കുറേ പേരെ ഞാൻ വേദനിപ്പിച്ചു, മനസിൽ തട്ടി എഴുതിയത് തെറ്റായി വ്യാഖ്യാനിച്ചു; ക്ഷമ ചോദിച്ച് പേളി മാണി
വിദ്യാർത്ഥി പ്രതിഷേധത്തിൽ വ്യക്തമായ നിലപാടെടുക്കാത്തതിന്റെ പേരിൽ വന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഇൻഫ്ലുവൻസർ പേളി മാണി. തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെന്ന് പേളി തുറന്ന് സമ്മതിക്കുന്നു. ഇതിന് മുമ്പ് ഇങ്ങനെയാരു വീഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ വന്നിട്ടില്ല. പക്ഷെ ഇപ്പോൾ ഇത് ചെയ്യേണ്ടത് പ്രധാനമാണ്. കാരണം നിങ്ങളിൽ കുറേ പേരെ ഞാൻ വേദനിപ്പിച്ചു. എന്റെ വാക്കുകളും പോസ്റ്റിലെ കുറച്ച് കാര്യങ്ങളും. അതിൽ വിശദീകരണം നൽകിയേ പറ്റുള്ളൂ. കാരണം എന്നെ ഇവിടെ വരെ എത്തിച്ചത് നിങ്ങളാണ്. നിങ്ങളാരെയും വേദനിപ്പിക്കരുത് എന്നത് എന്റെ ആവശ്യമാണ്. കുറച്ച് ദിവസം മുമ്പ് നീറ്റ് ഇഷ്യുവുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിടുന്നതിന് കുറച്ച് ദിവസം മുമ്പ് എന്തെങ്കിലും പേളി പറയണം എന്ന് പറഞ്ഞ് എനിക്ക് ഭയങ്കര പ്രഷറുണ്ടായിരുന്നു. ഞാൻ എന്റെ സമയമെടുത്തു. റീൽസും ന്യൂസ് ചാനലുകളും കണ്ട് എനിക്ക് മനസിലായ കുറേ കാര്യങ്ങൾ എന്റെ രീതിയിൽ എഴുതി.
നിങ്ങളാരും വേദനിക്കരുത്, അപകടമാണെങ്കിൽ വീട്ടിൽ പോകണം എന്നാണ് ഞാൻ എന്റെ മനസിൽ ആലോചിച്ചത്. നിങ്ങളെല്ലാവരും വീട്ടിൽ പോ എന്നല്ല ഞാൻ പറയുന്നത്. അത് പറയാൻ ഞാനാരുമല്ല. എനിക്ക് ഫീൽ ചെയ്ത കാര്യമാണ് ഞാനിവിടെ എഴുതിയത്. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങൾ പോസ്റ്റിന് താഴെ കമന്റുകളായി വരാൻ തുടങ്ങി. കുറേപേർ എനിക്ക് ഡിഎം ചെയ്തു. ഇങ്ങനെയാെരാൾ ഈ പോസ്റ്റിനെക്കുറിച്ച് ഇത്രയും വലിയ വ്യാഖ്യാനം നൽകിയെന്ന് പറഞ്ഞു. എനിക്ക് വല്ലാതെ വേദനിച്ചു. ഞാൻ ഭയങ്കരമായി വിഷമിച്ചു.

ഞാൻ എഴുതാത്ത കാര്യം എങ്ങനെയാണ് ഇത്രയും മോശമായ രീതിയിൽ വ്യാഖ്യാനിക്കുക. എന്റെ ഏറ്റവും വേദനിപ്പിച്ച വരി സ്വാതന്ത്ര സമര സേനാനികളുടെ കല്ലറയിൽ ഞാൻ തുപ്പുന്നത് പോലെയാണ് എന്ന് പറഞ്ഞതാണ്. എനിക്കത് ഭയങ്കര ഹർട്ടായി. ഞാൻ മനസിൽ തട്ടി എഴുതിയതാണ്. പ്രതികരിക്കേണ്ട വിട്ടുകള എന്ന് വിചാരിച്ചു. രാത്രി 11 മണിയായപ്പോഴേക്കും എനിക്ക് പറ്റുന്നില്ല. ദേഷ്യം വരാൻ തുടങ്ങി. ഞാൻ സ്റ്റോറിയിട്ടു. അത് ഞാൻ ഡിലീറ്റ് ചെയ്തു. ഈ പോസ്റ്റിട്ടയാളെ ഞാൻ പരാജയപ്പെട്ട ഫിലിം മേക്കർ എന്ന് ഞാൻ വിളിച്ചു. അത് വളരെ വലിയ തെറ്റാണ്. അദ്ദേഹത്തോട് ഈ അവസരത്തിൽ ഞാൻ മാപ്പ് ചോദിക്കുന്നു എന്നും പേളി മാണി പറയുന്നു. പരാജയപ്പെട്ട ഫിലിം മേക്കർ എന്ന് വിളിച്ചത് പോസ്റ്റ് എഴുതിയ ആളെയാണ്. എന്നാൽ അദ്ദേഹത്തിന്റെ അച്ഛൻ സിബി മലയിനിനെയാണെന്ന് തെറ്റായി വ്യാഖ്യാനിച്ചെന്നും പേളി മാണി വ്യക്തമാക്കി.


Click it and Unblock the Notifications
