ബൈക്ക് ഓടിച്ച് പേളിയുടെ കൈവിട്ട കളി, പുതിയ വീഡിയോയുമായി താരദമ്പതികള്‍! വൈറല്‍ വീഡിയോ കാണൂ
പേര്‍ളി മാണിയും ശ്രീനിഷും മലയാളികളുടെ ഏറ്റവും പുതിയ താരദമ്പതികളാണ്. കേരളത്തില്‍ ഇതുവരെ സംഭവിക്കാത്തൊരു പ്രണയ ചരിത്രത്തിലൂടെയാണ് ഇരുവരും വിവാഹിതരായത്. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും ചെയ്ത പേര്‍ളിയും ശ്രീനിഷും അടുത്തിടെയാണ് വിവാഹിതരായത്. കേരളം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ താരവിവാഹത്തിന് ശേഷം ഹണിമൂണ്‍ ആഘോഷത്തിലാണ് ഇരുവരും.
പേര്‍ളിയുടെ സ്വപ്‌നമായ പല സ്ഥലങ്ങളിലും താരദമ്പതികള്‍ യാത്ര ചെയ്തിരുന്നു. യാത്ര വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിടുന്നതും പതിവാണ്. ഹണിമൂണിന് ലേശം സഹാസികത കൂടി ഉള്‍പ്പെടുത്തിയ പുതിയ വീഡിയോ ആണ് പേര്‍ളി ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന വീഡിയോയില്‍ ബൈക്ക് യാത്രയാണ് കാണിച്ചിരിക്കുന്നത്.

വീഡിയോ പുറത്ത് വിട്ട് പേര്‍ളി
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പേര്‍ളിയുടെ പോസ്റ്റുകള്‍ വൈറലാവുന്നത് പതിവാണ്. ഇപ്പോഴിതാ ഭര്‍ത്താവ് ശ്രീനിഷിനൊപ്പമുള്ള ബൈക്ക് യാത്രയുടെ ദൃശ്യങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന വീഡിയോ അതിവേഗം തരംഗമായി കൊണ്ടിരിക്കുകയാണ്. പേര്‍ളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം ബൈക്കില്‍ ചീറി പായുന്ന കൂട്ടുകാരും വീഡിയോയിലുണ്ട്. വേഗത്തില്‍ പായുന്ന ബൈക്കില്‍ നിന്നും കൈ രണ്ടും വിട്ട് ഓടിക്കുന്ന രംഗങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്. രസകരമായ കാര്യം ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് പേര്‍ളി തന്നെയാണെന്നുള്ളതാണ്.

ബുള്ളറ്റിനോടുള്ള താല്‍പര്യം
കേരളത്തില്‍ പൊതുവേ സ്ത്രീകള്‍ ബൈക്ക് ഓടിക്കുന്നത് കുറവാണെങ്കിലും അതിന് മാറ്റം വന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് ഒത്തിരിയധികം സ്ത്രീകള്‍ ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്നവരാണ്. അക്കൂട്ടത്തില്‍ പേര്‍ളിയ്ക്ക് ബൈക്കുകളോടുള്ള ഇഷ്ടം നാട്ടില്‍ പാട്ടാണ്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി എത്തിയിട്ടായിരുന്നു പേര്‍ളി മാണി ശ്രദ്ധിക്കപ്പെടുന്നത് ചുരുണ്ട മുടിക്കാരിയായി പേര്‍ളി എല്ലാവരെയും ആകര്‍ഷിച്ചത് മുടിയിലൂടെ തന്നെയാണ്. പിന്നീടാണ് തനിക്ക് ബൈക്കിനോടുള്ള ഇഷ്ടം നടി തുറന്ന് പറഞ്ഞത്. ഇതിന് മുന്‍പും ബൈക്കില്‍ യാത്ര ചെയ്യുന്ന പേര്‍ളിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ബിഗ് ബോസിലേക്കുള്ള വരവ്
പേര്‍ളി-ശ്രീനിഷ് പ്രണയവും വിവാഹവുമെല്ലാം നടക്കാന്‍ കാരണം ബിഗ് ബോസ് റിയാലിറ്റി ഷോ ആയിരുന്നു. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ യില്‍ നിന്നുമാണ് ഇരുവരും അടുത്ത് പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. ബിഗ് ബോസിലേക്കുള്ള പേര്‍ളിയുടെ എന്‍ട്രിയും മാസ് ആയിരുന്നു. ഡാന്‍സോ, പാട്ടോ അവതരിപ്പിച്ച് കൊണ്ടാണ് മത്സരാര്‍ഥികള്‍ വേദിയിലെത്തിയതെങ്കില്‍ ബുള്ളറ്റ് ഓടിച്ച് കൊണ്ടായിരുന്നു പേര്‍ളി വന്നത്. മറ്റെല്ലാ മത്സരാര്‍ഥികളില്‍ നിന്നും വ്യത്യസ്തമായി മരണമാസ് എന്‍ട്രി തന്നെയായിരുന്നു പേര്‍ളിയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴും ബൈക്ക് യാത്രയെ നടി ഒത്തിരി സ്‌നേഹിക്കുന്നു എന്ന് വീഡിയോസില്‍ നിന്നും വ്യക്തമാണ്.

അടിച്ച് പൊളിച്ച വിവാഹം
ഈ കഴിഞ്ഞ മേയ് മാസമായിരുന്നു പേര്‍ളിയും ശ്രീനിഷും വിവാഹിതരായത്. രണ്ട് വ്യത്യസ്ത മതാചാരപ്രകാരം രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹം. മേയ് അഞ്ചിന് പേര്‍ളിയുടെ വിശ്വാസ പ്രകാരം ക്രിസ്ത്യന്‍ ആചാരത്തോടെയും മേയ് എട്ടിന് ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നു. വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ വിരുന്ന് സത്കാരത്തില്‍ മമ്മൂട്ടിസ സിദ്ദിഖ്, ടൊവിനോ തോമസ് തുടങ്ങി മലയാള സിനിമാ ലോകവും രാഷ്ട്രീയ മേഖലയിലുള്ളവരും ഒന്നടങ്കം എത്തിയിരുന്നു. പേര്‍ളി, ശ്രീനി, വിവാഹത്തിന്റെയും ഹണിമൂണ്‍ യാത്രകളുടെ വിശേഷങ്ങളും ഇനിയും സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല.


Click it and Unblock the Notifications