ശ്രീനിയെ കാണാന്‍ പഴയ കാമുകിയെത്തിയപ്പോള്‍‍ പേളി മാണിയുടെ പ്രതികരണം? വീഡിയോ വൈറല്‍! കാണൂ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒരുപോലെ സ്വീകരിച്ച പരിപാടികളിലൊന്നാണ് ബിഗ് ബോസ് മലയാളം. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയത്. സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ഈ പരിപാടിയിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഈ പരിപാടിക്ക് ലഭിച്ചത്. പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായതും ഈ പരിപാടിയിലൂടെയായിരുന്നു. മത്സരത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് പേളി പ്രണയം നടിച്ചതെന്നായിരുന്നു പലരും ആരോപിച്ചത്.

മത്സരത്തിനും അപ്പുറത്ത് ജീവിതത്തിലും ഒരുമിച്ച് ജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. മോഹന്‍ലാലിനോട് ഇതേക്കുറിച്ച് സംസാരിക്കാനായി ഇരുവരും ആവശ്യപ്പെട്ടിരുന്നു. അവസാന നിമിഷമായിരുന്നു പേളി പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. സാബുമോനായിരുന്നു ഈ പരിപാടിയുടെ വിജയിയായത്. ഇരുവരും എന്നാണ് വിവാഹിതരാവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടത്തിയത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് പേളിഷ് വെബ് സീരീസെത്തിയത്.

 ശ്രീനിയുടെ കാമുകിയെത്തി

ശ്രീനിയുടെ കാമുകിയെത്തി

ബിഗ് ബോസിലേക്കെത്തുന്നതിന് മുന്‍പ് ശ്രീനി പ്രണയത്തിലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവാഹം മുടങ്ങിയതിന് പിന്നാലെയായാണ് താരമെത്തിയത്. ശ്രീനി തന്നെ ഇതേക്കുറിച്ച്് തുറന്നുപറഞ്ഞിരുന്നു. ഇതിനിടയിലാണ് പേളിയുമായി സൗഹൃദത്തിലായതും. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തിയതും ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തുന്നതും. പേളിയുമായി വിവാഹ നിശ്ചയം നടത്തിയതിന് പിന്നാലെയായാണ് വെബ് സീരീസെത്തിയത്. നാലാമത്തെ എപ്പിസോഡിലാണ് ശ്രീനിയുടെ കാമുകിയെത്തുന്നത്.

പേളിയുടെ പ്രതികരണം

പേളിയുടെ പ്രതികരണം

പേളിയുടെ ജീവിതം തന്നെ മാറ്റി മറിച്ച പരിപാടികളിലൊന്നാണ് ബിഗ് ബോസ്. പ്രണയവും വിവാഹവുമൊന്നും തന്റെ ചിന്തയിലില്ലെന്നും ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തണമെന്നുമൊക്കെയായിരുന്നു പറഞ്ഞത്. എന്നാല്‍ പരിപാടിയിലെത്തി നാളുകള്‍ കഴിയുന്നതിനിടയിലാണ് ശ്രീനിയുമായി പ്രണയത്തിലായത്. പ്ലസ് ടു പഠനത്തിനിടയില്‍ ശ്രീനിയെ പ്രണയിച്ചിരുന്ന കാമുകി ഇപ്പോള്‍ കാണാനെത്തിയാല്‍ എങ്ങനെയായിരിക്കും പേളി പ്രതികരിക്കുമെന്നതാണ് പേളിഷ് വെബ് സീരീസ് നാലാമത്തെ എപ്പിസോഡില്‍ കാണുന്നത്.

 ദീപ്തി സതിയുടെ വരവ്

ദീപ്തി സതിയുടെ വരവ്

ദീപ്തി സതിയാണ് ശ്രീനിയുടെ കാമുകിയായി എത്തിയത്. ദീപ്തിയുടെ ഭര്‍ത്താവായി ഉണ്ണി ജോര്‍ജാണ് എത്തിയത്. അതീവ സുന്ദരിയായെത്തിയ ദീപ്തി സതിയുടെ പ്രകചനവും എടുത്ത് പറയേണ്ടതാണ്. ശ്രീനിയുടെ ചാറ്റില്‍ നിന്നാണ് പേളി കാമുകിയെക്കുറിച്ച് അറിഞ്ഞത്. ഇരുവരേയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. താന്‍ വരച്ച ചിത്രമാണ് പേളി സമ്മാനമായി നല്‍കിയത്.

ശ്രീനിയുടെ സമ്മാനം

ശ്രീനിയുടെ സമ്മാനം

അതിനിടയിലാണ് കാമുകി പേളിക്ക് തിരിച്ച് സമ്മാനം നല്‍കിയത്. ശ്രീനി അന്ന് നല്‍കിയ സ്‌പൈഡര്‍മാനെയായിരുന്നു ദീപ്തി നല്‍കിയത്. ഇതായിരുന്നോ സമ്മാനമായി നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ അന്ന് താന്‍ ഇതിന്റെ ഫാനായിരുന്നുവെന്നായിരുന്നു ശ്രീനി മറുപടി നല്‍കിയത്. എന്നാല്‍ അതിനിടയിലെ മോതിരം രണ്ടുപേരും കണ്ടില്ലെന്നുള്ളതാണ് വാസ്തവമെന്നും ശ്രീനി പറയുന്നു.

 വിവാഹം എന്നായിരിക്കും?

വിവാഹം എന്നായിരിക്കും?

പേളിയുടെയും ശ്രീനിയുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇവരുടെ ബന്ധം അധികമില്ലെന്നും തേപ്പിലവസാനിക്കുമെന്നും പറഞ്ഞ വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി നടത്തിയ എന്‍ഗേജ്‌മെന്റിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. പേളിഷ് വെബ് സീരിസിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം

പേളിഷ് വെബ് സീരീസ് പാര്‍ട്ട് 4 കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X