For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിലവിളക്ക് നല്‍കി പേളി മാണിയെ സ്വീകരിച്ചു! ശ്രീനിയുടെ വീട്ടിലെ ഗൃഹപ്രവേശനം ഗംഭീരം! വീഡിയോ വൈറല്‍!

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. അവതാരകയായും ഗായികയായും അഭിനേത്രിയായുമൊക്കെ പേളി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. വൈവിധ്യമാര്‍ന്ന ശൈലിയിലുള്ള അവതരണവുമായാണ് ഈ താരമെത്തിയത്. വിധികര്‍ത്താക്കളെയോ മത്സരാര്‍ത്ഥികളെയോ വെറുപ്പിക്കാത്ത തരത്തിലുള്ള സംസാരമാണ് മറ്റൊരു പ്രധാന സവിശേഷത. മുടിയുടെ കാര്യത്തില്‍ ചില്ലറ പരിഹാസങ്ങളല്ല പേളിക്ക് കേള്‍ക്കേണ്ടി വന്നത്. അതിഥിയായി എത്തുന്നവരും ജിപിയുമൊക്കെ ചേര്‍ന്ന് പേളിയെ കളിയാക്കാറുണ്ടായിരുന്നു. ഡി ഫോര്‍ ഡാന്‍സ് എപ്പിസോഡുകള്‍ ഇന്നും യൂട്യൂബില്‍ കാണുന്നവരുണ്ട്. ഇടയ്ക്ക് ഓര്‍മ്മകള്‍ പങ്കുവെച്ച് പേളിയും എത്താറുണ്ട്.

  ബിഗ് ബോസ് മലയാള പതിപ്പിലെത്തിയതിന് ശേഷമാണ് ശ്രിനിഷ് അരവിന്ദിനെ കൂടുതല്‍ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. തമിഴ് കലര്‍ന്ന മലയാളത്തിലായിരുന്നു ശ്രീനി സംസാരിച്ചിരുന്നത്. മിനിസ്‌ക്രീനിലെ പ്രണയനായകനായി സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ഈ താരം. പരമ്പരയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്കെത്തിയത്. പേളിയും ശ്രീനിയും വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. പരിപാടി തുടങ്ങി ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ പുറത്തേക്ക് പോവണമെന്നായിരുന്നു പേളി പറഞ്ഞത്. ഈ നീക്കത്തില്‍ നിന്നും പേളിയെ പിന്തിരിപ്പിച്ചത് ശ്രീനിയായിരുന്നു. പെട്ടെന്നാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. വൈകാതെ അത് പ്രണയമായി മാറുകയും വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

  വീഡിയോ കടപ്പാട്: പേളി ആര്‍മി ഗ്രൂപ്പ്‌

   പേളിഷ് വിവാഹം

  പേളിഷ് വിവാഹം

  ശ്രീനിയുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ തന്നെ ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുമോയെന്ന തരത്തിലുള്ള ആശങ്കയും താരത്തെ അലട്ടിയിരുന്നു. ഈ പ്രണയം അവസാനിപ്പിക്കാമെന്ന് ഇടയ്ക്ക് പേളി പറഞ്ഞപ്പോള്‍ അവര്‍ നമ്മളെ മനസ്സിലാക്കുമെന്നും വിവാഹത്തിനായി സമ്മതിക്കുമെന്നും അതേക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ടെന്നുമായിരുന്നു ശ്രീനി പറഞ്ഞത്. തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇരുവീട്ടുകാരും ഇവരുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. എന്ന് മാത്രമല്ല ഗംഭീര ആഘോഷമായാണ് ഇവരുടെ വിവാഹം നടത്തിയതും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

  ഗൃഹപ്രവേശന വീഡിയോ

  ഗൃഹപ്രവേശന വീഡിയോ

  കൊച്ചിയിലെ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയായാണ് പേളിയും ശ്രീനിയും പാലക്കാടേക്ക് എത്തിയത്. ശ്രിനിഷിന്റെ വീട്ടുകാരായിരുന്നു പിന്നീട് ചടങ്ങുകള്‍ നടത്തിയത്. കേരളീയ ശൈലിയിലുള്ള ഹിന്ദു ആചാരപ്രകാരമുള്ള വിവാഹമായിരുന്നു പാലക്കാട് നടന്നത്. സാരിയും മുല്ലപ്പൂവും തുളസിമാലയുമൊക്കെയായി വ്യത്യസ്തമായ ലുക്കിലായിരുന്നു പേളി. ഗൗണില്‍ നിന്നും മാറി തനികേരളീയ വേഷത്തിലേക്ക് എത്തിയപ്പോഴും പേളി സുന്ദരിയായിരുന്നു. തങ്ങളുടെ ചിത്രങ്ങള്‍ വെച്ച് ഡിസൈന്‍ ചെയ്ത സാരിയായിരുന്നു പേളി അണിഞ്ഞത്. വിവാഹം കഴിഞ്ഞിട്ട് നാളേറെയായെങ്കിലും അന്നത്തെ വീഡിയോ ഇപ്പോഴും ട്രെന്‍ഡിംഗിലുണ്ട്. പേളി ആര്‍മിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിളക്കുമായി ശ്രീനിയുടെ അമ്മ പേളിയെ സ്വീകരിക്കുന്നതും ഇരുവരും വീട്ടിലേക്ക് കയറുന്നതുമായ രംഗങ്ങളുമാണ് പുതിയ വീഡിയോയിലുള്ളത്.് ഇതോടൊപ്പം വിവാഹ വീഡിയോയിലെ നിമിഷങ്ങളും ചേര്‍ത്തിട്ടുണ്ട്.

  വിശേഷങ്ങള്‍ പങ്കുവെക്കുന്നു

  വിശേഷങ്ങള്‍ പങ്കുവെക്കുന്നു

  വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയാണ് പേളിയും ശ്രീനിയും. ഇരുവരും വീട്ടുകാര്‍ക്കൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലക്കാടെത്തിയ പേളി മാണി തനിനാടനായി തോട്ടത്തില്‍ പണിയെടുത്തും വെട്ടുകത്തി പിടിച്ചുമൊക്കെയായിരുന്നു എത്തിയത്. പേളി മാണിയുടെ അമ്മയെ അമ്പെയ്ത്ത് പഠിപ്പിക്കുന്ന ശ്രീനിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. ഇവരുടെ വാട്‌സാപ് സ്റ്റാറ്റസ് പോലും ആരാധകര്‍ പരിശോധിക്കാറുണ്ടായിരുന്നു. ഇതിനെല്ലാം പുറമേയായാണ് ഒഫീഷ്യല്‍ പേജിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളുമെത്തുന്നത്.

  ഹണിമൂണ്‍ കഴിഞ്ഞു

  ഹണിമൂണ്‍ കഴിഞ്ഞു

  വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഇരുവരും ഹണിമൂണാഘോഷത്തിനായി പോയത്. പേളിയുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഇതിനിടയില്‍ ഇവരുടെ പിറന്നാളും കടന്നുപോയിരുന്നു. തങ്ങള്‍ ഇരുവരും ഒരുമിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാളായിരുന്നു കടന്നുപോയതെന്നും എന്തുകൊണ്ടും പ്രധാനപ്പെട്ടതാണ് ഇതെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. ഹണിമൂണ്‍ ആഘോഷത്തിനിടയിലെ മനോഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ഗ്രൂപ്പുകള്‍ സജീവം

  ഗ്രൂപ്പുകള്‍ സജീവം

  പേളിയുടെ വിവാഹത്തിന് ശേഷവും പേളിഷ് ആര്‍മി ഉള്‍പ്പടെയുള്ള ഗ്രൂപ്പുകള്‍ സജീവമാണ്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്. ആരാധകപിന്തുണയെക്കുറിച്ച് ഇരുവര്‍ക്കും കൃത്യമായ ബോധ്യവുമുണ്ട്. നേരത്തെ ഗ്രൂപ്പുകളില്‍ പോസ്റ്റുമായും ലൈവ് വീഡിയോയുമായൊക്കെ ഇരുവരും എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി പേളിഷ് ആര്‍മിയുടെ നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്വീകരണവും നല്‍കിയിരുന്നു.

  English summary
  Pearle Maaney's Grihapraveshanam in Srinish's house, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X