twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിനാടനായി പേളി മാണി! വീഡിയോ പകര്‍ത്തി അനിയത്തി! ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു!

    |

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേളി മാണി. ബിഗ് ബോസ് മലയാളത്തില്‍ എത്തിയതോടെയാണ് പേളിയുടെ ജീവിതം തന്നെ മാറി മറിഞ്ഞത്. ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും ബിഗ് ബോസില്‍ വന്നതിന് ശേഷമായിരുന്നു. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ബോളിവുഡില്‍ നിന്നുള്ള അവസരവും താരത്തിന് ലഭിച്ചത്. പരിപാടി അവസാനിച്ചതിന് പിന്നാലെയായി പേളിയും പിതാവും മുംബൈയിലേക്ക് പോവുകയായിരുന്നുവെന്നും അന്ന് തന്നെ സിനിമ ലഭിച്ചിരുന്നുവെന്നും ശ്രിനിഷ് പറഞ്ഞിരുന്നു. ചുരുളമ്മയുമായുള്ള ജീവിതത്തില്‍ സന്തുഷ്ടവാനാണ് താനെന്ന് ശ്രിനിഷ് പറഞ്ഞിരുന്നു. സത്യ എന്ന പെണ്‍കുട്ടിയുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. ഗംഭീര സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളി മാണിയും ശ്രിനിഷും. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. തനിനാടനായി പുതിയ രൂപഭാവത്തില്‍ എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍. അനിയത്തിയായ റേച്ചല്‍ മാണി പകര്‍ത്തിയ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചുരിദാറണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് പശുവിന് പുല്ലു കൊടുക്കുന്ന പേളിയെയാണ് വീഡിയോയില്‍ കാണുന്നത്. കൈനിറയെ കുപ്പിവളകളും അണിഞ്ഞിട്ടുണ്ട് താരം.

    Perale Maaney

    പശുവിന് പുല്ലുകൊടുക്കുന്ന ലെ ഞാന്‍, അത് വീഡിയോ എടുത്തത് ലെ റേച്ചല്‍ മാണി. കുംഭകോണത്തുനിന്നുള്ള വീഡിയോയുമായാണ് പേളി എത്തിയത്. ചേഞ്ചിന് വേണ്ടി പശുവിന് ബോണ്‍വിറ്റ കലക്കി കൊടുക്കെന്നായിരുന്നു ഒരാളുടെ കമന്റ്. അത് വൈക്കോലാണെന്നും പുല്ലിന് പച്ചക്കളറാണെന്നുമുള്ള കമന്റുകളും വീഡിയോയ്ക്ക് കീഴിലുണ്ട്. ഇതാരോടും പറയേണ്ടെന്നായിരുന്നു പേളിയുടെ മറുപടി.

    English summary
    Pearle Maaney's latest Instagram video trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X