ഷിയാസിനോട് രഞ്ജിനിയെ വിവാഹം ചെയ്യാന്‍ പേളി മാണി! രസകരമായ വീഡിയോ വൈറല്‍! കാണൂ!
ഞാന്‍ സുമലതയെന്ന് പറഞ്ഞായിരുന്നു പേളി സംസാരിച്ചത്. ഞാന്‍ മോന്റെ വലിയൊരു ഫേനാണ്. മോന്റെ ബിഗ് ബോസ് സീരിയല്‍ കാണാറുണ്ടായിരുന്നു ഞാന്‍. ആന്റി അത് സീരിയല്‍ അല്ലെന്ന് ഷിയാസ് പറഞ്ഞപ്പോള്‍ കള്ളം പറയരുതെന്ന മറുപടിയായിരുന്നു പേളി നല്‍കിയത്. ടിവി കാണുന്ന ശീലമുണ്ടായിരുന്നില്ല. ഇത് കണ്ട് അഡിക്റ്റായി ഇതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. അതോടെയാണ് പേളി മാണിക്കൊപ്പം എത്തിയത്. കൊറോണക്കാലത്ത് അയാളുടെ കൂടെ ഇരിക്കുന്നതിനേക്കാളും നല്ലത് പേളിക്കൊപ്പം ഇരിക്കുന്നതാണ്. ഇന്ന് ഞാനാണ് ചോദ്യമൊക്കെ ചോദിക്കുന്നതെന്നും സുമലത പറഞ്ഞിരുന്നു.
മാഡലിംഗ് ചെയ്യുന്നതല്ലേ, അത് ഭയങ്കര ബുദ്ധുമുട്ടല്ലേ, പട്ടിണിയൊക്കെ കിടക്കേണ്ടി വരാറില്ലേയെന്നായിരുന്നു സുമലത ആദ്യം ചോദിച്ചത്. തനി ലോക്കലായാണ് സുമലത സംസാരിച്ചത്. ശരിയാണ്, അത് ബുദ്ധുമുട്ടാണ്, പെങ്ങളും അനിയനും ഉമ്മച്ചിയുമൊക്കെ സദ്യ കഴിക്കുന്നത് കാണുമ്പോള്‍ വിഷമമാണ്. ഗോതമ്പ് പുട്ടും പൊറോട്ടയും തിന്ന് അഡ്ജസറ്റ് ചെയ്യാറാണ് പതിവ്. ലോക് ഡൗണ്‍ സമയത്ത് ജയിലില്‍ കിടക്കുന്നത് പോലെയുള്ള അവസ്ഥയാണെന്നും ഷിയാസ് പറഞ്ഞിരുന്നു. വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ശരിക്കും മോനൊരു ദിവസം എത്ര മുട്ട കഴിക്കുമെന്ന് ചോദിച്ചപ്പോള്‍ മുട്ടയൊന്നും ഇല്ലെന്നായിരുന്നു ഷിയാസ് പറഞ്ഞത്. വീഡിയോയിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മറവിയോ? എനിക്കോ
മോന് ഭയങ്കര മറവിയാണെന്ന് വാര്‍ത്തയില്‍ കണ്ടെന്നും ചേച്ചി പറഞ്ഞിരുന്നു. ഫേസ്ബുക്കിലും കണ്ടു, ഇതേക്കുറിച്ചും ചോദിച്ചിരുന്നു. അത് സിനിമാപ്പേരാണ് അമ്മച്ചി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലാലേട്ടന്‍ അഭിനയിച്ച സിനിമയാണ്. റാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിംഗ്. വലിയൊരു മൂവിയാണ്. അതില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.

ഇനിയൊരു ഗെയിമാണ്
മാച്ച് ദ ഫോളോയിംഗാണ് അടുത്തതെന്നും ചേച്ചി ഷിയാസിനോട് പറഞ്ഞിരുന്നു. പേരുകളും സന്ദര്‍ഭങ്ങളും തരും. അതുമായി ബന്ധിപ്പിക്കുക. പേര് ആദ്യം കാണിക്കില്ല. കല്യാണം കഴിക്കാന്‍, അനിയത്തി, കൂടെ അഭിനയിക്കാന്‍, കോഫി കുടിക്കാന്‍, ഹിമാലയം വരെ കൂടെ പോവാന്‍. പേളി മാണി, ആലിയ ഭട്ട്, ദിയ സന, കത്രീന കൈഫ്, രഞ്ജിനി ഹരിദാസ് ഇവരുടെ പേരുകളായിരുന്നു സ്‌ക്രീനില്‍ കാണിച്ചത്.

ഹിമാലയത്തിലേക്ക്
ആലിയ ഭട്ടിനെ ഹിമാലയം വരെ കൊണ്ടുപോവുമെന്നായിരുന്നു ഷിയാസ് പറഞ്ഞത്. ബിഗ് ബോസിലെ ദിയ സനയാണോ, ദിയേനെ അനിയത്തിയാക്കാം. പേളി മോളെ കോഫി കുടിക്കാന്‍ പോവും. കത്രീന കൈഫിനൊപ്പം സിനിമയില്‍ അഭിനയിക്കാം. അടുത്ത പേര് ആരായാലും കെട്ടിയേ പറ്റൂയെന്നായിരുന്നു സുമലത പറഞ്ഞത്. അവസാനത്തെ പേര് രഞ്ജിനി ഹരിദാസിന്റേതായിരുന്നു. ഇത് ഞാന്‍ പ്രതീക്ഷിച്ചു. അവര്‍ പ്രായത്തില്‍ എന്നേക്കാളും മൂത്തതാണ്. നിങ്ങള്‍ രണ്ടാളും വിവാഹം ചെയ്താല്‍ ഒരു ഗുണമുണ്ട് ചിക്കന്‍ വെച്ച് കളിക്കാമെന്നും ചേച്ചി പറഞ്ഞിരുന്നു. എല്ലാം മാച്ച് കളയാനായിരുന്നു ഷിയാസ് പറഞ്ഞത്.

സീരിയല്‍ കണ്ടിരുന്നു
മോന്റെ സീരിയല്‍ ലാലേട്ടനോടൊപ്പം ബിഗ് ബോസില്‍ അഭിനയിച്ചതൊക്കെ കണ്ടിരുന്നു. ആ മതില്‍ ചാടാന്‍ നോക്കുന്നത് കണ്ടിരുന്നു. എന്തായാലും ആന്റി പോവുകയാണെന്ന് പറഞ്ഞായിരുന്നു സുമലത പോയത്. പേളി, മുടി ചുരുണ്ടത്, അവിടെ വരുമ്പോള്‍ കാണാമെന്നും ഷിയാസ് പറഞ്ഞിരുന്നു. മറ്റൊരമ്മയില്‍ പിറന്ന സഹോദരനായാണ് ഷിയാസിനെ കാണുന്നതെന്ന് പേളി പറഞ്ഞിരുന്നു. വീഡിയോക്ക് ക്യാമറ സഹായങ്ങള്‍ ചെയ്തത് ശ്രിനിഷാണെന്നും പേളി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications