Just In
- 7 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 8 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 8 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 8 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പേളി മാണിക്ക് വളക്കാപ്പ്, ചടങ്ങിനായി അണിയിച്ചൊരുക്കിയത് രഞ്ജു രഞ്ജിമാര്‍, ചിത്രം പുറത്ത്
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും.ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് പേളി മാണി എത്താറുണ്ട്. ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. കുഞ്ഞതിഥി വരുന്നുവെന്ന് പേളിയും ശ്രീനിയും അറിയിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്തുള്ള അതേ പിന്തുണയാണ് ഇപ്പോഴും ആരാധകര്‍ നല്‍കുന്നത്. ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമെല്ലാം ഇപ്പോഴും സജീവമാണ്.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതലുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം പേളി മാണി പറഞ്ഞിരുന്നു. ആ്ദ്യത്തെ 3 മാസ്ം അസ്വസ്ഥതകളൊക്കെയുണ്ടായിരുന്നു. ഛര്‍ദ്ദിയും ക്ഷീണവുമൊക്കെയുണ്ടായിരുന്നു. അത് കഴിഞ്ഞതിന് ശേഷം അവസ്ഥ മാറുകയായിരുന്നു. വീട്ടിലെ കാര്യങ്ങളും ഡ്രൈവിംഗുമെല്ലാം ചെയ്യാറുണ്ട് താരം. തന്റെ വെബ് സീരിസുമായും താരമെത്തിയിരുന്നു. പുതിയ ആല്‍ബം സോംഗും പുറത്തുവിട്ടിരുന്നു. ഇടയ്ക്ക് ഡാഡിക്കൊപ്പം ആസ്വദിച്ച് നടക്കുന്നതിന്റെ വീഡിയോയുമായും പേളി എത്തിയിരുന്നു.
അര്‍ജുനെ വിമര്‍ശിച്ചയാള്‍ക്ക് സൗഭാഗ്യയുടെ മാസ് മറുപടി, നിന്റെ പ്രസവം കഴിഞ്ഞോയെന്ന് താരപത്നി
പേളി മാണിയുടെ വളക്കാപ്പ് വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രഞ്ജു രഞ്ജിമാരാണ് പേളിയെ വളക്കാപ്പ് ചടങ്ങിനായൊരുക്കിയത്. സാരിയും ആഭരണങ്ങളുമൊക്കെയണിഞ്ഞ് അതീവ സുന്ദരിയായുള്ള പേളിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മൈ പേളിക്കുട്ടി വളക്കാപ്പ് ചടങ്ങെന്നായിരുന്നു രഞ്ജു രഞ്ജിമാര്‍ കുറിച്ചത്. പേളിക്കൊപ്പമുള്ള രഞ്ജുവിന്റെ ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രിയാമണിയായിരുന്നു ആദ്യം ഫോട്ടോയ്ക്ക് കീഴില്‍ കമന്റുമായെത്തിയത്. പേളിയും രഞ്ജുവിനോട് സ്നേഹം അറിയിച്ചെത്തിയിരുന്നു.
ശ്രിനിഷിന്റെ വീട്ടുകാര്‍ വളക്കാപ്പ് ചടങ്ങിനായെത്തിയിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ പോസ്റ്റ് ചെയ്യണേയെന്നായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.
വേദികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം