അഭിഷേക് ബച്ചന് ഭയങ്കര ഹ്യൂമര്‍ സെന്‍സ് ആണെന്ന് പേളി മാണി, ഫഹദിനെ കുറിച്ചും സംസാരിച്ചു

കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന സന്തോഷത്തിനൊപ്പം മറ്റൊരു കാത്തിരിപ്പിന്റെ ത്രില്ലില്‍ കൂടെയാണ് പേളി മാണി. ആദ്യമായി അഭിനയിച്ച ലുഡോ എന്ന ബോളിവുഡ് ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുമ്പോള്‍, ചിത്രത്തില്‍ അഭിനയിച്ച അനുഭവം നടി പങ്കുവയ്ക്കുകയുണ്ടായി. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ് കുമാര്‍ റാവു തുടങ്ങിയവര്‍ക്കൊപ്പം സ്വപ്‌ന തുല്യമായ വേഷമാണ് പേളിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.

ബിഗ്ഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്നപ്പോഴാണ് അനുരാഗ് ബസുവിന്റെ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ച വിവരം താന്‍ അറിഞ്ഞത് എന്ന് പേളി പറയുന്നു. രവി വര്‍മ എന്ന ഛായാഗ്രഹകന്‍ തന്റെ ഫോട്ടോകള്‍ അനുരാഗ് ബസുവിന് നല്‍കുകയും അദ്ദേഹം നടിയുടെ അച്ഛനുമായി ബന്ധപ്പെടുകയുമായിരുന്നുവത്രെ. ഓഡിഷനൊന്നും ഉണ്ടായിരുന്നില്ല, നഴ്‌സിന്റെ വേഷത്തില്‍ ചില ഫോട്ടോഷൂട്ടുകള്‍ നടത്തി തിരിച്ചുവന്നു. രണ്ട് ദിവസത്തിനകം വിവരം ലഭിച്ചു, ചിത്രത്തില്‍ ഒരു മലയാളി നഴ്‌സിന്റെ വേഷത്തില്‍ എന്നെ തീരുമാനിച്ചു എന്ന് പറഞ്ഞുകൊണ്ട്.

pearlemaaney-abhishekbachchan

കേരളത്തില്‍ നിന്നും ബാഗ്ലൂരിലെ കോളേജില്‍ പോയി പഠിച്ചപ്പോഴുള്ള വ്യത്യാസമാണ് മലയാള സിനിമയില്‍ നിന്ന് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അനുഭവപ്പെട്ടത് എന്ന് പേളി പറയുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൂടുതലും സ്ത്രീകളാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പോലും ഒരു സ്ത്രീയാണ്. മലയാളത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ റോളില്‍ ഇതുവരെ ഒരു സ്ത്രീയും പ്രവൃത്തിച്ചതായി എന്റെ അറിവിലില്ല.

അഭിനഷേക് ബച്ചന്‍ റാജ് കുമാര്‍ റാവു തുടങ്ങിയവര്‍ക്കൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ചും പേളി മാണി വാചാലയായി. തുറന്ന് അഭിനയിക്കാന്‍ ഇവര്‍ക്കൊന്നും യാതൊരു മടിയുമില്ല. വളരെ സെന്‍സിബിളാണ് എല്ലാവരും. അഭിഷേക് ബച്ചന് ഭയങ്കര ഹ്യൂമര്‍ സെന്‍സാണ്. തെന്നിന്ത്യന്‍ സിനിമകളെ കുറിച്ച് ബോളിവുഡ് സിനിമയില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ടത്രെ. ഫഹദ് ഫാസിലിനെയും വിജയ് സേതുപതിയെയുമൊക്കെ കുറിച്ച് ഇവര്‍ സംസാരിക്കാറുണ്ട്. ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് എത്തുന്ന മലയാള സിനിമകളെ കുറിച്ചും ഇവര്‍ക്കൊക്കെ നല്ല അഭിപ്രായമാണുള്ളതെന്ന് പേളി പറയുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

വ്യക്തി ജീവിതത്തില്‍ ലുഡോയെക്കാള്‍ വലിയൊരു കാത്തിരിപ്പിലാണ് പേളി മാണി. അഞ്ച് മാസം ഗര്‍ഭിണിയായ താരം തന്റെ ഗര്‍ഭ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭിണിയായത് പ്രമാണിച്ച് സിനിമകളില്‍ നിന്നും മറ്റ് സ്റ്റേജ് ഷോകളില്‍ നിന്നും കുറച്ച് നാളത്തേക്ക് വിട്ടു നില്‍ക്കാനാണ് പേളിയുടെ തീരുമാനം. മാര്‍ച്ച് മാസത്തോടെ പേളിയുടെയും ശ്രീനിഷിന്റെയും വാവ ഇങ്ങെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X