'എല്ലാം തീരുമാനിച്ചതും അതിൽ ഉറച്ച് നിന്നതും അവനാണ്...'; ശ്രീനിഷിനെ കുറിച്ച് പേളി, ബേബി ഷവറിന് പിന്നിൽ!
പേളി മാണിയുടെ കുടുംബം വലുതാവുകയാണ് ഒരു മാസം കൂടി കഴിഞ്ഞാൽ നിലയ്ക്ക് ഒരു അനിയനെയോ അനിയത്തിയേയോ ലഭിക്കും. കുഞ്ഞേച്ചിയാകാനുള്ള ഒരുക്കങ്ങൾ നില ആരംഭിച്ച് കഴിഞ്ഞു. പേളിയുടെ അനിയത്തി റേച്ചലിന് രണ്ട് ആൺകുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് തന്നെ നിലയ്ക്ക് ചേച്ചി റോൾ മനോഹരമാക്കാനുള്ള ചെറിയ പ്രാക്ടീസും ലഭിച്ച് കഴിഞ്ഞു. നിലയുടെ ഏറ്റവും അടുത്ത ചങ്ങാതിയും റേച്ചലിന്റെ മൂത്തമകനാണ്. ഗർഭകാലം നാലാം മാസത്തിലേക്ക് എത്തിയപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം പേളി ആരാധകരെ അറിയിച്ചത്.
രണ്ടാമതൊരു കുഞ്ഞ് വേണമെന്നത് തങ്ങൾ ആലോചിച്ച് എടുത്ത തീരുമാനമാണെന്ന് നേരത്തെ തന്നെ ഒരു ക്യു ആന്റ് എയിൽ പേളി പറഞ്ഞിരുന്നു. നില ജീവിതത്തിലേക്ക് വന്നശേഷം അവാർഡ് നിശകൾ പോലുള്ളവയിൽ മാത്രമാണ് പേളി അവതാരകയായി പ്രത്യക്ഷപ്പെടാറുള്ളത്. അല്ലാത്തപക്ഷെ സ്വന്തം യുട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങളിലാണ് പേളി ശ്രദ്ധ കൊടുത്തിരിക്കുന്നത്.

രണ്ടാമത്തെ ഗർഭകാലം ആഘോഷമാക്കുന്ന പേളി ഏഴാം മാസത്തിൽ വളൈകാപ്പ് ചടങ്ങ് നടത്തിയിരുന്നു. കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ചേർത്ത് ആഘോഷമാക്കിയ ചടങ്ങിന് പിന്നാലെ ഇപ്പോഴിതാ ബേബി ഷവറും ആഘോഷമായി നടത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും.
വളരെ മനോഹരമായ ബേബി ഷവർ ചിത്രങ്ങൾ വൈറലാണ്. ബീച്ചില്‍ വെച്ച് വളരെ വ്യത്യസ്തമായി ആഘോഷിച്ച ബേബി ഷവര്‍ ചിത്രങ്ങൾ ആരാധകരുടെ ഹൃദയം കവർന്നു. വളരെ ഇന്റിമേറ്റായി നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ക്കും തീമിനും പിന്നില്‍ ശ്രീനിഷ് ആണെന്ന് പേളി പറയുന്നു. റെട്രോ പോപ്പ് തീമായിരുന്നു ബേബി ഷവറിന് പേളിയും ശ്രീനിഷും തെരഞ്ഞെടുത്തത്.
ബേബി ഷവറിന് അധികം ആരും റെട്രോ പോപ്പ് തീം ഉപയോഗിച്ച് കാണാറില്ല. ചടങ്ങിൽ പങ്കെടുത്താനെത്തിയവരെല്ലാം റെട്രോ പോപ്പ് തീമിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. തീം ഇത് തന്നെ മതി എന്ന തീരുമാനത്തില്‍ ശ്രീനിയാണത്രെ ഉറച്ച് നിന്നത്. അത് വിജയിപ്പിക്കുകയും ചെയ്തു എന്ന് പേളി പറഞ്ഞു. പിസ്ത ഗ്രീൻ നിറത്തിലുള്ള ഗൗണായിരുന്നു പേളിയുടെ വേഷം. നിലുവിനും അതേ നിറത്തിലുള്ള കുഞ്ഞുടുപ്പായിരുന്നു.
ശ്രീനിഷ് ധരിച്ചത് പ്രിന്റഡ് പാന്റും അതിനിണങ്ങുന്ന നീളൻ കോട്ടും കറുത്ത ബെനിയനുമാണ്. പേളിയുടെയും ശ്രീനിഷിന്റെയും വസ്ത്രത്തോട് മാച്ചാകുന്ന തരത്തിലായിരുന്നു പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ വേഷങ്ങൾ. ടി ആന്റ് എം സിഗ്നേച്ചറാണ് പേളിയുടെയും നിലു ബേബിയുടെയുമെല്ലാം ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

പേളി ഫാമിലിയുടെ ഫാഷൻ സെൻസിന് ആരാധകർ ഏറെയാണ്. ബേബി ഷവർ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് നിലയ്ക്കും ശ്രീനിഷിനുമൊപ്പം കടൽ പശ്ചാത്തലമായി പകർത്തിയ പേളിയുടെ ചിത്രങ്ങളും വൈറലായിരുന്നു. മേഡ് ഫോർ ഈച്ച് അദറാണ് പേളിയും ശ്രീനിഷും... ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് പേളി കുടുംബത്തിന് ആശംസ അറിയിച്ച് ആരാധകർ കുറിച്ചത്.
ബിഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. അന്ന് വളരെ മോസ്റ്റ് മോഡേൺ ലുക്കിൽ ജീവിതം ആസ്വദിച്ച് നടക്കുന്ന പേളി ശ്രീനിഷുമായി പ്രണയത്തിലായി എന്നത് ആരാധകരെയെല്ലാം ഒന്നടങ്കം അമ്പരപ്പിച്ച ഒന്നായിരുന്നു. ഇരുവരും ബിഗ് ബോസ് സീസൺ ഒന്നിലാണ് പങ്കെടുത്തത്. ബിഗ് ബോസ് ഹൗസിൽ പ്രണയങ്ങൾ ഉണ്ടാവുക സ്വഭാവികമാണ്.
പക്ഷെ അത് നിലനിർത്തി കൊണ്ടുപോവുക എന്നത് ചുരുക്കം ചിലർക്ക് മാത്രമെ സാധ്യമാകൂ. ഷോയിലെ നിലനിൽപ്പിന് വേണ്ടി പേളി ശ്രീനിഷിനെ പ്രണയിക്കുന്നുവെന്നാണ് സഹതാരങ്ങൾ അടക്കം പറഞ്ഞ് പരത്തിയത്. എന്നാൽ അങ്ങനെയല്ല ജീവിതകാലം മുഴുവൻ ഒരുമിച്ചുണ്ടാകാൻ വേണ്ടിയാണ് താൻ ശ്രീനിഷിനെ പ്രണയിച്ചതെന്ന് പിന്നീട് കുടുംബ ജീവിതത്തിലൂടെ പേളി കാണിച്ചുകൊടുത്തു. പേളിയുടെ ചാനൽ നോക്കി നടത്തുന്നത് ഇപ്പോൾ ശ്രീനിഷാണ്.


Click it and Unblock the Notifications