ ചെയ്തതാണ് ലഹങ്ക. സിംപിള്‍ മേക്കപ്പും ഓര്‍ണമെന്റ്‌സും മാത്രമാണ് ധരിച്ചതെങ്കിലും വിവാഹ നിശ്ചയ വേഷത്തില്‍ ശ്രദ്ധ അതിസുന്ദരിയായിരുന്നു. വിവാഹനിശ്ചയത്തിന്റെയും വിവാഹത്തിന്റെയും വീഡിയോകൾ പങ്കുവെക്കണമെന്ന് പേളിയോട് ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. പേളിയുടെ യുട്യൂബ് ചാനലിന്റെ നടത്തിപ്പുകാരിൽ പ്രധാനിയാണ് ശ്രദ്ധ.
വിദേശയാത്രകൾ പോകുമ്പോഴും ശ്രദ്ധയെ പേളി ഒപ്പം കൂട്ടാറുണ്ട്. വിവാഹത്തോടെ വിദേശത്തേക്ക് ശ്രദ്ധ താമസം മാറുമെന്നതും പേളിയെ സങ്കടപ്പെടുത്തുന്നുണ്ട്. അടുത്തിടെയാണ് പേളിക്ക് നിതാര എന്ന പെൺകുഞ്ഞ് പിറന്നത്. മകൾ പിറന്ന സന്തോഷത്തിന് പിന്നാലെയാണ് ശ്രദ്ധയുടെ വിവാഹ ആഘോങ്ങൾ ആരംഭിച്ചതും.


Click it and Unblock the Notifications