ആദ്യ കാഴ്ചയില്‍ കൂട്ടുകാരിയായി! നിങ്ങള്‍ എത്ര കൂളാണെന്ന് മനസിലാക്കാന്‍ പറ്റി; അക്ഷര ഹാസനെ പറ്റി പേളി മാണി
നടിയും അവതാരകയുമായ പേളി മാണിയ്ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. രണ്ടാമതും അമ്മയായതിന് പിന്നാലെ സജീവമായി രംഗത്തേക്ക് എത്തുകയാണ് പേളി. ഏറ്റവുമൊടുവില്‍ ഐഐഎഫ്എ യുടെ ഭാഗമായതിനെ പറ്റിയാണ് പേളി പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ ഹാസന്റെ ഇളയമകള്‍ അക്ഷര ഹാസനൊപ്പമുള്ള ചില ഫോട്ടോസുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.
താരങ്ങളെല്ലാം ഒരു കുടക്കീഴില്‍ എത്തുന്ന പരിപാടിയില്‍ വച്ച് അക്ഷരയെ ആദ്യമായി കണ്ടതിനെ പറ്റിയാണ് പേളി പറയുന്നത്. മാത്രമല്ല ആദ്യ കാഴ്ചയില്‍ തന്നെ വലിയൊരു സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചതിനെ കുറിച്ചും താരം പറഞ്ഞു. അക്ഷരയുടെ കൂടെ നില്‍ക്കുന്ന സെല്‍ഫി ചിത്രവും അക്ഷര പേളിയുടെ മകള്‍ നിറ്റാരയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയുമാണ് പേളി പങ്കുവെച്ചത്.

ഇതൊരു നന്ദി പറയുന്നത് ഉദ്ദേശിച്ചുള്ള പോസ്റ്റ് ആണെന്ന് പറഞ്ഞാണ് പേളി എത്തിയത്. 'കുറെ കാലം മുതല്‍ ഐഐഎഫ്എ യുടെ ഭാഗമായിരുന്നു താനും. 'എന്തിനാണ് ഐഐഎഫ്എ യിലേക്ക് പോകുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. അതിന് മറുപടിയായി പലരും പറയാറുള്ളത് ഇവിടെയാണ് എല്ലാ താരങ്ങളെയും ഒരു കുടക്കീഴില്‍ കണ്ടുമുട്ടുന്നതെന്നാണ്.
മാത്രമല്ല കണ്‍സ്ട്രക്റ്റീവ് നെറ്റ്വര്‍ക്കിംഗിനെ പറ്റിയാണ് കൂടുതലായും ഇവിടെ പറഞ്ഞത്. അവിടെ നിന്നും അത്ഭുതകരമായ ചില സഹകരണങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ ഉണ്ട്.
പക്ഷേ ഇത്തരത്തിലുള്ള ചില യഥാര്‍ത്ഥ ആത്മാക്കളും അത്ഭുതപ്പെടുത്തുന്നതുമായ ആളുകളെ കണ്ടുമുട്ടാനുള്ള മനോഹരമായ സാധ്യതകൂടെ അവിടെ ഉണ്ടായിരുന്നു. നിങ്ങളുടെ കരകൗശല കാര്യങ്ങളില്‍ നിങ്ങളെപ്പോലെ തന്നെ അഭിനിവേശമുള്ള സുഹൃത്തുക്കളെ ഉണ്ടാക്കുക. ഞാനും ഒരു പുതിയ സുഹൃത്തിനെ കണ്ടെത്തി, ഇത് എന്റെ ഏറ്റവും മൂല്യവത്തായ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അക്ഷര ഹാസന്‍ നിങ്ങള്‍ എത്ര കൂളാണെന്ന് ഇപ്പോള്‍ മനസിലാക്കി ഡാ... നിങ്ങളുടെ ഹൃദയം കൈയ്യില്‍ കൊണ്ട് നടക്കുകയാണ്. വരാന്‍ പോകുന്ന കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്ന അത്ഭുതകരമായ പ്രവൃത്തിയും സാക്ഷ്യം വഹിക്കാന്‍ എല്ലാവര്‍ക്കും കാത്തിരിക്കാം. എപ്പോഴും ഇവിടെ ഉണ്ടാകും, നിങ്ങള്‍ക്കായി വേരുറപ്പിക്കുന്നു. കാരണം ഇത് 'ആദ്യ കൂടികാഴ്ചയില്‍ ഉണ്ടായ സൗഹൃദം' ആയിരുന്നു' എന്നുമാണ് പേളി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
അക്ഷര ഹാസനെ മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് പേളി എഴുത്തുമായി വന്നത്. ഈ പോസ്റ്റ് വന്നതിന് പിന്നാലെ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് അക്ഷരും വന്നിരിക്കുകയാണ്.
'ഹീഹെഹാ, മനസ്സിലായി ഡാ ലോല്‍. നിങ്ങളെപ്പോലുള്ള അതിശയകരമായ കഴിവുള്ള ഒരു ആത്മാവുമായി സുഹൃത്തായതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. ആദ്യ കാഴ്ചയില്‍ തന്നെ നമ്മുടെ സൗഹൃദം എന്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു'. എന്നുമാണ് പേളിയുടെ പോസ്റ്റിന് താഴെ അക്ഷര എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications