നിലയ്ക്കും നിറ്റാരയ്ക്കും കൂട്ടായി മൂന്നാമതും കൺമണി?, ഗുഡ് ന്യൂസ് എന്നാൽ പ്രഗ്നൻസി മാത്രമാണോയെന്ന് പേളി!
സോഷ്യൽമീഡിയയുടെ വരവോടെയാണ് സിനിമാ-സീരിയൽ-സോഷ്യൽമീഡിയ താരങ്ങളുമായി ബന്ധപ്പെട്ട ഓരോ വിശേഷവും വലിയ രീതിയിൽ പ്രചരിക്കാനും ആഘോഷിക്കപ്പെടാനും തുടങ്ങിയത്. മുമ്പൊക്കെ ആളുകൾ എന്ത് കാണണം കേൾക്കണമെന്ന് സെലിബ്രിറ്റികൾ വിചാരിക്കുന്നുവോ അത് മാത്രമാണ് പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. എന്നാൽ സോഷ്യൽമീഡിയ പേജുകളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം സെലിബ്രിറ്റികൾ കൂടുതലായി പ്രേക്ഷകരോട് സംവദിച്ച് തുടങ്ങിയതോടെ താരങ്ങളുടെ സ്വകാര്യ ജീവിതം പോലും വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ട് തുടങ്ങി.
മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള നടിയും അവതാരകയും യുട്യൂബറും ഇൻഫ്ലൂവൻസറുമെല്ലാമാണ് പേളി മാണി. നാല് മില്യണിന് അടുത്ത് സബ്സ്ക്രൈബേഴ്സാണ് പേളിക്ക് യുട്യൂബിൽ മാത്രമുള്ളത്.

വർഷങ്ങളായി കാണുന്ന മുഖമായതുകൊണ്ട് തന്നെ സ്വന്തം വീട്ടിലെ അംഗം എന്ന രീതിയിലാണ് ആരാധകർ പേളിയോടും സ്നേഹം പ്രകടിപ്പിക്കുന്നതും നടിയുടെ വിശേഷങ്ങൾ ആഘോഷിക്കുന്നത്. വിവാഹശേഷമാണ് പേളി യുട്യൂബിലേക്ക് കൂടുതലായും ശ്രദ്ധ കൊടുത്ത് തുടങ്ങിയത്. അഭിമുഖങ്ങൾ, യാത്രകൾ, പാചകം, വ്ലോഗുകൾ എന്നിവയാണ് പേളിയുടെ യുട്യൂബ് ചാനലിലെ പ്രധാന കണ്ടന്റുകൾ.
അടുത്തിടെ ഒരു വ്ലോഗിൽ സംസാരിക്കുന്നതിനിടെ വൈകാതെ ഒരു ഗുഡ് ന്യൂസ് എല്ലാവരേയും അറിയിക്കുമെന്ന് പേളി പറഞ്ഞിരുന്നു. ആ വീഡിയോ വൈറലായശേഷം പേളി മൂന്നാമതും ഗർഭിണിയാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രഗ്നൻസിയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് പേളി മാണി.
ഗുഡ് ന്യൂസ് എന്നാൽ പ്രഗ്നൻസി മാത്രമാണോയെന്നാണ് പേളി ചോദിക്കുന്നത്. പേളിയുടെ വാക്കുകൾ ഇങ്ങനെ.... ഞാൻ പ്രഗ്നന്റ് അല്ല കേട്ടോ. കുറേപ്പേർ ഇതേ കുറിച്ച് ചോദിക്കുന്നുണ്ട്. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളു. ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമെയുള്ളു?. അതൊരു ഗുഡ് ന്യൂസാണ്. പക്ഷെ വേറെ എത്രയെത്ര ഗുഡ് ന്യൂസുകളുണ്ട്. എന്താണ് ഗുഡ് ന്യൂസെന്ന് ഞാൻ പിന്നീട് പറയാം. അത് ഞങ്ങൾ കറക്ടായി ചെയ്ത് വരുന്നതേയുള്ളു.
ഗുഡ് ന്യൂസെന്ന് പറഞ്ഞും പോയി. ഗുഡ് ന്യൂസ് എന്നത് എഡിറ്റ് ചെയ്ത് കളഞ്ഞാൽ മതിയായിരുന്നു എന്നാണ് പേളി മാണി പറഞ്ഞത്. കഴിഞ്ഞ ജനുവരിയിലാണ് പേളിക്ക് രണ്ടാമതും കുഞ്ഞ് പിറന്നത്. അടുത്തിടെ രണ്ടാമത്തെ മകൾ നിറ്റാരയുടെ ഒന്നാം പിറന്നാൾ പേളിയും കുടുംബവും വലിയ രീതിയിൽ ആഘോഷിച്ചിരുന്നു.

അമ്മയെപ്പോലെ തന്നെ ഇതിനോടകം മക്കളായ നിലയും നിറ്റാരയും സോഷ്യൽമീഡിയയിൽ താരങ്ങളാണ്. പേളിക്കും ശ്രീനിഷിനുമുള്ളതുപോലെ ആരാധകരും ഫാൻ പേജുകളും നിലയ്ക്കും നിറ്റാരയ്ക്കുമുണ്ട്. മക്കൾ പിറന്നശേഷമാണ് ടിവി ഷോകളിൽ നിന്നും പേളി മാറി നിൽക്കാൻ തുടങ്ങിയത്.
നിലയുടെ ജനനശേഷം ശ്രീനിഷും അഭിനയം ഉപേക്ഷിച്ചു. പേളിയുടെ യുട്യൂബ് ചാനലിന്റെ മുഴുവൻ ചുമതലും ഇപ്പോൾ വഹിക്കുന്നത് ശ്രീനിഷാണ്. പലരുടെയും ഐഡിയൽ കപ്പിളാണ് പേളിയും ശ്രീനിഷും.


Click it and Unblock the Notifications