പേളിയ്ക്ക് ഇതെന്ത് പറ്റി? ചിത്രം കണ്ട് അമ്പരന്നവര്‍ കമന്റ് കൂടി വായിക്കണം, അതിസുന്ദരിയെന്ന് ശ്രീനിഷ്

മുന്‍നിര അവതാരകമാരില്‍ ഒരാളായ പേര്‍ളി മാണിയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പേര്‍ളി ബിഗ് ബോസിലെത്തിയതും അവിടെ നിന്നും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായതുമെല്ലാം കേരളക്കര ഒന്നടങ്കം കണ്ടതാണ്. ഇക്കഴിഞ്ഞ മേയ് മാസം ഇരുവരും വിവാഹിത്തിലൂടെ ഒന്നായി. വിവാഹശേഷം താരദമ്പതികളുടെ ഹണിമൂണ്‍ വിശേഷങ്ങളാണ് വാര്‍ത്തയില്‍ നിറഞ്ഞത്. എന്നാല്‍ പ്രേക്ഷകരെയും ആരാധകരെയും അതിശയിപ്പിച്ച് കൊണ്ടുള്ള പേര്‍ളിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട് : ഇന്‍സ്റ്റാഗ്രാം)

പേര്‍ളിയുടെ ഫോട്ടോഷൂട്ട്

പേര്‍ളി മാണി ശ്രദ്ധിക്കപ്പെടുന്നത് ചുരുണ്ട മുടി കാരണമായിരുന്നു. എന്നാല്‍ ആരെയും ആകര്‍ഷിക്കുന്നതും രസകരമായ സംസാരത്തിലൂടെ ഒത്തിരി ആരാധകര്‍ പേര്‍ളിയ്ക്ക് പിന്നാലെ കൂടി. സിനിമയിലും അല്ലാതെയുമായി തിരക്കുകളില്‍ ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട് പേര്‍ളി. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹശേഷം പുറത്ത് വിട്ട ചിത്രങ്ങളും വീഡിയോസും വലിയ തരംഗമാണ് ഉണ്ടാക്കിയത്. ഇതെല്ലാം ഇഷ്ടപ്പെടുന്നതിനാല്‍ കൃത്യമായി ആരാധകരും പേര്‍ളിയെ ഫോളോ ചെയ്ത് വന്നിരുന്നു.

പേര്‍ളിയുടെ ഫോട്ടോഷൂട്ട്

ഓരോ ഫോട്ടോസിനും ജീവന്‍ കൊടുക്കാറുള്ള പേര്‍ളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖത്ത് കറുത്ത നിറമുള്ള പുള്ളികള്‍ കൊണ്ട് അടയാളപ്പെടുത്തി വേറൊരു ശൈലിയിലുള്ള ഫോട്ടോഷൂട്ടാണ് നടത്തിയത്. ഇലകള്‍ കൊണ്ട് അവള്‍ പൊതിഞ്ഞിരിക്കുന്ന ചിത്രത്തില്‍ മുഖം മാത്രമേ കാണിച്ചിട്ടുള്ളു. പുള്ളിക്കുത്തുകള്‍ ഇട്ടിട്ടുള്ള ഫോട്ടോഷൂട്ട്് ആണെന്നും ഏത് തരം ചര്‍മ്മം ആണെങ്കിലും അതിലും ഒരു ഭംഗിയുണ്ടെന്നാണ് ചിത്രത്തെ കുറിച്ച് പേര്‍ളി പറയുന്നത്.

 പേര്‍ളിയുടെ ഫോട്ടോഷൂട്ട്

പേര്‍ളിയുടെ ചിത്രത്തിന് താഴെ കമന്റുമായി ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും എത്തിയിരിക്കുകയാണ്. പുള്ളിക്കുത്തുകള്‍ ഇട്ടപ്പോള്‍ പേര്‍ളി അതിസുന്ദരിയായിരിക്കുകയാണെന്നാണ് ശ്രീനി പറഞ്ഞിരിക്കുന്നത്. ആരാധകര്‍ക്ക് പറയാനുള്ളതും ഇതൊക്കെ തന്നെയാണ്. എന്നാല്‍ ചിലര്‍ ഇത് ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പാണെന്ന് മനസിലാക്കാതെ ചോദ്യങ്ങളുമായി എത്തി. പേര്‍ളിയ്ക്ക് ഇതെന്താണ് പറ്റിയതെന്നാണ് പലരും ചോദിച്ചതെങ്കിലും പിന്നീട് കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു.

പേര്‍ളിയുടെ ഫോട്ടോഷൂട്ട്

അടുത്ത കാലത്തായി പേര്‍ളിയുടെ വ്യത്യസ്തമായ ഒത്തിരിയധികം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. വിവാഹശേഷം ഒന്നും കൂടി സുന്ദരിയായിരിക്കുകയാണെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഇതിനിടെ താരദമ്പതികള്‍ അവരുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കി വീഡിയോ രൂപത്തില്‍ വെബ് സീരിസ് ആയി പുറത്ത് വിട്ടിരുന്നു. ഓരോ എപ്പിസോഡിനും വമ്പന്‍ സ്വീകാര്യതയായിരുന്നു കിട്ടിയത്. ഇതിനിടെ പേര്‍ളിയെ തേടി ബോളിവുഡില്‍ നിന്നടക്കം അവസരമെത്തിയതും ആവേശമായി.

 പേര്‍ളിയുടെ ഫോട്ടോഷൂട്ട്

ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ കുടുംബ ജീവിത്തിനാണ് താന്‍ പ്രധാന്യം കൊടുക്കുന്നതെന്നും അതിനൊപ്പമാണ് സിനിമ മുന്നോട്ട് പോവുന്നതെന്നും പേര്‍ളി വ്യക്തമാക്കിയിരുന്നു. പേര്‍ളിയുടെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിഷേക് ബച്ചനാണ് നായകനായിട്ടെത്തുന്നത്. ആദിത്യ റോയി കപൂര്‍, പങ്കജ് തൃപ്തി, രാജ്കുമാര്‍ റാവൂ, സാനിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, റോഹിത് ശരത്, എന്നിങ്ങനെ ബോളിവുഡിലെ വമ്പന്‍ താരനിരയാണ് പേര്‍ളിയ്‌ക്കൊപ്പം അണിനിരക്കുന്നത്.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
 പേര്‍ളിയുടെ ഫോട്ടോഷൂട്ട്

മുംബൈയില്‍ നിന്നും ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത ഷെഡ്യൂള്‍ ആഗസ്റ്റോട് കൂടി ഗോവയില്‍ നിന്നും ആരംഭിക്കും. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര്‍ളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് തനിക്ക് ഇങ്ങനെ ഒരു അവസരം വന്നതെന്ന് പേര്‍ളി വ്യക്തമാക്കിയിരുന്നു. എന്തായാലും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളക്കര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X