'നിലുവിന്റെ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ കരയുമായിരുന്നു, എന്നിൽ നിന്നും അവൾ അകലുന്നുവോയെന്നൊരു ഫീൽ'
പേളി മാണിയും ശ്രീനിഷും നിലയും നിറ്റാരയുമെല്ലാം മലയാളികൾക്ക് അവരുടെ വീട്ടിലെ അംഗങ്ങൾ പോലെയാണ്. പേളിക്കും കുടുംബത്തിനും മലയാളികളിൽ നിന്നും കിട്ടുന്നൊരു സ്നേഹം അനുഭവിക്കുന്ന മറ്റൊരു സെലിബ്രിറ്റി കുടുംബം ഉണ്ടോയെന്ന് തന്നെ സംശയമാണ്. ഒരു സമയത്ത് മിനിസ്ക്രീനിൽ അവതാരകയായും മറ്റും പേളി സജീവമായിരുന്നു. വിവാഹത്തോടെ പേളി ശ്രദ്ധ മുഴുവൻ സ്വന്തം യുട്യൂബ് ചാനലിന് നൽകി തുടങ്ങി. പുരസ്കാര ചടങ്ങുകളിൽ മാത്രമാണ് അവതാരകയായി ഇപ്പോൾ പേളി പ്രത്യക്ഷപ്പെടാറുള്ളത്.
അടുത്തിടെ നടന്ന സൈമ അവാർഡ്സിന്റെ അവതാരകരിൽ ഒരാൾ പേളിയായിരുന്നു. ഷോയുടെ ഭാഗമാകുന്നതിന് മുന്നോടിയായി ശരീരഭാരവും വയറും കുറച്ച് അഞ്ച് വർഷം മുമ്പുള്ള ശരീര വടിവിലേക്ക് പേളി തിരികെ എത്തിയിരുന്നു. ഗൗണിൽ സുന്ദരിയായി പേളി എത്തിയപ്പോൾ സ്ഥിരം പ്രേക്ഷകർ പോലും പേളിയുടെ മാറ്റം കണ്ട് അതിശയിച്ചുപോയി.

ഇപ്പോഴിതാ പേളി പങ്കിട്ട ഏറ്റവും പുതിയ വ്ലോഗാണ് ശ്രദ്ധനേടുന്നത്. മകൾ നിലയ്ക്കൊപ്പം നടത്തിയ ഒരു ഡേറ്റിങിന്റെ വീഡിയോയാണ് പേളി പങ്കിട്ടത്. കാരണം അടുത്തിടെ ജോലിയുടെ ഭാഗമായി ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് യാത്രപോയപ്പോൾ ഇളയമകൾ നിറ്റാരയെ മാത്രമാണ് പേളി ഒപ്പം കൂട്ടിയത്. നില പേളിയുടെ ആലുവയിലെ വീട്ടിലായിരുന്നു. നിലയെ ഒപ്പം കൂട്ടാതിരുന്നതിനാൽ അന്ന് അത് തന്നെ ഒരുപാട് വിഷമിപ്പിച്ചുവെന്ന് പേളി പറഞ്ഞിരുന്നു.
അതിന്റെ പ്രായശ്ചിത്തം കൂടിയായാണ് മകൾക്കൊപ്പം ഒരു ഔട്ടിങ് പേളി നടത്തിയത്. കഴിഞ്ഞ മാസം എനിക്ക് കുറച്ച് ട്രാവലുണ്ടായിരുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. നേരത്തെ പ്ലാൻ ചെയ്ത ട്രിപ്പായിരുന്നുവെങ്കിലും നിലുവിനെ ഒപ്പം കൊണ്ടുപോയിരുന്നില്ല. വർക്കിന് പോകുവാണല്ലോ എന്നതുകൊണ്ടാണ് കൊണ്ടുപോകാതിരുന്നത്. നിറ്റാരയെ മാത്രമാണ് കൊണ്ടുപോയത്. പക്ഷെ അവിടെ എത്തിയശേഷം ഞാൻ ഭയങ്കര സീനാക്കി.
കാരണം എനിക്ക് നിലുവിനെ മിസ് ചെയ്യാൻ തുടങ്ങി. ഇവളുടെ പ്രായത്തിലുള്ള പിള്ളേരെ കാണുമ്പോൾ ഞാൻ കരച്ചിലുമായി. എന്റെ അടുത്ത് നിന്നും നിലു അകന്ന് പോകുവാണോയെന്നൊരു ഫീൽ. എല്ലാ അമ്മമാർക്കും ഉള്ളൊരു ഫീലായിരിക്കും. പക്ഷെ എനിക്ക് തിരിച്ച് വന്നിട്ടും ഭയങ്കര ഗിൽറ്റ് ഫീലായിരുന്നു. മുമ്പും ഞാൻ ശ്രീനി അഭിനയിച്ചുകൊണ്ടിരുന്ന സമയത്തൊക്കെ നിലുവുമായി ഡേറ്റിന് പോകാറുണ്ടായിരുന്നു. അങ്ങനൊരു സ്പെഷ്യൽ ഡെയാണ് ഇന്ന്.
ഇന്നത്തെ എന്റെ ഡേറ്റിന് നിറ്റാരയെ കൊണ്ടുപോകുന്നില്ല. നിലുവും ഞാനും മാത്രമാണ് പോകുന്നതെന്ന് പറഞ്ഞാണ് പേളി വ്ലോഗ് ആരംഭിച്ചത്. ശേഷം ആദ്യം മകളേയും കൂട്ടി കുട്ടികൾക്ക് ചിത്രരചന അടക്കമുള്ളവ പരിശീലിക്കാൻ അവസരമൊരുക്കുന്ന ഒരു സ്ഥാപനത്തിലേക്കാണ് പേളി പോയത്. അവിടെ കുറച്ച് സമയം ചിലവഴിച്ചശേഷം വർഷങ്ങളായി പേളി സ്ഥിരം പോകാറുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാനായി പോയി.

നിലയ്ക്ക് ഇഷ്ടമുള്ള ഫ്രഞ്ച് ഫ്രൈസ് അടക്കമുള്ളവയാണ് പേളി കഴിക്കാനായി ഓഡർ ചെയ്തത്. ശേഷം മക്കൾക്കൊപ്പം ഇത്തരത്തിലുള്ള സ്പെഷ്യൽ മൊമന്റ്സ് ക്രിയേറ്റ് ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നും പേളി വെളിപ്പെടുത്തി. നിലയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പേളിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഞങ്ങൾ ഇടയ്ക്കിടെ ഇത്തരം ഔട്ടിങ് ചെയ്യാറുള്ളതാണ്.
ഇങ്ങനെ ഭക്ഷണം ഓഡർ ചെയ്ത് കഴിക്കുന്നതിനിടയിൽ ഞങ്ങൾ അപ്പാപ്പനേയും അമ്മാമ്മയേയുമോ അച്ഛനേയോ അമ്മയേയോ വീഡിയോ കോൾ ചെയ്യും. എന്റെയും നിലയുടെയും ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണ് ഇത്തരം നിമിഷങ്ങൾ. നില പെട്ടന്ന് വലുതാവുകയാണല്ലോ... എത്ര പെട്ടന്നാണ് ഇവരൊക്കെ വലുതാകുന്നത് എന്നൊക്കെയുള്ള തോന്നൽ എനിക്ക് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇന്ന് അവൾക്കൊപ്പം സമയം ചിലവഴിക്കാൻ പറ്റിയതിൽ ഞാൻ ഹാപ്പിയാണ്.
ഇതെല്ലാം എനിക്ക് പിന്നീട് ഓർത്ത് സന്തോഷിക്കാനുള്ള നിമിഷങ്ങളാണ്. മക്കളുടെ ഈ ഒരു പ്രായമാണ് ഏറ്റവും വിലയേറിയത്. അതുകൊണ്ട് അത് അവരോടൊപ്പം പരമാവധി ചിലവഴിച്ച് സന്തോഷിക്കുക. ഇന അവരുടെ ഈ പ്രായം നമുക്ക് തിരിച്ച് കിട്ടില്ല. അവർക്ക് വേണ്ടി സമയം കണ്ടെത്തുക എന്ന് പറഞ്ഞാണ് പേളി വീഡിയോ അവസാനിപ്പിച്ചത്. ഇളയവൾ നിറ്റാരയെ നോക്കാനുള്ള ഡ്യൂട്ടി ഇന്ന് ശ്രീനിക്കായിരുന്നു.


Click it and Unblock the Notifications