'എന്റെ സപ്പോർട്ട് സിസ്റ്റം... ശ്രീനിയാണ് ഏറ്റവും റൊമാന്റിക്ക്, അക്കാര്യങ്ങൾ പഠിച്ചത് ഡാഡിയിൽ നിന്ന്'; പേളി

ബി​ഗ് ബോസ് ഹൗസിൽ‌ വെച്ച് പ്രണയത്തിലാകുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. ഇതുവരെ മലയാളത്തിൽ സംപ്രേഷണം ചെയ്തിട്ടുള്ള ആറ് സീസണുകളിലുമായി നിരവധി പ്രണയ ജോഡികൾ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഹൗസിൽ വെച്ചുള്ള പ്രണയം വിവാഹം വരെ എത്തിച്ച് വിജയകരമായി ദാമ്പത്യ ജീവിതം നയിച്ച് മുന്നേറുന്ന ഒരേയൊരു ജോഡി മാത്രമെ മലയാളത്തിലുള്ളു അത് പേളി മാണിയും ശ്രീനിഷ് അരവിന്ദുമാണ്.

ആദ്യമായി ഇരുവരും കണ്ടത് ബി​ഗ് ബോസ് ഹൗസിനുള്ളിൽ വെച്ചാണ്. അവിടെ വെച്ച് തന്നെ ഇരുവരും പരസ്പരം പ്രണയം തുറന്ന് പറയുകയും ഷോ കഴിഞ്ഞ് പുറത്തിറങ്ങി വൈകാതെ വിവാ​ഹിതരാവുകയുമായിരുന്നു. കേരളത്തിലെ സെലിബ്രിറ്റി കപ്പിൾസിൽ മാതൃകാ ദമ്പതികളുടെ ലിസ്റ്റിലാണ് ഇരുവരുടെയും സ്ഥാനം.

Pearle Maaney
Photo Credit: instagram

നില, നിറ്റാര എന്നീ രണ്ട് പെൺകുഞ്ഞുങ്ങളുടെയും മാതാപിതാക്കളാണ് ഇരുവരും. മക്കളുടെ ജനനശേഷം പേളി പൂർണമായും യുട്യൂബറായി മാറി കഴി‍ഞ്ഞു. ശ്രീനിഷാണ് യുട്യൂബ് ചാനലിന്റെ മേൽനോട്ടം വഹിക്കുന്നത്. വളരെ വിരളമായി മാത്രമാണ് അവാർഡ് നൈറ്റ് പോലുള്ള ചടങ്ങുകളിൽ അവതാരക റോളിൽ പേളി പ്രത്യക്ഷപ്പെടുന്നത്.

സോഷ്യൽമീഡിയയിൽ സജീവമായ പേളി സമയം കിട്ടുമ്പോഴെല്ലാം ഇൻസ്റ്റ​ഗ്രാമിലെ ആസ്ക്ക് മി എ ക്വസ്റ്റ്യൻ എന്ന സെ​ഗ്മെന്റിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാറുണ്ട്. അത്തരത്തിൽ ആരാധകരുടെ ചില ചോ​ദ്യങ്ങൾക്ക് പേളി നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

പേളിക്ക് ജീവിതത്തിൽ പ്രധാന പിന്തുണ നൽകുന്ന വ്യക്തിയാരെന്ന ചോ​ദ്യമായിരുന്നു ആദ്യം ഒരാൾ ചോദിച്ചത്. സംശയം ഏതുമില്ലാതെ ഉടൻ പേളിയുടെ മറുപടി എത്തി. എന്നേക്കും തന്റെ സപ്പോർട്ട് സിസ്റ്റം ഭർത്താവ് ശ്രീനിഷാണെന്നാണ് പേളി പറഞ്ഞത്.

തനിക്ക് മൂന്ന് പെൺകുഞ്ഞുങ്ങൾ എന്ന രീതിയിലാണ് പേളിയേയും മക്കളേയും ശ്രീനിഷ് സ്നേഹിക്കുന്നതും കൊണ്ടുനടക്കുന്നതും. സ്നേഹത്തിന്റെയും കരുതലിന്റെയും കാര്യത്തിൽ ശ്രീനിഷിനെ ​ഗ്രീൻ ഫോറസ്റ്റ് എന്നാണ് പേളിഷ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ജീവിതത്തിൽ സംഭവിച്ച ഏറ്റവും മധുരമായ കാര്യമെന്താണെന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്.

അതിന് മക്കളായ നിലയ്ക്കും നിറ്റാരയ്ക്കുമൊപ്പമുള്ള ചിത്രമാണ് മറുപടിയായി പേളി പങ്കുവെച്ചത്. ആരാണ് കൂടുതൽ റൊമാന്റിക്ക് എന്ന ചോദ്യത്തിന് നൂറ് ശതമാനവും ശ്രീനിയാണെന്നായിരുന്നു പേളിയുടെ മറുപടി. ശേഷം കുറച്ച് ​ഗൗരവമുള്ള ഒരു ചോദ്യമായിരുന്നു പേളിയോട് ആരാധകൻ ചോദിച്ചത്. മറ്റുള്ളവരുമായി നമ്മെത്തന്നെ താരതമ്യം ചെയ്യാതെ അവരുടെ വിജയത്തിൽ നമുക്ക് എങ്ങനെ ആത്മാർത്ഥമായി സന്തോഷിക്കാം എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്.

Pearle Maaney
Photo Credit: instagram

അതിന് പേളി നൽകിയ മറുപടി ഇങ്ങനെയായിരുന്നു... അസൂയ, അഹങ്കാരം, വെറുപ്പ് തുടങ്ങിയ നിഷേധാത്മക വികാരങ്ങളുള്ള ആളുകൾക്ക് ലോ ഓഫ് അട്രാക്ഷൻ പ്രവർത്തിക്കില്ലെന്ന് നിങ്ങൾ മനസിലാക്കുമ്പോൾ അത്തരം വികാരങ്ങളിൽ നിങ്ങൾ യാന്ത്രികമായി കൂടുതൽ അച്ചടക്കമുള്ളവരാകും. എൻ്റെ അച്ഛനിൽ നിന്നും ചെറുപ്പത്തിൽ തന്നെ ഞാൻ വിജയിക്കുന്ന ആളുകളെ സ്നേഹിക്കാനും അഭിനന്ദിക്കാനും പഠിച്ചു എന്നാണ് മറുപടിയായി പേളി കുറിച്ചത്.

ടൈം ട്രാവൽ ചെയ്ത് പുറകോട്ട് പോകാൻ അവസരം കിട്ടിയാൽ കുട്ടി പേളി മാണിക്ക് നൽകാൻ പോകുന്ന ഉപദേശം എന്തായിരിക്കും എന്ന ചോദ്യത്തിന് നി നിന്നെ വിശ്വസിക്കുക എന്നതാകും എന്നാണ് പേളി മറുപടി നൽകിയത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X