കരച്ചിലിന് പോലും അര്‍ത്ഥങ്ങള്‍! ഒരുപാട് പഠിച്ചു !അമ്മയായ ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് പേളി മാണി

അവതാരകയായ പേളി മാണിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു പേളി. ശ്രിനിഷുമായുള്ള സൗഹൃദം പ്രണയമായി മാറിയതോടെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മത്സരത്തിന്റെ ഭാഗമായാണ് ഇതെന്നായിരുന്നു ആരോപണം. മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇനിയങ്ങോട്ട് ഒന്നിച്ചാവാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പേളിയുടെ മറുപടി.

അഭിനയമാണെന്ന ബോധ്യം! ഇന്റിമേറ്റ് രംഗങ്ങളില്‍ സുല്‍ഫത്തിന്റെ പ്രതികരണത്തെക്കുറിച്ച് മമ്മൂട്ടി
അഭിനയമാണെന്ന ബോധ്യം! ഇന്റിമേറ്റ് രംഗങ്ങളില്‍ സുല്‍ഫത്തിന്റെ പ്രതികരണത്തെക്കുറിച്ച് മമ്മൂട്ടി

വിവാഹത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന പേളിയുടെ ചിന്താഗതി മാറിയത് ശ്രീനിയെ കണ്ടതോടെയായിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരാണെങ്കിലും അതൊന്നും പ്രശ്‌നമായിരുന്നില്ല. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ, ഹിന്ദു, ക്രിസ്ത്യന്‍ രീതികളിലായിരുന്നു ചടങ്ങുകള്‍. വിവാഹവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെക്കുന്നുണ്ട് ഇരുവരും.

Pearle Maaney latest chat
Photo Credit: Pearle Maaney / Facebook

മക്കളായ നിലയും നിതാരയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പ്രഗ്നന്റായതും, പ്രസവവും, മക്കളുടെ വിശേഷങ്ങളുമെല്ലാം വീഡിയോയിലൂടെ പങ്കിടുന്നുണ്ടായിരുന്നു. നിങ്ങളില്‍ നിന്നും എനിക്കൊന്നും മറച്ചുവെക്കാനില്ല. പ്രസവം കഴിഞ്ഞ സമയത്ത് തന്നെ മക്കളുടെ ഫോട്ടോയും, വീഡിയോയും പേളി കാണിച്ചിരുന്നു. ഇവരും നിങ്ങളുടെ മുന്നില്‍ വളരേണ്ടവരാണെന്നായിരുന്നു ശ്രീനിയും പറഞ്ഞത്.

വിവാഹവും, അമ്മ ജീവിതവുമൊക്കെയായി തിരക്കിലായപ്പോഴും അഭിനയ മേഖലയിലും സാന്നിധ്യം അറിയിച്ചിരുന്നു പേളി. ശ്രീനിയുടെ പിന്തുണയാണ് ഇപ്പോള്‍ തന്നെ നയിക്കുന്നത്. വ്‌ളോഗിലായാലും, അല്ലാതെ ചെയ്യുന്ന പരിപാടികളിലുമൊക്കെ പങ്കെടുക്കാനാവുന്നത് അതുകൊണ്ടാണ്. തന്നെ ആക്ടീവാക്കി നിര്‍ത്തുന്നത് അദ്ദേഹമാണെന്നും പേളി പറഞ്ഞിരുന്നു. ഇപ്പോഴിതാ മാതൃത്വത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

എനിക്ക് കിട്ടിയ വലിയ ഭാഗ്യം! എന്റെ വിജയത്തിന് കാരണം! ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്?
എനിക്ക് കിട്ടിയ വലിയ ഭാഗ്യം! എന്റെ വിജയത്തിന് കാരണം! ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞത്?

കാറും ബൈക്കുമൊക്കെ ഓടിച്ച് റേസിംഗ് പോലെ ജീവിച്ച ആളായിരുന്നു ഞാന്‍. 29 വയസുവരെ അങ്ങനെയായിരുന്നു അതിന് ശേഷമായിരുന്നു വിവാഹം. ആദ്യം ഞാനൊരു ഭാര്യയായിരുന്നു. പിന്നെയാണ് അമ്മയായത്. ആഗ്രഹിച്ച് അമ്മയായൊരാളാണ് ഞാന്‍. നില വന്നതോടെ ജീവിതം തന്നെ മാറുകയായിരുന്നു. അമ്മയാവുന്നതിന് മുന്‍പും, അമ്മയായതിന് ശേഷവും നല്ല മാറ്റങ്ങളായിരുന്നു. അമ്മയായ ശേഷം ഭയങ്കര സെന്‍സിറ്റീവായിരുന്നു. ഭയങ്കര ഇമോഷണലായിരുന്നു.

ബേബിയുടെ ഓരോ കരച്ചിലിന്റെ അര്‍ത്ഥവും അമ്മയ്ക്ക് മനസിലാവും. ഇത് വെറുതെ കരയുന്നതാണ്, ഇത് വിശന്നിട്ടുള്ളതാണ്, ഇത് ഗ്യാസിന്റെയാണ് എന്നൊക്കെ ആ കരച്ചിലിന്റെ ട്യൂണില്‍ നിന്നും അമ്മയ്ക്ക് കൊച്ചിനെ റീഡ് ചെയ്യാന്‍ പറ്റും. അമ്മയായതിന് ശേഷം നമ്മള്‍ കുറേ കാര്യങ്ങള്‍ പഠിക്കും. നമ്മള്‍ വളര്‍ത്തിക്കൊണ്ട് വന്ന കുറേ കാര്യങ്ങള്‍ മാറ്റിവെക്കേണ്ടതായി വരും. ചിലപ്പോള്‍ അത് കരിയറാവും, അല്ലെങ്കില്‍ സെല്‍ഫ് കെയറായിരിക്കും.

പക്ഷേ, അതിലേക്കാളുപരി നമ്മള്‍ ആസ്വദിക്കുന്നതാണ് ബേബിയോടൊപ്പമുള്ള നിമിഷങ്ങള്‍. അമ്മയായ ശേഷമാണ് ക്ഷമ കൂടിയത്.ശ്രീനിയും കട്ടയ്ക്ക് കൂടെ നില്‍ക്കുന്നത് കൊണ്ട് അവളെ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. രാത്രിയിലെ ഉറക്കമൊക്കെ തുടക്കത്തില്‍ സീനായിരുന്നു. ഡാഡിയും മമ്മിയും റേച്ചലും റൂബനുമെല്ലാം നിലുവിനെ നോക്കാനുണ്ടായിരുന്നു.

നിലു ആദ്യമായി പ്ലേ സ്‌കൂളിലേക്ക് പോവാന്‍ റെഡിയായപ്പോള്‍ സങ്കടമായിരുന്നു. അവളിത്രയും പെട്ടെന്ന് വളര്‍ന്നോ എന്നായിരുന്നു ആശങ്ക. സന്തോഷവും, അതുപോലെ സങ്കടവുമായിരുന്നു അന്ന്. നിലയ്ക്ക് ശേഷമായി നിതാര വന്നപ്പോള്‍ ഏറ്റവും സന്തോഷം തോന്നിയിരുന്നു. വരാന്‍ പോവുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്ന് തോന്നിയിരുന്നു. നിലയെ നോക്കി പരിചയമുള്ളതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നുവെന്നും പേളി പറഞ്ഞിരുന്നു.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X