'നില ചേച്ചിയാകാൻ പോകുന്നു'; സഹോദരി റേച്ചലിന് കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് പേർളി മാണി
പേർളി മാണിയും കുടുംബവും എല്ലാവർക്കും സുപരിചിതമാണ്. അവതാരകയായിട്ടാണ് പേർളി മിനി സ്ക്രീനിലേക്ക് എത്തിയത്. തുടർന്ന് സിനിമയിലും ബിഗ് ബോസിലുമെല്ലാം പേർളി പങ്കെടുത്തു. മോട്ടിവേഷണൽ സ്പീച്ചുകൾ നൽകുന്നതിലും പ്രഗത്ഭയാണ് പേർളി മാണി. ബിഗ് ബോസിൽ വെച്ചാണ് പേർളി ജീവിത പങ്കാളിയാക്കാൻ ശ്രീനിഷിനെ കണ്ടെത്തുന്നത്. ബിഗ് ബോസ് മലയാളം ആരംഭിച്ചപ്പോൾ ആദ്യ സീസണിലെ മത്സരാർഥികളായിരുന്നു പേർളിയും ശ്രീനിഷും.
പേർളിയുടെ സഹോദരി റേച്ചലും എല്ലാവർക്കും സുപരിചിതയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് റേച്ചൽ വിവാഹിതയായത്. സഹോദരിയുടെ വിവാഹ ചിത്രങ്ങൾ പേർളി പങ്കുവെച്ചിരുന്നു. ഫോട്ടോഗ്രാഫർ റൂബെൻ ബിജി തോമസിനെയാണ് റേച്ചൽ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ജീവിതത്തിൽ പുതിയൊരു മനോഹര അധ്യായം തുടങ്ങുന്നു എന്ന് കുറിച്ചാണ് റേച്ചലിന്റെയും റൂബന്റെയും ചിത്രം പേളി അന്ന് പങ്കുവെച്ചത്.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായി തിളങ്ങി നിൽക്കുന്ന റേച്ചൽ ഫാഷൻ രംഗത്താണ് പ്രവർത്തിക്കുന്നത്. ഫാഷൻ ഡിസൈനിങ് പഠിച്ച റേച്ചലിന് ഒരു ഓൺലൈൻ ഡിസൈനർ ബ്രാൻഡും ഉണ്ട്. ഇപ്പോൾ റേച്ചൽ അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേർളി മാണി. റേച്ചലിനും ഭർത്താവിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പേർളി സോഷ്യൽമീഡിയ വഴിയാണ് പേർളി പുതിയ സന്തോഷം പങ്കുവെച്ചത്. 'നില ബേബി വൈകാതെ തന്നെ ചേച്ചിയാവും. റൂബനും റേച്ചലിനും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണ'മെന്ന ക്യാപ്ഷനോടെയായിരുന്നു പേർളി ഫോട്ടോ പോസ്റ്റ് ചെയ്തത്.

റേച്ചൽ ഗർഭിണിയാണെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നെങ്കിലും പേർളി ഇതാദ്യമായാണ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. വൈകാതെ താനൊരു സന്തോഷവാർത്തയുമായി എത്തുമെന്ന് മുമ്പ് പേളി പറഞ്ഞിരുന്നു. നിരവധി പേരാണ് റേച്ചലിനും റൂബനും ആശംസ അറിയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതരാണ് റേച്ചലും റൂബനും. പേർളി പങ്കിടുന്ന വീഡിയോകളിലും ഇവരുണ്ടാവാറുണ്ട്. 'എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിയാണ് റൂബനെ'ന്നായിരുന്നു മുമ്പ് റേച്ചൽ പറഞ്ഞത്. വാവച്ചിയെന്നാണ് പേർളി റേച്ചലിനെ വിളിക്കുന്നത്. നിലയുടെ ബെസ്റ്റ് ഫ്രണ്ടാണ് റേച്ചലെന്നും പേർളി പറഞ്ഞിരുന്നു. അവളെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം ഏറെയിഷ്ടമാണ് റേച്ചലിനെന്നും പേർളി പറഞ്ഞിരുന്നു.

നില ബേബിക്കൊപ്പമുള്ള റേച്ചലിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. അടുത്തിടെ കുടുംബസമേതമായി ഇവർ ദുബായ് യാത്ര നടത്തിയിരുന്നു. നില ബേബിക്ക് കൂട്ടായി കുഞ്ഞനുജനാണോ കുഞ്ഞനിയത്തിയാണോ വരുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രിയപ്പെട്ടവർ. ബിഗ് ബോസിന് ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ പേർളി-ശ്രീനിഷ് വിവാഹം നടന്നിരുന്നു. ശേഷം കൊവിഡ് ലോക്ക്ഡൗൺ പ്രശ്നങ്ങൾ വന്നതോടെ ഇരുവരും യുട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി. വെബ് സീരിസുകളും മ്യൂസിക്ക് വീഡിയോകളുമെല്ലാം പേർളിയും ശ്രീനിഷും ചേർന്ന് തയ്യാറാക്കുകയും നിമിഷ നേരം കൊണ്ട് വൈറലാക്കുകയും ചെയ്തിട്ടുണ്ട്. മകൾ നില കൂടി പിറന്നതോടെ പേർളിയും ശ്രീനിഷും പ്രൊഫഷനിൽ നിന്നും വിട്ടുനിൽക്കുകയാണ്. ശ്രീനിഷ് മുമ്പ് സീരിയലുകളിൽ സജീവ സാന്നിധ്യമായിരുന്നു.
Recommended Video

നില പിറന്നശേഷം നിലയ്ക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് സീരിയലിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ശ്രീനിഷ് തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പേർളിയും മകളുടെ ജനനത്തിന് ശേഷം ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്. നിലയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പേർളിയും ശ്രീനിഷും ഇപ്പോൾ. പേർളിക്കും ശ്രീനിഷിനുമുള്ളപോലെ ഫാൻസ് ഇപ്പോൾ കുഞ്ഞ് നിലയ്ക്കും സോഷ്യൽമീഡിയയിൽ ഉണ്ട്.


Click it and Unblock the Notifications