ശ്രിനിഷിന്‍റെ അമ്മയ്ക്ക് മേക്കോവര്‍ നടത്തി പേളി മാണി! കൈയ്യടിച്ച് കൊച്ചുമക്കള്‍! ചിത്രങ്ങള്‍ വൈറല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു അഭിനയത്തിലും ആലാപനത്തിലും പേളി കഴിവ് തെളിയിച്ചത്. വ്യത്യസ്തമായ അവതരണ ശൈലിയാണ് പേളിയുടേത്. ചാനല്‍ പരിപാടികളില്‍ സജീവമായ താരം ബിഗ് ബോസിലേക്കെത്തിയതോടെയാണ് ജീവിതം തന്നെ മാറി മറിഞ്ഞത്. പ്രണയമെന്ന പരമ്പരയിലൂടെ സീരിയല്‍ പ്രേമികളുടെ പ്രിയതാരമായി മാറിയ ശ്രിനിഷ് അരവിന്ദും ബിഗ് ബോസില്‍ മത്സരിക്കാനായി എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിതാക്കളായി മാറുകയായിരുന്നു. ആ ബന്ധമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയനിമിഷങ്ങളെല്ലാം പ്രേക്ഷകരും കണ്ടതാണ്. ബിഗ് ഹൗസില്‍ നിന്നുള്ള നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ശക്തമായ പിന്തുണയാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കിയത്. പ്രണയമാണെന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. ക്രിസ്ത്രീയ ആചാരപ്രകാരമുള്ള ചടങ്ങിന് പിന്നാലെയായാണ് ഹിന്ദു രീതിയിലുള്ള ചടങ്ങുകള്‍ നടത്തിയത്. സോഷ്.ല്‍ മീഡിയയില്‍ സജീവമായ ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അത്തരത്തിലൊരു വിശേഷത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശ്രീനി ഇപ്പോള്‍.

അമ്മയെ ഇങ്ങനെ കാണുന്നത് ആദ്യമായി

ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രിനിഷ് അരവിന്ദായിരുന്നു പുതിയ വിശേഷം പങ്കുവെച്ച് എത്തിയത്. പേളിയേയും അമ്മയേയും ഇടയ്ക്ക് വെച്ച് കാണാതായിരുന്നുവെന്നും പിന്നീട് റൂമിലേക്ക് എത്തിയപ്പോള്‍ താന്‍ കണ്ട കാഴ്ച ഇതായിരുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. അമ്മയ്ക്കായി മേക്കോവര്‍ നടത്തുകയായിരുന്നു പേളി. അമ്മയാവട്ടെ ഇതെല്ലാം എന്‍ജോയ് ചെയ്യുകയുമായിരുന്നു. 58 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് അമ്മ പുരികം ത്രഡ് ചെയ്തത്.

പേളിയുടെ കരവിരുത്

ചുരുളമ്മയാണ് അമ്മയ്ക്കായി പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയത്. പ്രവചിക്കാനാവാത്ത തരത്തിലാണ് ചുരുളമ്മയുടെ സ്വഭാവമെന്നും ഇക്കാര്യത്തില്‍ നന്ദി പറയുന്നുവെന്നും ശ്രീനി കുറിച്ചിരുന്നു. അമ്മയ്ക്കും പേളിക്കുമൊപ്പമുള്ള ചിത്രങ്ങളും ശ്രീനി പോസ്റ്റ് ചെയ്തിരുന്നു. വിവാഹ ശേഷം ശ്രീനിയുടെ കുടുംബത്തിലേക്കെത്തിയ പേളി ശരിക്കും ആസ്വദിക്കുകയായിരുന്നു. തൊടിയിലെ കാടുവെട്ടാനും ചെടി വെച്ച് പിടിപ്പിക്കാനുമൊക്കെയായി പേളിയും മുന്നിലുണ്ടായിരുന്നു.

ചെറുമക്കളുടെ കമന്‍റ്

ശ്രീനിയുടെ സഹോദരിയുടെ മക്കളായ റിതികയും ശ്രുതികയും അമ്മമ്മയുടെ മേക്കോവറിന് കൈയ്യടിയുമായി എത്തിയിരുന്നു. സ്‌കൂളില്‍ നിന്നുമെത്തിയ ഇരുവരും അമ്മമ്മയുടെ മേക്കോവറിനെക്കുറിച്ച് പറയുന്ന വീഡിയോ പങ്കുവെച്ചായിരുന്നു പേളി എത്തിയത്. അമ്മമ്മ ത്രഡ് ചെയ്‌തോയെന്ന് ഇരുവരും ചോദിക്കുന്നുണ്ട്. ഈ മേക്കോവറിന് പിന്നില്‍ അമ്മായിയാണെന്നും ഇരുവരും ചോദിക്കുന്നുണ്ട്. നേരത്തെ ഓണാഘോഷത്തിനിടയിലും പേളിക്കൊപ്പം ഇവരുമുണ്ടായിരുന്നു.

അമ്മായി വിളിയില്‍ സന്തോഷം

അമ്മായി എന്നാണ് ഇരുവരും പേളിയെ വിളിക്കുന്നത്. ഇവരുടെ അമ്മായിയാവാന്‍ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യങ്ങളിലൊന്നാണെന്നായിരുന്നു നേരത്തെ പേളി പറഞ്ഞത്. ഇവര്‍ക്കൊപ്പം അമ്പലത്തില്‍ പോവാനും പുറത്ത് കറങ്ങിയടിക്കാനുമൊക്കെയായി പേളിയും കൂടിയിരുന്നു. അമ്മയ്ക്കായി താന്‍ ചെറിയ മേക്കോവര്‍ പരീക്ഷണം നടത്തിയെന്നും ഇപ്പോള്‍ ഭംഗി കൂടിയിട്ടുണ്ടെന്നും പേളി കുറിച്ചിരുന്നു.

Recommended Video

പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്
ഓണം ഗംഭീരമാക്കി

ശ്രിനിഷിന്റെ കുടുംബത്തിനൊപ്പം ചെന്നൈയില്‍ വെച്ചായിരുന്നു ഇത്തവണ പേളി ഓണം ആഘോഷിച്ചത്. കേരളീയ വേഷത്തിലായിരുന്നു ഇരുവരും. ലൈവ് വീഡിയോയിലൂടെ ഓണാശംസ അറിയിച്ചും ഇവരെത്തിയിരുന്നു. പൂക്കളമിട്ടും പാചക പരീക്ഷണം നടത്തിയുമൊക്കെയായിരുന്നു പേളി എത്തിയത്. ബീറ്റ്‌റൂട്ട് കിച്ചടിയും കാരറ്റ് ഹല്‍വയുമായിരുന്നു അമ്മായി സെപ്ഷലായി ഉണ്ടാക്കിയതെന്ന് മരുമക്കളും പറഞ്ഞിരുന്നു.

പേൡമാണിയുടേയും ശ്രിനിഷിന്റേയും പോസ്റ്റുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. വിവാഹത്തിന് മുന്‍പുണ്ടായിരുന്ന അതേ പിന്തുണയാണ് ഇവര്‍ക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X