ശ്രീനി വന്നത് അപ്രതീക്ഷിതമായി! രജിത്തിനെ പിന്തുണയ്ക്കാനുള്ള കാരണങ്ങള്‍ ഇതെന്നും പേളി മാണി!

പുത്തന്‍ചുവടുവെപ്പുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് പേളി മാണി. ഫണ്ണി നൈറ്റ്‌സ് വിത് പേളി എന്ന ഷോയുമായി താനെത്തുകയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ശ്രീനിക്കൊപ്പമുള്ള പ്രമോ വീഡിയോയും വൈറലായി മാറിയിരുന്നു. സീ കേരളം ചാനലിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഹാസ്യപ്രധാനമായ പരിപാടിയുമായി ഇതാദ്യമായാണ് താനെത്തുന്നതെന്ന് പേളി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. നേരത്തെയും ഇത്തരത്തിലുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അവയൊന്നും സ്വീകരിച്ചിരുന്നില്ല.

വിവാഹത്തിന് മുന്‍പും ശേഷവുമൊക്കെയായി ചാറ്റ് ഷോ ചെയ്യാനുള്ള ഓഫറുകള്‍ തേടിയെത്തിയിരുന്നു. എല്ലാവരേയും ഒരുപോലെ ചിരിപ്പിക്കുന്ന ഷോയ്ക്കായി കാത്തിരിക്കുകയായിരുന്നു താനെന്നും പേളി പറയുന്നു. കൊട്ടുകുട്ടികള്‍ മുതല്‍ അമ്മൂമ്മ വരെയുള്ള പ്രേക്ഷകര്‍ക്ക് ഈ പരിപാടി കണ്ട് ചിരിക്കാന്‍ കഴിയണം. ശ്രിനിഷ് അരവിന്ദ് നായകനായി അഭിനയിക്കുന്ന പരമ്പരയും സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇരുവരുടേയും പരിപാടി ഒരു ചാനലില്‍ സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നായിരുന്നു പേളി പറഞ്ഞത്. പേളി മാണിയുടെ പുതിയ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

 ശ്രീനിക്കൊപ്പമുള്ള പ്രമോ വീഡിയോ

ശ്രീനിക്കൊപ്പമുള്ള പ്രമോ വീഡിയോ

പേളി മാണിയുടെ പുതിയ പരിപാടിയുടെ പ്രമോയില്‍ ശ്രിനിഷ് അരവിന്ദും പ്രത്യക്ഷപ്പെട്ടിരുന്നു. ഭാര്യയേയും ഭര്‍ത്താവിനേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. അത് പ്ലാന്‍ ചെയ്തതായിരുന്നില്ല. അന്ന് തന്റെ കാറിന്റെ ടയര്‍ പഞ്ചറായതിനാല്‍ ശ്രീനി പിക്ക് ചെയ്യാന്‍ വന്നിരുന്നു. അതിനിടയിലാണ് സംവിധായകന്‍ പ്രമോയില്‍ ശ്രീനിയെക്കൂടി ഉള്‍പ്പെടുത്തിയാലോ എന്ന് ചോദിച്ചത്. ഒറ്റ ടേക്കിലായിരുന്നു അത് ഷൂട്ട് ചെയ്തത്.

സന്തോഷമാണ്

സന്തോഷമാണ്

പഴംപൊരിയും ആ സമയത്ത് കൈയ്യിലുണ്ടായിരുന്നു. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് ആ പ്രമോ വീഡിയോ ഷൂട്ട് ചെയ്തത്. ഒരേ ചാനലില്‍ പരിപാടികളുമായി വരുന്നതിനെക്കുറിച്ച് തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും പേളി പറയുന്നു. സത്യ എന്ന പെണ്‍കുട്ടിയില്‍ പേളിയെ നായികയാക്കിക്കൂടായിരുന്നോയെന്ന് നേരത്തെ ആരാധകര്‍ ശ്രിനിഷിനോട് ചോദിച്ചിരുന്നു. ഇരുവരും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

രജിത്തിനുള്ള പിന്തുണ

രജിത്തിനുള്ള പിന്തുണ

ബിഗ് ബോസ് സീസണ്‍ 2 നെക്കുറിച്ച് സംസാരിച്ചും പേളി എത്തിയിരുന്നു. രജിത് കുമാറിനാണ് തന്‍റെ പിന്തുണയെന്ന് പേളി പറഞ്ഞിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ഷോ നിത്യം കാണുന്ന ആളല്ല, ഷോയുടെ ഏതാനും കട്ടുകളും പ്രൊമോ വീഡിയോകളുമാണ് ഞാൻ കൂടുതൽ കണ്ടിരുന്നത്. ആളുകളുടെ അഭിപ്രായങ്ങളും ട്രോളുകളും ഞാൻ കാണുന്നുണ്ടായിരുന്നു. രണ്ടു ദിവസം ഷോ കണ്ടതിനു ശേഷമാണ് രജിത് സാറിനെ കുറിച്ച് ഞാൻ പോസ്റ്റ് ചെയ്തത്.

ഭയാനകമാണ് അത്

ഭയാനകമാണ് അത്

വിവിധ സന്ദർഭങ്ങളിലായി അദ്ദേഹത്തിന് ശാരീരികമായി പരുക്കേറ്റതായി എനിക്കു തോന്നി. ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ, അത് എത്രത്തോളം ഫീൽ ചെയ്യുമെന്ന് എനിക്കറിയാം. ക്ലോസ്ട്രോഫോബിയ ഗുരുതരമായ ഒന്നാണ്, നിങ്ങളൊരു ലിഫ്റ്റിൽ കുടുങ്ങുമ്പോൾ മാത്രമേ ആ ഭയം എന്തെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയൂ. അങ്ങനെ കുടുങ്ങികിടക്കുമ്പോൾ ആരെങ്കിലും ഒരു കത്തി കാണിച്ചാൽ പോലും, അയാൾക്ക് നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലെങ്കിൽ പോലും, അത് ഭയാനകമാണെന്നും പേളി മാണി പറയുന്നു.

ഇത് തന്നെ പറയും

ഇത് തന്നെ പറയും

ബിഗ് ബോസ് ഹൗസിനകത്തും സമാനമായ അനുഭവമാണ് ഉള്ളത്, വീടിനുള്ളിൽ കുടുങ്ങുന്ന ആ അവസ്ഥ എന്താണെന്ന് പുറത്തുനിന്നുള്ള ആർക്കും മനസ്സിലാക്കാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ, ഒരിക്കലും ശാരീരിക അതിക്രമങ്ങൾ ഉണ്ടാവരുത്. അതു കണ്ടപ്പോൾ ഞാൻ അസ്വസ്ഥയായിരുന്നു, സാറിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമാണെങ്കിലും ഞാനിതു തന്നെ പറയും. ഷോയിൽ ആരെങ്കിലും വേദനിപ്പിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല, എന്തു തന്നെയായാലും നിങ്ങൾ ഒരാളെ ദേഹത്ത് കൈവയ്ക്കാനോ ഉപദ്രവിക്കാനോ പാടില്ല. അതിനെ ന്യായീകരിക്കാനും കഴിയില്ല. നിങ്ങൾ ആക്രോശിക്കാം, പക്ഷേ നിങ്ങൾ ഒരു വ്യക്തിയുടെ ശരീരത്തിൽ തൊടുന്ന നിമിഷം പരിധി ലംഘിക്കുകയാണെന്നും പേളി മാണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X