For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുപ്പത് വര്‍ഷം മുന്‍പ് ലാലു അലക്‌സിന് സംഭവിച്ച കാര്യമാണ്; ഇപ്പോള്‍ നടന്നത് പോലെയത് വന്നുവെന്ന് പേളി മാണി

  |

  യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പേളി മാണി പങ്കുവെക്കുന്നത് പതിവാണ്. ഏറ്റവും പുതിയതായി അമ്മായിമ്മ വീട്ടില്‍ വന്നതിന്റെ വിശേഷങ്ങളായിരുന്നു പറഞ്ഞത്. മകള്‍ നില ജനിച്ചതിന് ശേഷമാണ് പേളിയും ഭര്‍ത്താവ് ശ്രീനിഷും യൂട്യൂബ് ചാനലില്‍ സജീവമായത്. സീരിയലുകളില്‍ നിന്നും ടെലിവിഷന്‍ പരിപാടികളില്‍ നിന്നുമൊക്കെ താരദമ്പതിമാര്‍ ചെറിയ ഇടവേള എടുത്ത് മാറി നിന്നിരുന്നു.

  എങ്കിലും വീണ്ടും സജീവമാവാനുള്ള മുന്നൊരുക്കത്തിലാണ് ഇരുവരും. ഏറ്റവും പുതിയതായി തമിഴില്‍ അജിത്ത് കുമാറിനൊപ്പം വലിമൈ എന്ന ചിത്രത്തില്‍ പേളി അഭിനയിച്ചിരുന്നു. ക്രിസ്റ്റീന എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വെക്കാനും സാധിച്ചു. സിനിമയുടെ വിശേഷങ്ങളുമായി ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ പേരില്‍ വരുന്നതും അല്ലാത്തതുമായ വ്യാജ വാര്‍ത്തകളെ കുറിച്ച് നടി പ്രതികരിച്ചിരിക്കുകയാണ്.

  'ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല എന്നായിരുന്നു പേളി പറഞ്ഞത്. കാരണം സ്ഥിരമായി വരുന്ന വാര്‍ത്തകളുടെ ഒക്കെ ഉള്ളടക്കം എന്താണെന്ന് എനിക്ക് തന്നെ അറിയാം. ആദ്യമൊക്കെ ഇത് കാണുമ്പോള്‍ ടെന്‍ഷന്‍ തോന്നുമെങ്കിലും പിന്നീട് ഇതാണ് അവരുടെ രീതിയെന്ന് മനസിലായി. ഇപ്പോള്‍ എന്ത് വാര്‍ത്ത കണ്ടാലും ആ വിശ്വാസം പോയി.

  ഇപ്പോള്‍ തന്നെ നടന്‍ ലാലു അലക്‌സിന്റെ അപകടമൊക്കെ വലിയ രീതിയില്‍ കൊടുത്തിരുന്നു. മുപ്പത് വര്‍ഷം മുന്‍പ് നടന്ന കാര്യം ഇപ്പോള്‍ നടന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്. മരണത്തെ വെച്ചൊക്കെ കൊടുക്കുന്നത് വളരെ മോശമാണ്. നമുക്ക് പരിചയമുള്ള ചിലരുടെ മരണ വാര്‍ത്ത കണ്ട് അതില്‍ കയറുമ്പോള്‍ അതിങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു എന്നൊക്കെ കൊടുക്കുന്നത് കാണുമ്പോള്‍ ഇറിറ്റേഷനാണ് തോന്നുക. ഒരാളുടെ മരണം തമാശയല്ല. അത്തരത്തില്‍ കൊടുക്കുമ്പോഴാണ് വിഷമം തോന്നാറുള്ളതെന്നും പേളി പറയുന്നു.

  വിജയിയുടെ അമ്മയായി അഭിനയിക്കണം; മകന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് സീരിയല്‍ നടി രേഖ രതീഷ്

  അടുത്തിടെ ഒരു അഭിമുഖത്തില്‍ വെച്ച് തനിക്കൊരു അപകടം സംഭവിച്ചതിനെ കുറിച്ച് ലാലു അലക്‌സ് പറഞ്ഞിരുന്നു. നടന്‍ രതീഷിന്റെ മരണശേഷം അദ്ദേഹത്തില്‍ വീട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു അപകടം. ഒറ്റയ്ക്ക് കാര്‍ ഓടിച്ച് വരുന്നതിനിടെ കാറിന്റെ സ്റ്റീയറിങ് കണ്‍ട്രോള്‍ പോയി എവിടെയോ ചെന്ന് ഇടിക്കുകയായിരുന്നു. രതീഷ് തന്റെ നല്ല സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ വേദന കാരണമാണ് അന്നങ്ങനെ സംഭവിച്ചതെന്നും അവന്റെ നന്മ കൊണ്ടാവും ഒന്നും പറ്റാതെ പോയതെന്നുമാണ് ലാലു അലക്‌സ് പറഞ്ഞത്. എന്നാല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടതോടെ അടുത്തിടെ നടന്ന സംഭവം എന്ന രീതിയിലാണ് പ്രചരിച്ചത്. ഇതേ കുറിച്ചാണ് പേളി പറഞ്ഞത്.

  ചതിക്കപ്പെട്ട പ്രണയത്തെ പോലും പകയാക്കാതെ കവിതയാക്കുന്നവര്‍; കോരിചൊരിഞ്ഞ സ്‌നേഹത്തിന് നന്ദിയെന്ന് സായി വിഷ്ണു

  അതേ സമയം അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഹൃദയം ആണെന്നാണ് പറഞ്ഞത്. ചെന്നൈയില്‍ നിന്നും ഷൂട്ട് ചെയ്ത സിനിമ ആയത് കൊണ്ട് ശ്രീനിയ്ക്ക് കുറേ കാര്യങ്ങള്‍ റിലേറ്റ് ചെയ്യാന്‍ സാധിച്ചു. മാത്രമല്ല നല്ല ഫീലുള്ള സിനിമയാണെന്നും തനിക്കത് നന്നായി ഇഷ്ടപ്പെട്ടുവെന്നുമൊക്കെ പേളി പറയുന്നു.

  ദുഃഖപുത്രി അല്ലാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടില്ല; തത്കാലം സീരിയല്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് നടി ഷെല്ലി

  English summary
  Pearle Maaney Opens Up About Her Views Of Online News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X