വയറിൽ ഇൻഫക്ഷൻ... തീരെ സുഖമില്ല, പറയേണ്ടിയിരുന്നില്ലെന്ന് തോന്നി; കയ്യിൽ കനുലയുമായി ആശുപത്രി കിടക്കയിൽ പേളി!
തന്റേയും കുടുംബത്തിന്റെയും എല്ലാ അപ്ഡേറ്റുകളും സോഷ്യൽമീഡിയ വഴി തന്റെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മടി കാണിക്കാത്തയാളാണ് പേളി മാണി. കഴിഞ്ഞ ദിവസം പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറി വൈറലായിരുന്നു. കയ്യിൽ കനുലയുമായി പേഷ്യന്റ് ഗൗണിൽ കിടക്കുന്ന പേളിയായിരുന്നു വീഡിയോയിൽ. പേളിയോട് യാത്ര പറഞ്ഞ് പോകുന്ന മൂത്ത മകൾ നിലയേയും വീഡിയോയിൽ കാണാം. സ്റ്റോറിയിലെ വീഡിയോ വൈറലായതോടെ പേളിയുടെ ഇൻബോക്സ് മെസേജുകൾ കൊണ്ട് നിറഞ്ഞു.
കഴിഞ്ഞ ദിവസം വരെ ആക്ടീവായി നിന്നിരുന്ന പേളിക്ക് പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന ആവലാതിയായിരുന്നു മെസേജുകൾ മുഴുവൻ. ഇപ്പോഴിതാ അതിനുള്ള മറുപടി താരം തന്നെ നൽകുകയാണ്. വയറിൽ ഇൻഫക്ഷനായതാണെന്നും മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാൽ മാത്രമെ ആശുപത്രി വിടാൻ കഴിയൂവെന്നും പേളി പറയുന്നു.

എനിക്ക് ഒരുപാട് മെസേജുകൾ ഇൻബോക്സിൽ വന്നു. ഇത്രയധികം മെസേജുകൾ ലാസ്റ്റ് എനിക്ക് ലഭിച്ചത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേർ ഞാൻ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകൾ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി.
എന്നെ കുറിച്ച് കൺസേർൺഡായാണ് മെസേജുകൾ വന്നത്. അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സ്നേഹം തോന്നി. എനിക്ക് തീരെ സുഖമില്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. ഞാൻ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും.
എന്റെ ആരോഗ്യം മെച്ചപ്പെടുമ്പോൾ അവർ എന്നെ ഡിസ്ചാർജ് ചെയ്യുമായിരിക്കും. മൂന്ന്, നാല് ദിവസത്തിനുള്ളിൽ ആശുപത്രി വാസം അവസാനിക്കും. ശേഷം കുറച്ച് ദിവസം റെസ്റ്റ് എടുത്താൽ ഞാൻ ഓക്കെയാകും. പൂർവ്വാധികം ശക്തിയോടെ കൂടുതൽ അലമ്പ് ജോക്ക്സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്.
ജയറാമേട്ടന്റെയും കാളിദാസിന്റെയും പേളി മാണി ഷോ എപ്പിസോഡിന് വന്ന കമന്റുകൾ ഞാൻ വായിക്കുകയായിരുന്നു. എല്ലാവരോടും ഒരുപാട് താങ്ക്സ്. ആ എപ്പിസോഡ് ഞാനും ഒരുപാട് എഞ്ചോയ് ചെയ്തു. എല്ലാവരോടും സ്നേഹവും നന്ദിയും. ഇതൊക്കെ എന്ത് നമ്മൾ സ്ട്രോങ്ങല്ലേ എന്നാണ് ആശുപത്രിയിൽ അഡ്മിറ്റാകാനുള്ള കാരണം വെളിപ്പെടുത്തി പേളി പറഞ്ഞത്. വിവാഹശേഷം മിനിസ്ക്രീനിൽ പേളി സജീവമല്ല.

അവാർഡ് ഷോകൾ, സ്പെഷ്യൽ ഇവന്റുകൾ എന്നിവയിൽ മാത്രമാണ് താരത്തെ അവതാരകയുടെ റോളിൽ കാണുന്നത്. അല്ലാത്ത സമയങ്ങളിൽ സ്വന്തം യുട്യൂബ് ചാനലിലേക്ക് ആവശ്യമായ കോണ്ടന്റ് മേക്കിങുമായി തിരക്കിലായിരിക്കും പേളി. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും സിനിമയുടെ പ്രമോഷനായി പേളി മാണി ഷോയിലേക്ക് എത്താറുണ്ട്.
ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയത് ജയറാമും മകൻ കാളിദാസുമായിരുന്നു. പതിനൊന്ന് മണിക്കൂർ മുമ്പാണ് പേളിയുടെ യുട്യൂബ് ചാനലിൽ എപ്പിസോഡ് പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം അഞ്ച് ലക്ഷത്തിന് അടുത്ത് വ്യൂസ് ലഭിച്ച് കഴിഞ്ഞു. അടുത്തിടെയായി പേളിയുടെ ചാനലിൽ പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങൾ വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. കൃത്യമായ സ്റ്റഡി ഗസ്റ്റിനെ കുറിച്ച് നടത്താതെ പേളി അഭിമുഖം ചെയ്യുന്നുവെന്നതാണ് പ്രധാന വിമർശനം.
അതിഥികൾക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ല, പ്രൊഫഷണലിസം ഇല്ലാ എന്നിങ്ങനെയുള്ള വിമർശനങ്ങൾ വേറെയും ലഭിക്കാറുണ്ട്. എന്നാൽ ഗസ്റ്റിനെ ഹാപ്പിയായി ഇരുത്തി ഫൺ ചാറ്റ് നടത്തുക എന്നതാണ് തന്റെ ഷോ കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് വിമർശനങ്ങളോട് പ്രതികരിച്ച് പേളി മാണി പറഞ്ഞത്.


Click it and Unblock the Notifications











