For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരിച്ചുല്ലസിച്ച് പേളി മാണിയും ശ്രിനിഷും! ഇത് കലക്കിയെന്ന് ഷിയാസും! ചിത്രം വൈറലാവുന്നു!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ പേളി മാണിയും ശ്രിനിഷ് അരവിന്ദും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് മലയാളം തീര്‍ന്നതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങിന് പിന്നാലെയായാണ് ഹിന്ദു രീതിയിലുള്ള ചടങ്ങുകള്‍ നടത്തിയത്. ബിഗ് ബോസ് മലയാള പതിപ്പിലെ പ്രണയമായിരുന്നു ഇരുവരും ജീവിതത്തിലേക്ക് പകര്‍ത്തിയത്. ഈ പ്രണയം അധികം വൈകാതെ തന്നെ അവസാനിക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍.

  ആരാധകപിന്തുണയുടെ കാര്യത്തില്‍ പേളിയും ശ്രിനിഷും ഏറെ മുന്നിലാണ്. ബിഗ് ബോസില്‍ പ്രശ്‌നങ്ങളും വാദപ്രതിവാദങ്ങളുമൊക്കെ അരങ്ങേറുന്നതിനിടയിലും ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അവസാനനിമിഷമാണ് പേളി പുറത്തായത്. പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ ബിഗ് ബോസിന് ശേഷവും സജീവമാണ്. പേളിഷ് വിവാഹം ഇവരും ആഘോഷിച്ചിരുന്നു. വിവാഹത്തിനിടയിലും വിമര്‍ശനവുമായെത്തിയവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ഇവര്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി മാണി പങ്കുവെച്ച പുതിയ ഫോട്ടോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

  പേളി മാണിയുടെ പുതിയ ഫോട്ടോ

  പേളി മാണിയുടെ പുതിയ ഫോട്ടോ

  ഡാന്‍സ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പേളി മാണി. മലയാളത്തിലല്ല ഇത്തവണ തമിഴിലേക്കാണ് താരമെത്തിയത്. തുടക്കം മുതല്‍ത്തന്നെ ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലില്‍ അഭിനയിച്ച് വരികയാണ് ശ്രിനിഷ് അരവിന്ദ്. അമ്മുവിന്‍റെ അമ്മ എന്ന സീരിയലിന് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ശ്രീനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീ കേരളം ചാനലിലാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. മിനിസ്ക്രീനിലെ മിന്നും താരങ്ങളിലൊരാളായിരുന്ന രസ്നയുടെ സഹോദരിയായ നീനുവാണ് നായികയായി എത്തുന്നത്.

  സോഷ്യല്‍ മീഡിയയില്‍ സജീവം

  സോഷ്യല്‍ മീഡിയയില്‍ സജീവം

  പേളിയും ശ്രീനിയും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. പേളിഷ് ദമ്പതികളുടെ പുതിയ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിന്ദൂരം തൊട്ട് അതീവ സന്തോഷവതിയായി ശ്രീനിയോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. വെരി ക്യൂട്ട് പിക്ചര്‍ എന്ന കമന്റുമായി ഷിയാസും എത്തിയിരുന്നു. ശ്രിനിഷ് അരവിന്ദും നേഹ സക്‌സേനയും ഫോട്ടോയ്ക്ക് കീഴില്‍ കമന്റ് ചെയ്തിരുന്നു.

  ആരാധകരുടെ പിന്തുണ

  ആരാധകരുടെ പിന്തുണ

  പേളിഷ് ദമ്പതികളുടെ ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച പിന്തുണയുമായി ഇവര്‍ മുന്നേറുന്നതാണ് തങ്ങള്‍ക്ക് കാണേണ്ടതെന്നും ആരാധകര്‍ പറയുന്നുണ്ട്. ആരാധകരുടെ പിന്തുണയെക്കുറിച്ച് കൃത്യമായി അറിയുന്നവരാണ് ശ്രീനിയും പേളിയും. അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ലൈവുമായുമൊക്കെ ഇവരെത്താറുണ്ട്.

  ആല്‍ബം റിലീസിന് ഒരു വര്‍ഷം

  ആല്‍ബം റിലീസിന് ഒരു വര്‍ഷം

  പുതിയ ചുവടുവെയ്പിനായി ഡിസംബര്‍ 22 ആയിരുന്നു പേളി മാണി തിരഞ്ഞെടുത്തത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആല്‍ബം റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 22നായിരുന്നു തങ്ങള്‍ പ്രണയം തുറന്നുപറഞ്ഞത്. തീയതികളിലെ സമാനതയും അന്നൊരു പൂര്‍ണ്ണചന്ദ്ര ദിനമായിരുന്നുവെന്നും പേളിവ്യക്തമാക്കിയിരുന്നു. അതിനാലാണ് ഡിസംബര്‍ 22 എന്ന തീയതി തിരഞ്ഞെടുത്തത്.

  ബിഗ് ബോസ് ഉറങ്ങാറില്ലെന്ന സത്യം

  ബിഗ് ബോസ് ഉറങ്ങാറില്ലെന്ന സത്യം

  ബിഗ് ബോസ് ഉറങ്ങിക്കാണുമെന്ന വിശ്വാസത്തിലായിരുന്നു അന്ന് 12 മണിക്ക് തന്നെ അത് പറഞ്ഞത്. അതിന് പിന്നാലെ വന്ന എലിമിനേഷന്‍ എപ്പിസോഡില്‍ ലാലേട്ടന്‍ ആ വീഡിയോ കാണിച്ച് തന്നപ്പോഴാണ് പണി പാളിയതായി മനസ്സിലാക്കിയത്. ബിഗ് ബോസ് ഉറങ്ങാറേയില്ലെന്ന് അങ്ങനെയാണ് മനസ്സിലാക്കിയത്. നൂറ് ദിനം അവിടെ കഴിയുമ്പോള്‍ ചില സ്‌പോട്ടുകള്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ആ സ്ഥലത്തേക്ക് ക്യാമറ ആംഗിള്‍ കിട്ടില്ലെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാല്‍ കൃത്യമായി എല്ലാം പതിഞ്ഞിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും നേരത്തെ പേളി പറഞ്ഞിരുന്നു.

  വീട്ടുകാരുടെ സമ്മതത്തോടെ

  വീട്ടുകാരുടെ സമ്മതത്തോടെ

  തങ്ങളുടെ പ്രണയത്തെക്കുറിച്ച് എല്ലാം വീട്ടുകാരും കണ്ടിരുന്നു. കണ്ണും കണ്ണും നോക്കിയിരുന്നുള്ള പ്രണയ സല്ലാപങ്ങളൊക്കെ അവരും കണ്ടിരുന്നു. എന്നാല്‍ വളരെ പോസിറ്റീവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. ഡാഡിയായിരുന്നു മുംബൈയിലേക്ക് വന്നത്. വീട്ടിലെത്തിയതിന് ശേഷം തുടക്കത്തിലൊന്നും അവര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നില്ല. പിന്നീടാണ് തങ്ങളുടെ തീരുമാനത്തെക്കുറിച്ച് ചോദിച്ചതെന്നും തങ്ങളുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു വീട്ടുകാരെന്നും പേളി വ്യക്തമാക്കിയിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു ഇവര്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

  View this post on Instagram

  Us ❤️

  A post shared by Pearle Maaney (@pearlemaany) on

  English summary
  Pearle Maaney's happy moments with Srinish Aravind.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X