പേളി മാണിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു; ആരാധകർ കാത്തിരുന്ന സന്തോഷവാർത്ത പങ്കുവെച്ച് ശ്രീനിഷ്

ഏറെ നാളായി ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി. പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ് ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്. ശ്രീനിഷ് ആണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ശ്രീനിഷ് അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീ‍ഡിയയിൽ വിവരം പങ്കുവെച്ച് മിനുട്ടുകൾക്കുള്ളിൽ കമന്റുകളുടെ പ്രവാഹമാണ്.

പേളിയുടെയും ശ്രീനിഷിന്റെയും ആദ്യത്തെ മകൾ നില സോഷ്യൽ മീഡിയയിലെ താരമാണ്. മറ്റ് സെലിബ്രിറ്റികളെ പോലെ കുഞ്ഞിനെ ക്യാമറകളിൽ നിന്നും പേളി മാറ്റി നിർത്തിയിരുന്നില്ല. അതിനാൽ നിലയുടെ വളർച്ചയു‌ടെ ഓരോ ഘട്ടങ്ങളും ആരാധകർ കണ്ടതാണ്. രണ്ടാമത്തെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. പേളിക്ക് ഇരട്ടക്കുഞ്ഞുങ്ങളായിരിക്കുമെന്നും ആൺകുഞ്ഞായിരിക്കുമെന്നും നേരത്തെ പലരും കമന്റ് ചെയ്തിരുന്നു.

Pearle Maaney

എന്നാൽ പ്രവചനങ്ങൾ തെറ്റിച്ച് കൊണ്ട് പെൺകുഞ്ഞാണ് പേളിക്കും ശ്രീനിഷിനും പിറന്നിരിക്കുന്നത്. ബി​ഗ് ബോസ് ഒന്നാം സീസണിൽ മത്സരാർത്ഥിയായി വന്ന ശേഷം പേളിയുടെ ജീവിതത്തിലെ പല ഘ‌ട്ടങ്ങൾ‌ ആരാധകർ കണ്ടതാണ്. ശ്രീനിഷുമായുള്ള പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങി ഒരുപാട് മാറ്റങ്ങൾ‌ പേളിയുടെ ജീവിതത്തിൽ സംഭവിച്ചു.

2019 മെയ് അഞ്ചിനാണ് പേളി മാണിയും ശ്രീനിഷും വിവാഹിതരായത്. ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. 2021 മാർച്ച് മാസത്തിലാണ് നില ജനിക്കുന്നത്. വിവാഹ വാർഷികദിനവും മകളുടെ പിറന്നാളുമെല്ലാം ഇരുവരും ആഘോഷമാക്കി മാറ്റാറുണ്ട്. അടുത്തിടെയാണ് പേളിയുടെ ബേബി ഷവർ ആഘോഷപൂർവം നടന്നത്.

Pearle Maaney

ആദ്യ പ്രസവത്തിന് ശേഷം നേരിട്ട ബുദ്ധിമുട്ടുകളിൽ ശ്രീനിഷ് നൽകിയ പിന്തുണയെക്കുറിച്ച് പേളി മാണി നേരത്തെ സംസാരിച്ചി‌ട്ടുണ്ട്. പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസമാണ് എനിക്ക് ബുദ്ധിമുട്ടേറിയതായി തോന്നിയത്. നമുക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങൾ വിഷമത്തിന് കാരണമാകും. നമ്മു‌ടെ ശരീരമല്ല ഇതെന്ന തോന്നൽ വരും. ​ഗർഭാവസ്ഥയിൽ എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇഷ്ടമായിരുന്നു. എന്നാൽ കുഞ്ഞ് പിറന്ന ശേഷം വലിയ ടെൻഷൻ ആയിരുന്നെന്ന് അന്ന് പേളി മാണി തുറന്ന് പറഞ്ഞു.

പോസ്റ്റ്പാർട്ടത്തിൽ ശ്രീനി മറ്റൊരു മുറിയിൽ ആയിരുന്നു ഉറങ്ങിയത്. ഒരു മാസത്തോളം ശ്രീനി എന്റെ അടുത്ത് ഉറങ്ങിയില്ല. മറ്റൊരു മുറിയിൽ ആയിരുന്നു. ഉറങ്ങും മുമ്പ് ശ്രീനി എന്റെ ബെഡിന്റെ താഴെ ഇരുന്ന് ഓരോ കഥകൾ പറയും. റിലേഷൻഷിപ്പിൽ ഭാര്യക്ക് ഏറ്റവും കൂടുതൽ വേണ്ടത് ഭർത്താവിന്റെ സാമീപ്യമാണ്. വെറുതെ ഇരുന്നിട്ട് കാര്യമില്ല. പോസ്റ്റ് പോർട്ടം ഘട്ടം ശ്രീനിയുടെ സാമീപ്യം കാരണം തനിക്ക് എളുപ്പത്തിൽ അഭിമുഖീകരിക്കാൻ കഴിഞ്ഞെന്നും അന്ന് പേളി മാണി വ്യക്തമാക്കി.

യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം പേളി ആരാധകരെ അറിയിക്കാറുണ്ട്. അവതാരകയായെത്തി പിന്നീട് സിനിമാ രം​ഗത്തും സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ പേളിക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധക വൃന്ദം തന്നെയുണ്ട്. മോട്ടിവേഷണൽ സ്പീക്കർ കൂടിയായ പേളി മകൾ പിറന്ന ശേഷം അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്. ശ്രീനിഷ് മറ്റു ഭാഷകളിൽ സീരിയൽ ചെയ്യുന്നുണ്ട്.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X