'വേദനയറിഞ്ഞിട്ടും വീണ്ടും പ്രസവിക്കാൻ തീരുമാനിച്ചു, പിറക്കാൻ പോകുന്നത് ട്വിൻസോ?, നില അവ ചോ​ദിക്കും'; പേളി!

നില ബേബിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി പിറക്കാൻ പോകുന്ന സന്തോഷത്തിലാണ് പേളി മാണി. കുഞ്ഞിനെ സ്വീകരിക്കാനായി കിടപ്പുമുറി മോടിപിടിപ്പിക്കുകയടക്കം പേളി ചെയ്തിരുന്നു. ആദ്യത്തെ കുഞ്ഞായ നില പിറന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പേളിക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാൻ പോകുന്നത്. വിവാഹശേഷം പേളി ഏറെയും ശ്രദ്ധ കൊടുക്കുന്നത് സ്വന്തം യുട്യൂബ് ചാനലിനാണ്. പേളിയുടെ യുട്യൂബ് കണ്ടന്റുകൾ അടുത്ത കാലത്തായി ​ഗർഭകാലത്തെ വിശേഷങ്ങൾ പങ്കിട്ടുള്ളതാണ്.

വളകാപ്പ്, ബേബി ഷവർ ചടങ്ങുകൾ അടക്കം അടുത്തിടെ പേളി നടത്തിയിരുന്നു. പേളിയുടെ വ്ലോ​​ഗുകൾക്ക് അന്നും ഇന്നും ആരാധകർ ഏറെയാണ്. ​ഗർഭകാലത്ത് പേളിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു വിഭാവം പൊതിച്ചോറാണ്. നിലയെ ​ഗർഭിണിയായിരുന്ന സമയത്തും അമ്മയുടെ സഹായത്തോട അസ്സലൊരു പൊതിച്ചോറ് പേളി തയ്യാറാക്കിയിരുന്നു.

Pearle Maaney

ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിനെ ​ഗർ‌ഭിണിയായിരിക്കുമ്പോഴും പൊതിച്ചോറ് ഒരുക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി മാണി. വാഴയിലയിൽ ചോറും ചെമ്മീൻ വറുത്തതും ചമ്മന്തി അടക്കമുള്ള നാടൻ വിഭവങ്ങളും ഉൾപ്പെടുത്തിയാണ് പേളി ഇത്തവണ പൊതിച്ചോറ് തയ്യാറാക്കിയിരിക്കുന്നത്. കുഞ്ഞ് നിലയ്ക്ക് വേണ്ടിയും പേളി ഒരു പൊതിച്ചോറ് ഒരുക്കിയിരുന്നു.

പൊതിച്ചോറ് തയ്യാറാക്കുന്നതിനിടയിൽ സോഷ്യൽമീഡിയ വഴി ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് പേളി മറുപടി നൽകുകയും ചെയ്തിരുന്നു. പേളിക്ക് ഇരട്ട കുഞ്ഞുങ്ങളാണോ പിറക്കാൻ പോകുന്നതെന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. അതിന് കാരണം താരത്തിന്റെ വയറാണ്.

പലരും ഈ ചോദ്യം തന്നോട് ചോദിച്ചിട്ടുണ്ടെന്ന് പേളിയും പുതിയ വീഡിയോയിൽ പറഞ്ഞു. ‌'കുഞ്ഞുവാവയുടെ മൂവ്മെന്റ്സ് നന്നായി എപ്പോഴും ഫീൽ ചെയ്യുന്നുണ്ട്. നിലുവിനെ ​ഗർഭിണിയായിരുന്നപ്പോൾ മൂവ്മെന്റ്സ് അത്ര അനുഭവപ്പെട്ടിരുന്നില്ല. വേദനയറിഞ്ഞിട്ടും വീണ്ടും ​ഗർഭിണിയാകാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം സത്യം പറഞ്ഞാൽ‌ എനിക്ക് അറിയില്ല.'

'ആദ്യത്തെ ​ഗർഭകാലത്തെ പല കാര്യങ്ങളും ഇപ്പോഴാണ് ഞാൻ ഓർക്കുന്നത് പോലും. ആദ്യത്തെ പ്ര​ഗ്നൻസിയിൽ നെ‍ഞ്ചെരിച്ചിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർത്തെടുത്തത് രണ്ടാമത്തെ പ്ര​ഗ്നൻസിയിൽ നെ‍ഞ്ചെരിച്ചിൽ വന്നപ്പോഴാണ്. അതുപോലെ കാലുകൾക്ക് വേദനയുണ്ടാകും എന്നത് രണ്ടാമത്തെ പ്ര​ഗ്നൻസിയിൽ ആ വേദന വന്നപ്പോഴാണ് ഞാൻ ഓർത്തെടുത്തത്.'

Pearle Maaney

'അതുപോലെ തന്നെ കുഞ്ഞുവാവ വന്ന് കഴിയുമ്പോൾ ​ഗർഭകാലത്തെ നല്ല കാര്യങ്ങൾ മാത്രമെ നമുക്ക് ഓർമ വരികയുള്ളു. അതുപോലെ പ്രസവവേദന എങ്ങനെയാണെന്നത് വരെ ഞാൻ മറന്നു. പ്രസവം കഴിഞ്ഞാൽ മുഴുവൻ ശ്രദ്ധയും വാവയുടെ മേലാകും. മാത്രമല്ല തൂക്കി നോക്കിയാൽ കൂടുതൽ പ്രഷ്യസായി തോന്നുക നമ്മുടെ വാവയെയാണ്. അതുകൊണ്ടായിരിക്കാം വീണ്ടും പ്രസവിക്കാൻ മോട്ടിവേഷൻ തോന്നിയത്.'

'വാവ വന്ന് കഴിഞ്ഞാൽ എന്നെ എടുക്കുമോ എന്റെ കൂടെ കളിക്കുമോ എന്നൊക്കെ നിലു ഇടയ്ക്ക് ചോദിക്കാറുണ്ട്. അവളെ എടുക്കുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് മനസിലായതുകൊണ്ട് നിലു എന്നെ അധികം ബു​ദ്ധിമുട്ടിക്കാറില്ല. എന്റെ കാര്യത്തിൽ വളരെ ശ്രദ്ധയാണ്. ഞാൻ ഹാപ്പിയാണോ എന്നൊക്കെ ചോദിക്കും.'

'ഉറക്കത്തിൽ താൻ വയറിന് ചവിട്ടുമെന്ന് ബോധ്യമുള്ളതുകൊണ്ട് നിലു ഇപ്പോൾ ശ്രീനിക്ക് അരികിൽ കിടന്നാണ് ഉറങ്ങുന്നത്. അതുപോലെ എല്ലാവരും ചോദിക്കുന്നുണ്ട് ട്വിൻസാണോയെന്ന്. പക്ഷെ അല്ല. ഒരാൾ മാത്രമെ വയറ്റിലുള്ളു. അതുപോലെ കുഞ്ഞിന് വേണ്ടി കുറച്ച് സാധനങ്ങൾ മാത്രമെ വാങ്ങിയിട്ടുള്ളു.'

'മൂന്ന് കുഞ്ഞുങ്ങൾ അടുത്തടുത്ത് ഞങ്ങളുടെ കുടുംബത്തിൽ പിറന്നു. അതുകൊണ്ട് തന്നെ സമ്മാനമായി തന്നെ ഒരുപാട് ഉടുപ്പുകൾ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയതായി ഒന്നും അധികം വാങ്ങിയിട്ടില്ലെന്നും', പേളി വീഡിയോയിൽ പറഞ്ഞു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X