'ഡാഡിയെക്കുറിച്ച് കൂടുതല്‍ പേര്‍ അറിയണമെന്നുണ്ടായിരുന്നു, ലക്ഷ്യങ്ങൾ ചുമരിൽ എഴുതി വെച്ച് ദിവസവും വായിക്കും'

ടെലിവിഷൻ ചാനലുകളും ഓൺലൈൻ മീഡിയകളും പെരുകിയ ശേഷം മലയാളത്തിൽ നിരവധി അവതാരകരുണ്ടായിട്ടുണ്ട്. എന്നാൽ അന്നും ഇന്നും പ്രേക്ഷകർ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന കുറച്ച് അവതാരകർ മാത്രമെയുള്ളു. അക്കൂട്ടത്തിൽ ഒരാളാണ് പേളി മാണി. ഏത് തരം വിഷയം കൈകാര്യം ചെയ്യുന്ന ചാനൽ പരിപാടിയാണെങ്കിലും റിയാലിറ്റി ഷോയാണെങ്കിലും സ്റ്റേജ് പ്രോ​ഗ്രാമാണെങ്കിലും ഷോയുടെ സ്വഭാവത്തിന് അനുസരിച്ച് സംസാരിച്ച് കാണികളെ ഉത്സാഹത്തോടെ ഇരുത്താൻ പേളിക്ക് സാധിക്കാറുണ്ട്.

പേളിയുടെ അവതരണം കൊണ്ട് ഹിറ്റായിട്ടുള്ള ടെലിവിഷൻ ഷോകൾ വരെ മലയാളത്തിലുണ്ട്. പേളിയുടെ അവതരണത്തോട് കിടപിടിക്കാൻ കഴിയുന്ന എനർജിയുള്ള ഒരു അവതരണം വേറെ ആരിലും കണ്ടിട്ടില്ലെന്നാണ് ആരാധകർ പറയാറുള്ളത്. പ്രോ​ഗ്രാം അവതാരക എന്നതിലുപരി നല്ലൊരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ് പേളി മാണി.

Pearle Maaney

അവതാരകയായി തിളങ്ങി നിൽക്കുന്നതിനിടയിലാണ് പേളി ബി​ഗ് ബോസിൽ മത്സരിക്കാനായി പോയത്. പിന്നീട് വിവാ​ഹിതയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ താരം വളരെ വിരളമായി മാത്രമാണ് ചാനൽ ഷോകളിൽ അവതാരക റോൾ ചെയ്യുന്നത്. സ്റ്റേജ് ഷോകളും മോട്ടിവേഷണൽ ക്ലാസുകളും യുട്യൂബ് ചാനലും സെലിബ്രിറ്റ് ചിറ്റ് ചാറ്റ് ഷോകളിലുമെല്ലാമാണ് പേളിയുടെ ഇപ്പോഴത്തെ ശ്രദ്ധ.

തന്റെ യുട്യൂബ് ചാനലിനായി സ്വന്തമായി സ്റ്റുഡിയോ അടക്കം ആരംഭിച്ചിട്ടുണ്ട് പേളി. സോഷ്യൽമീഡിയയിലും ആക്ടീവായ പേളി കഴിഞ്ഞ ദിവസം ആരാധകരുടെ ചില ചോദ്യങ്ങൾക്കുള്ള മറുപടി ഇൻസ്റ്റ സ്റ്റോറിയിലൂടെ നൽകിയിരുന്നു. എന്തുകൊണ്ടാണ് താൻ മീഡിയ പ്രൊഫഷന്‍ തിരഞ്ഞെടുത്തതെന്നും പേളി വിശദമാക്കി. ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോൾ മനസിലെന്താണ് തോന്നിയതെന്നാണ് ഒരു ഫോളോവർ ചോദിച്ചത്.

ക്യാമറയുടെ മുന്നിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ പിന്നെയൊരു തിരിച്ച് പോക്കില്ല. പ്രശസ്തി മാത്രമല്ല കരിയറിലെ ഉയര്‍ച്ച താഴ്ചകളും ഹാന്റില്‍ ചെയ്യാന്‍ പറ്റണം. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ എന്നായിരുന്നു പേളിയുടെ മറുപടി. ലക്ഷ്യത്തിലേക്ക് എത്താൻ താൻ സ്വീകരിച്ച മാർ​ഗങ്ങളെ കുറിച്ചും പേളി സംസാരിച്ചു. എന്റെ റൂമിലെ ചുമരില്‍ ഞാന്‍ എന്റെ ലക്ഷ്യങ്ങളും അതിലേക്ക് എത്തുന്നതിനെക്കുറിച്ചും എഴുതി വെച്ചിരുന്നു.

അതില്‍ ഓരോന്നും ഞാന്‍ എന്നും വായിച്ച് മനസിലാക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും അത് വായിച്ച് മനസില്‍ ഉറപ്പിക്കുമായിരുന്നുെവെന്നും പേളി പറഞ്ഞു. മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത് പ്രണയത്തകർച്ചയെ എങ്ങനെ നേരിടുമെന്നാണ്. നിങ്ങളെ സ്വയം സ്‌നേഹിക്കുക. നിങ്ങളുടെ പാഷന്‍ മുറുകെ പിടിക്കുക. നിങ്ങളുടെ കഴിവുകളെ അംഗീകരിക്കുക. സ്വയം സ്‌നേഹിക്കുക.

Pearle Maaney

മോട്ടിവേഷണല്‍ സ്പീക്കര്‍ ആവണമെന്നായിരുന്നു കുട്ടിക്കാലം മുതൽ ആഗ്രഹിച്ചത്. ഡാഡിയെപ്പോലെ തന്നെ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കണമെന്നുണ്ടായിരുന്നു. ഡാഡിയെക്കുറിച്ച് കൂടുതല്‍ പേര്‍ അറിയണമെന്നും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ മീഡിയ ഫീല്‍ഡിലേക്ക് വന്നതെന്നും തന്റെ ലൈം ലൈറ്റിലുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കവെ പേളി പറഞ്ഞു. പിതാവ് മാണി പോളും പേളിയും ഒരുമിച്ച് ചേർന്ന് മോട്ടിവേഷൻ ക്ലാസുകൾ നടത്താറുണ്ട്.

പേളിയിൽ കാണുന്ന ഊർജവും ആത്മവിശ്വാസവും പിതാവിൽ നിന്നും പകർന്ന് കിട്ടിയതാണെന്ന് ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ‌ കാണുമ്പോൾ വ്യക്തമാണ്. കുട്ടിക്കാലം മുതൽ തന്നെ ആളുകളുമായി ഇടപഴകുന്നതിൽ മിടുക്കിയാണ് പേളി എന്നത് പിതാവ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും പേളിയുടെ യുട്യൂബ് വീഡിയോകളെല്ലാം ട്രെന്റിങാവുന്നതും.‍

ശ്രീനിഷും മക്കളും കൂടി ജീവിതത്തിലേക്ക് വന്നശേഷം ജീവിതം കൂടുതൽ മനോഹരമായി ആസ്വദിക്കുന്നുണ്ട് പേളി. ശ്രീനിഷാണ് പേളി മാണി ഷോ എന്ന യുട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങളെല്ലാം നോക്കി നടത്തുന്നത്. അവതാരകയുടെ റോൾ മാത്രമെ തനിക്കുള്ളുവെന്നത് പേളി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X