For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേപ്പല്ല വിവാഹമാണ്! പേളിഷ് പ്രണയ സാക്ഷാത്ക്കാരത്തിന് മണിക്കൂറുകള്‍! ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ കാണാം

|

ഒന്നിന് പുറകെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും അഭിനേത്രിയും ഗായികയുമായ പേളി മാണിയും അഭിനേതാവായ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള വിവാഹമാണ് ഞായറാഴ്ച. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലേക്കെത്തുന്നത്. പ്രണയം, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ അഭിനേതാവാണ് ശ്രിനിഷെന്ന ശ്രീനി. തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ ശ്രിനിഷ് പാതിമലയാളിയാണ്. പാലക്കാട് വെച്ചാണ് പേളിഷ് വിവാഹം നടത്തുന്നത്. പാലക്കാട് തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛന്‍രെ സ്ഥലമാണ് അതെന്നായിരുന്നു ശ്രീനി പറഞ്ഞത്.

പേരന്‍പിലൂടെ മികച്ച നടനാവാന്‍ മമ്മൂട്ടി! ദേശീയ അവാര്‍ഡ് നോമിനേഷനില്‍ അമുദവനുമുണ്ട്! കാണൂ!

ടെലിവിഷന്‍ അവതാരകമാരില്‍ വേറിട്ട അവതരണ ശൈലിയുമായെത്തിയതാണ് പേളി മാണി. പുറമേ കാണുമ്പോള്‍ ബോള്‍ഡാണെന്ന് തോന്നുമെങ്കിലും തന്നിലെ യഥാര്‍ത്ഥ വ്യക്തിത്തെ താരം പുറത്തെടുത്തത് ബിഗ് ബോസിലൂടെയായിരുന്നു. പരിപാടി തുടങ്ങി ആദ്യവാരം കഴിയുന്നതിനിടയില്‍ത്തന്നെ പുറത്തേക്ക് പോണമെന്ന് പറഞ്ഞ് കരഞ്ഞിരുന്നു പേളി. ശ്രീനിയും അരിസ്റ്റോ സുരേഷുമൊക്കെ ശക്തമായ പിന്തുണയായിരുന്നു താരത്തിന് നല്‍കിയത്. ഇടയ്ക്ക് വെച്ച് അരിസ്റ്റോ സുരേഷുമായി പേളി പിണങ്ങിയിരുന്നു. ബിഗ് ബോസിലെ രഹസ്യ ക്യാമറകള്‍ക്ക് മുന്നിലെ പേളിഷ് സംഗമത്തിനും ഇവരെക്കാണാനുമായി കാത്തിരുന്നവരുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.

ലൂസിഫറിനെത്തെടി മറ്റൊരു അപൂര്‍വ്വനേട്ടം! സത്യം സിനിമാസില്‍ മലയാളം മാത്രമല്ല തമിഴ് പതിപ്പും! കാണൂ!

പേളിഷ് പ്രണയം വിവാഹത്തിലേക്ക്

ബിഗ് ബോസില്‍ തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയാണ് ഇപ്പോള്‍. തുടക്കം മുതല്‍ത്തന്നെ പേളിയെ ശക്തമായി പിന്തുണച്ചിരുന്നു ശ്രീനി. ശ്രീനിയുടെ പ്രണയപരാജയത്തെക്കുറിച്ചും പരിപാടിയില്‍ വരുന്നതിന് മുന്‍പ് കാമുകിയുമായി പിരിഞ്ഞിരുന്നുവെന്നുമൊക്കെയായിരുന്നു സഹമത്സാര്‍ത്ഥികള്‍ പറഞ്ഞത്. മത്സരത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടി പേളി നടത്തുന്ന ഗെയിം പ്ലാനാണ് ഇതെന്ന് വിമര്‍ശിച്ചവരായിരുന്നു കൂടുതല്‍ പേരും. എന്നാല്‍ ഇനിയങ്ങോട്ട് ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നായിരുന്നു ഇരുവരും പറഞ്ഞത്. അത് യാഥാര്‍ത്ഥ്യമാവുകയാണ് ഇപ്പോള്‍. മെയ് 5ന് പാലക്കാട് വെച്ചാണ് ഇവരുടെ വിവാഹം. മെയ് 8നും ചടങ്ങുകളുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ബിഗ് ബോസ് താരങ്ങളുടെ പുനസമാഗമം

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഫോണും സോഷ്യല്‍ മീഡിയയൊന്നുമില്ലാതെ മത്സരാര്‍ത്ഥികള്‍ 100 ദിവസം ബിഗ് ബോസിനൊപ്പമായിരുന്നു. പേളി-ശ്രീനി ബന്ധത്തെക്കുറിച്ച് കണ്ടുപിടിച്ചതും ഇരുവരും പ്രണയത്തിലാണെന്ന് പ്രചരിപ്പിച്ചതും മറ്റ് മത്സരാര്‍ത്ഥികളായിരുന്നു. ശ്രീനിയുടെ ആനവാല്‍മോതിരം പേളിയുടെ വിരലില്‍ കണ്ടതോടെയായിരുന്നു സംശയം തുടങ്ങിയത്. പേളിക്ക് ധൈര്യത്തിനായി നല്‍കിയാണ് അതെന്നായിരുന്നു ശ്രീനി പറഞ്ഞത്. പേളിഷ് വിവാഹം ബിഗ്‌ബോസ് താരങ്ങള്‍ക്ക് പുനസമാഗമത്തിനുള്ള വേദി കൂടിയാണ് ഒരുക്കുന്നത്. നേരത്തെ അര്‍ച്ചന സുശീലന്റെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനത്തിനായി സാബുവും ദിയയും രഞ്ജിനിയുമൊക്കെ എത്തിയിരുന്നു.

മോഹന്‍ലാല്‍ എത്തുമോ?

മോഹന്‍ലാലായിരുന്നു ബിഗ് ബോസ് മലയാള പതിപ്പിന്റെ അവതാരകന്‍. വ്യത്യസ്തമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുന്നതിനിടയില്‍ വാരാന്ത്യത്തില്‍ എലിമിനേഷന് മുന്നോടിയായാണ് അദ്ദേഹം ബിഗ് ഹൗസിലേക്കെത്തുന്നത്. പരാതികളും പരിഭവങ്ങളുമൊക്കെയായി മത്സരാര്‍ത്ഥികള്‍ അദ്ദേഹത്തിന് മുന്നിലേക്കെത്താറുണ്ട്. അങ്ങനെയൊരവസരത്തിലായിരുന്നു പേളി-ശ്രീനിഷ് ബന്ധത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചത്. ഇനിയങ്ങോട്ട് ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും ലാലേട്ടന്‍ ഇക്കാര്യത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കണമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. താന്‍ പറഞ്ഞ് സമ്മതിപ്പിച്ചോളാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. വിവാഹത്തിന് മോഹന്‍ലാല്‍ എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

പേളിയുടെ നിലപാട്

പ്രണയത്തിനോടും വിവാഹത്തിനോടുമൊന്നും താല്‍പര്യമില്ലെന്നും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ താല്‍പര്യമുണ്ടെന്നുമായിരുന്നു പേലി തുടക്കത്തില്‍ പറഞ്ഞത്. പിതാവുമായി താന്‍ നല്ല അടുപ്പത്തിലാണെന്നും മോട്ടിവേഷന്‍ സ്പീക്കറായ അദ്ദേഹത്തിനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും പേളി പറഞ്ഞിരുന്നു. മകളുടെ പ്രണയത്തില്‍ തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ക്രമേണ ആ മഞ്ഞും ഉരുകുകയായിരുന്നു.

ശ്രീനിയുമായി പ്രണയത്തിലായി

ശ്രീനിയുമായി പ്രണയത്തിലാണെന്നും മറ്റാരോടും തോന്നാത്ത തരത്തിലുള്ള ബന്ധം അനുഭവപ്പെട്ടുവെന്നുമൊക്കെ പേളി പറഞ്ഞിരുന്നു. രാത്രിയില്‍ ഇരുവരും അതാത് ദിവസത്തെ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ ആശങ്കകളെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് വീട്ടിലറിഞ്ഞാലുള്ള പ്രതികരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്നുമൊക്കെ പേളി പറഞ്ഞിരുന്നു. എല്ലാം ശരിയാവുമെന്ന് പറഞ്ഞ് ശ്രീനി പേളിയെ ആശ്വസിപ്പിച്ചിരുന്നു.

സഹമത്സരാര്‍ത്ഥികളുടെ വിമര്‍ശനം

പേളിഷ് പ്രണയം വെറും അഭിനയമാണെന്നും പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വം ഇങ്ങനെയൊന്നുമല്ലെന്നും വിമര്‍ശനമുന്നയിച്ച് നിരവധി പേരാണ് എത്തിയത്. ശ്രീനിയെക്കുറിച്ചോര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും പലരും പറഞ്ഞിരുന്നു. ഇത് തേപ്പില്‍ അവസാനിക്കുമെന്നായിരുന്നു പലരും വിധിയെഴുതിയത്. എന്നാല്‍ വിമര്‍ശകരെ വെല്ലുവിളിച്ചും മുന്നേറുകയായിരുന്നു ഇരുവരും.

അവസാന റൗണ്ട് വരെ പോരാടി

ബിഗ് ബോസില്‍ അവസാന റൗണ്ട് വരെ പോരാടി മത്സരാര്‍ത്ഥികളിലൊരാളായിരുന്നു പേളി മാണി. സാബു വിന്നറായപ്പോള്‍ ചുരുങ്ങിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് പേളി പിറകിലേക്കായത്. കടുത്ത മത്സരമായിരുന്നു അവസാന നിമിഷം അരങ്ങേറിയത്. ആദ്യ ആഴ്ച തന്നെ പുറത്തേക്ക് പോവാനിറങ്ങിയ പേളി ഗ്രാന്റ് ഫിനാലെ വരെ എത്തിയിരുന്നു.

ബിഗ് ബോസിന് ശേഷവും

ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷവും പേളിയും ശ്രീനിയും ഒരുമിച്ചിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാനായി ശ്രീനി കൊച്ചിയിലേക്കെത്തിയിരുന്നു. ഇടയ്ക്ക് ഷിയാസും ഇവരെക്കാണാനായി എത്തിയിരുന്നു. തുടക്കം മുതല്‍ ഇവര്‍ക്ക് ശക്തമായ പിന്തുണയായിരുന്നു ഷിയാസ് നല്‍കിയത്. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി അളിയനാണെന്നും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്.

സോഷ്യല്‍ മീഡിയയുടെ പിന്തുണ

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ശ്രീനിക്കും പേളിക്കും ലഭിച്ചത്. പേളിഷ് ഗ്രൂപ്പും പേളി ആര്‍മിയുമൊക്കെ ഇപ്പോഴും സജീവമാണ്. ആരാധകരെ കാണാനും പിന്തുണയ്ക്ക് നന്ദി പറയാനുമായും ഇരുവരും എത്തിയിരുന്നു. പേളിഷ് വിവാഹത്തില്‍ ഏറെ സന്തോഷിക്കുന്നതും ആരാധകരാണ്. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ചോദിച്ചിരുന്ന ചോദ്യം കൂടിയാണ് ഇപ്പോള്‍ അവസാനിക്കുന്നത്.

ബ്രൈഡല്‍ ഷവറില്‍ തിളങ്ങി

വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങുകയാണ് പേളി മാണി. കടല്‍ത്തീരത്ത് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങലളാണ് പേളി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്. അതീവ ഗ്ലാമറസായാണ് പേളി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ശ്രീനി പറയുന്നത്

വിവാഹദിനത്തില്‍ എല്ലാവരും വധുവിനെയാണ് നോക്കുകയെന്ന കാര്യത്തെക്കുറിച്ച് വരനറിയാമെന്നും എന്നാല്‍ വധു വരനെ മാത്രമല്ലേ നോക്കുകയെന്ന ചോദ്യവുമായാണ് ശ്രീനി എത്തിയിട്ടുള്ളത്. മെയ് 5നും എട്ടിനുമായി നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും താരം പറയുന്നു. പേളിക്കൊപ്പമുള്ള മനോഹരമായ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം

ബ്രൈഡല്‍ ഷവറിനിടയിലെ ചിത്രങ്ങളുമായി പേളി മാണിയെത്തിയപ്പോള്‍.

ശ്രിനിഷിന്റെ പോസ്റ്റ്

ശ്രിനിഷ് അരവിന്ദന്‍രെ പോസ്റ്റ് കാണാം.

English summary
Pearle Maaney enjoys her bachelor party, see the photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more