Just In
- 15 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 1 hr ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- Sports
IPL 2021: ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്നെസെന്ത്? ഇപ്പോഴും അതു തന്നെ!- ചോപ്ര പറയുന്നു
- News
സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഞങ്ങളുടെ മുഖത്ത് 10 കിലോ മേക്കപ്പുണ്ടെന്ന് പേളി! സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. ബിഗ് ബോസിലേക്കെത്തിയതോടെയാണ് ശ്രിനിഷ് അരവിന്ദുമായി പ്രണയത്തിലായത്. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടിയതിനെക്കുറിച്ചും അവര്‍ക്കൊപ്പം ഷോപ്പിംഗിന് പോയതിനെക്കുറിച്ചുമൊക്കെയുള്ള സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അതീവ സന്തോഷത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും പേളി പോസ്റ്റ് ചെയ്തിരുന്നു.
ഞങ്ങൾക്ക് 10 കിലോ മേക്കപ്പ് ഉണ്ട്, കാരണം മേക്കപ്പ് ഒരു കലയാണ് മാത്രമല്ല ഇത് ഞങ്ങളുടെ വല്ലപ്പോഴുമുള്ള മേക്കപ്പ് ഷോപ്പിംഗ് ദിവസമായിരുന്നു! ഞങ്ങളുടെ മുഖത്തേക്ക് അടിക്കാൻ സാധ്യതയുള്ള എല്ലാ മേക്കപ്പ് ഉൽപ്പന്നങ്ങളും ഞങ്ങൾ പരീക്ഷിച്ചുവെന്നും പേളി കുറിച്ചിട്ടുണ്ട്. അടുത്ത തവണ അപ്പെക്സ് അള്‍ട്ടിമ ഷോപ്പില്‍ പോവാമോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അടുത്ത തവണ മെന്റല്‍ ഹോസ്പിറ്റലില്‍ പോവാനാണ് പ്ലാനെന്നും നിങ്ങള്‍ക്കും ഈ ഉപദേശം തരുന്നുവെന്നുമായിരുന്നു പേളിയുടെ മറുപടി.
13 ദിവസത്തിന് ശേഷം ശ്രിനിഷിനെ കണ്ട സന്തോഷവും പേളി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലെ സ്റ്റാറ്റസിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സത്യ എന്ന പെണ്‍കുട്ടിയിലാണ് ശ്രിനിഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരുന്നതും അതിന് ശേഷം ഭക്ഷണം കഴിക്കാന്‍ പോവുന്നതും ഉറങ്ങാന്‍ പോവുന്നതിനിടയിലെ സന്തോഷവുമായിരുന്നു പേളി പങ്കുവെച്ചത്.
View this post on InstagramA post shared by Pearle Maaney (@pearlemaany) on