പേളി മാണിയുടെ വാവച്ചി, നിന്നെ കിട്ടിയതില്‍ എത്ര ഭാഗ്യവതിയാണ്, റേച്ചലിനുള്ള ആശംസ ഇങ്ങനെ

പേളി മാണി മാത്രമല്ല സഹോദരിയായ റേച്ചല്‍ മാണിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അനിയത്തിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍. ഫാഷന്‍ ഡിസൈനര്‍ കൂടിയായ റേച്ചലിന്റെ പിറന്നാളാണ് ചൊവ്വാഴ്ച. സോഷ്യല്‍ മീഡിയയിലൂടെ ചേച്ചിയുടെ ആശംസ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വെച്ചായിരുന്നു പേളി മാണിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. പൊതുവെ ബോള്‍ഡായി പെരുമാറാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ താന്‍ അങ്ങനെയല്ലെന്ന് പേളി പറഞ്ഞിരുന്നു. ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയരംഗങ്ങളെല്ലാം പ്രേക്ഷകരും കണ്ടിരുന്നു.

ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി അധികം കഴിയുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമായാണ് താരത്തെ തേടി ബോളിവുഡ് ചിത്രത്തിലെ അവസരമെത്തിയത്. ലുഡോ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണെന്നും എല്ലാവരും കൂടെ നില്‍ക്കണമെന്നാവശ്യപ്പെട്ടും താരമെത്തിയിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും പേളിയും ശ്രീനിയും പറഞ്ഞിരുന്നു.

Rachel Maaney

പേളി മാണിയുടെ ഭര്‍ത്താവായി ശ്രീനി എത്തിയതില്‍ കുടുംബത്തില്‍ എല്ലാവരും സന്തോഷത്തിലാണെന്നായിരുന്നു മാണി പോള്‍ പറഞ്ഞത്. വിവാഹത്തെക്കുറിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ മക്കള്‍ക്ക് നല്‍കിയിരുന്നു. പേളിക്ക് പറ്റിയ പയ്യന്‍ തന്നെയാണ് ശ്രീനി. ആദ്യം കണ്ട അതേ പോലെ തന്നെയാണ് ഇപ്പോഴും ശ്രീനി. അവര്‍ ഇരുവരും മേഡ് ഫോര്‍ ഈച്ച് അദറാണെന്നും പിതാവ് പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു റേച്ചലിന്റെ വിവാഹത്തെക്കുറിച്ചും മാണി പോള്‍ പറഞ്ഞത്.

വിവാഹം തീരുമാനിച്ചുവെന്നും അടുത്ത വര്‍ഷം നടത്തുമെന്നുമായിരുന്നു മാണി പോള്‍ പറഞ്ഞത്. ചേച്ചിക്ക് പിന്നാലെയായി അനിയത്തിയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രതിശ്രുത വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും മാണി പോള്‍ പുറത്തുവിട്ടിരുന്നില്ല. മുത്തശ്ശിയെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു അടുത്തിടെ റേച്ചല്‍ എത്തിയത്. കുടുംബത്തില്‍ എല്ലാവരേയും ഞെട്ടിച്ച വിയോഗമായിരുന്നു. മുത്തശ്ശി ഇനി വരില്ലെന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടമാണെന്നായിരുന്നു പേളിയും പറഞ്ഞത്.

Rachel

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി

ജന്മദിനാശംസകൾ വാവച്ചി. ജീവിതത്തിലുടനീളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു, വരും വർഷങ്ങളിലും നമ്മളൊന്നിച്ചായിരിക്കും. കടന്നുപോകുന്ന ഓരോ വർഷവും ഞാൻ കൂടുതൽ തിരിച്ചറിയുകയാണ്, നിന്നെ പോലെ ഒരു സഹോദരിയെ ലഭിച്ചത് എത്ര വലിയ അനുഗ്രഹമാണെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്റെ എല്ലാ സ്വപ്നങ്ങളും ഉടനെ സഫലമാവട്ടെയെന്നായിരുന്നു പേളി മാണി കുറിച്ചത്. റേച്ചലിനൊപ്പമുള്ള ചിത്രങ്ങളും പേളി മാണി പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X