കുഞ്ഞുവാവയെ താലോലിച്ച് പേളിയും ശ്രീനിഷും! കെട്ടിപിടിക്കാന്‍ തോന്നുന്നുവെന്ന് നടി അമല പോളും, വീഡിയോ

ബിഗ് ബോസില്‍ നിന്നും ആരംഭിച്ച പ്രണയം വിവാഹജീവിതത്തിലൂടെ സഫലമാക്കിയിരിക്കുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്നുമുള്ള ഇരുവരുടെയും പ്രണയം എല്ലാ കാലത്തും ചര്‍ച്ച ചെയ്യുന്നതുമാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതും. കേക്ക് മുറിച്ചും അല്ലാതെയുമായിട്ടുള്ള ആഘോഷ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇത് മാത്രമല്ല ലോക് ഡൗണ്‍ നാളിലെ രസകരമായ ഓരോ കാര്യങ്ങളും ഇന്‍സ്റ്റാഗ്രാമിലൂടെ പേളി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് ശ്രീനിഷിനൊപ്പം ഏതോ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയപ്പോഴുള്ള ഒരു വീഡിയോ ആണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കാര്യം ഒരു കുഞ്ഞിനെ പേളി താലോലിക്കുകയാണെന്നുള്ളതാണ്.

pearle

പേളിയുടെ കൈയില്‍ സുഖമായി ഇരിക്കുകയാണ് കുഞ്ഞ്. ഉമ്മ കൊടുത്തും മറ്റും പേളിയുടെ സ്‌നേഹത്തില്‍ കുഞ്ഞ് ഉറങ്ങി. അടുത്ത് നില്‍ക്കുന്ന ശ്രീനിഷും കുഞ്ഞിനോട് എന്തൊക്കെയോ പറയുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ പേളിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരും സിനിമാ താരങ്ങളുമെത്തിയിരുന്നു.

പേളി എന്നെ കൂടി ഒന്ന് കെട്ടിപ്പിടിക്കൂ... എന്നായിരുന്നു നടി അമല പോള്‍ കമന്റിട്ടിരിക്കുന്നത്. തിരിച്ചും കിട്ടി പിടിക്കുന്നു എന്ന് പറഞ്ഞ പേളി അമലയെ മിസ് ചെയ്യുന്നു എന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണ്. നേഹ സക്‌സേന, ഷിയാസ് കരീം, ഗായത്രി സുരേഷ്, തുടങ്ങിയ താരങ്ങളും പോസ്റ്റിന് താഴെ കമന്റിട്ടിരുന്നു. ഒപ്പം ശ്രീനിഷിന്റെ സഹോദരിയും പേളിയുടെ നാത്തൂനുമായ ശ്രീലത അരവിന്ദുമുണ്ടായിരുന്നു. ഈ കുഞ്ഞിനെ ഓര്‍മ്മയുണ്ടോ എന്നാണ് പേളി നാത്തൂനോട് ചോദിച്ചിരിക്കുന്നത്.

pearle

കഴിഞ്ഞ ദിവസം മറ്റൊരു പോസ്റ്റും പേളി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞിനെ താലോലിക്കുകയാണെങ്കില്‍ ഇന്നലെ ഭര്‍ത്താവായ ശ്രീനിഷിനെ താലോലിക്കുന്നൊരു ചിത്രമായിരുന്നിത്. ഉറങ്ങി കിടക്കുന്ന ശ്രീനിഷിന്റെ തലയില്‍ കൈകള്‍ കൊണ്ട് താലോടുന്ന പേളിയാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇതും ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു.

2019 മേയ് അഞ്ചിനായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരാവുന്നത്. ആദ്യം ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവും നടത്തി. ആദ്യ വിവാഹ വാര്‍ഷികം ലോക്ഡൗണില്‍ ആണെങ്കിലും മോശമില്ലാത്ത രീതിയില്‍ തന്നെയാണ് ഇരുവരും ആഘോഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X