അടുത്തത് 'പൊറോട്ട ബാങ്ക് , പേളി മാണിയുടെ മണി ഹെയ്സ്റ്റ് ചിത്രം വൈറലാകുന്നു

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി, അഭിനേത്രി, അവതാരക, ഗായിക എന്നിങ്ങനെ വിവിധ മേഖലയിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ചെറിയ വിശേഷങ്ങളും രസകരമായ വീഡിയോകളും പേളി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 1 മില്യണിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്.

pearly

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് പേളി മാണിയുടെ മണി ഹെയ്സ്റ്റ് ലുക്കാണ്. സ്പാനിഷ് വെബ് സിരീസിലെ കഥാപാത്ര വേഷത്തിലാണ് താരം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീരീസിലെ ഗാനമായ ബെല്ല ഛാവോ എന്ന ക്യാപ്ഷനോടെയാണ് പേളി ചിത്രം പങ്കുവച്ചിരിക്കുന്നത് . മാസ്കുമായി നിൽക്കുന്ന വെബ് സീരിസിലെ ഒരു കഥാപാത്രത്തിന്റെ ചിത്രത്തിൽ തന്റെ തല വെട്ടി ഒട്ടിച്ചിരിക്കുന്നതാണ് ചിത്രം. പേളിയുടെ മണി ഹെയ്സ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അടുത്തതായി പൊറോട്ടബാങ്ക് കൊള്ളയടിക്കാനാണ് പോകുന്നത് എന്നിങ്ങനെ രസകരമായ കമന്റോട് കൂടിയാണ് പേളിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത് . തലവെട്ടി വച്ചിരിക്കുകയാണ് എന്ന് തോന്നുന്നേയില്ല എന്നും ആളുകൾ കുറിക്കുന്നുണ്ട്. സീരീസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് നെയ്റൂബിയ താരത്തിന്റെ ചെറിയ കട്ട് ഉണ്ടെന്നും ചിലർ പറയുന്നുണ്ട്. ടോക്കിയോയുടെ പേരും ചിലർ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതിലെ ഗാനം വ്യത്യസ്തമായി ആലപിക്കുന്ന വീഡിയോ ഭർത്താവും നടനുമായ ശ്രീനീഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

ലോക്ക് ഡൗൺ ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് സ്പാനിഷ് വെബ്സീരീസ് ലാ ര കാസ ഡി പാപ്പൽ അല്ലെങ്കിൽ മണി ഹേയ്സ്റ്റ് ആണ്. നാലാം സീസൺ ഏപ്രിൽ 3 മൂന്നിന് ആയിരുന്നു നെറ്റ്ഫ്ലിക്സിൽ ആരംഭിച്ചത്. ദിവസങ്ങൾ കൊണ്ട് തന്നെ സീരീസ് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി. ലോകമെമ്പാടും പ്രൊഫസറിനും കൂട്ടർക്കും വൻ ആരാധകരാണിപ്പോൾ. മണി ഹേയ്സ്റ്റ് കേരളത്തിലും വൻ ചർച്ചയായിട്ടുണ്ട്. ബോളിവുഡ്, മോളിവുഡ് താരങ്ങൾ മണി ഹെയ്സ്റ്റിലെ പ്രെഫസറിന്റേയും മറ്റ് താരങ്ങളുടേയും ഗെറ്റപ്പിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X